മാതാപിതാക്കള്‍ അറിയാതെ 95 അംഗ പ്ലസ് ടു വിദ്യാര്‍ത്ഥി  സംഘം ഇടുക്കിയിലെത്തിയതിന് പിന്നില്‍ ദുരൂഹത; രാമക്കല്‍മേട് ലിമണ്‍ മൗണ്ടന്‍ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ മുങ്ങി മരിച്ചത് കല്‍പ്പകഞ്ചേരി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥി; രക്ഷിതാക്കള്‍ അറിയാതെ നടത്തിയ വിനോദയാത്ര കൂട്ടുകാരന്റെ ജീവനെടുത്തു; നടുക്കം മാറാതെ സുഹൃത്തുക്കള്‍

സ്വന്തം ലേഖകന്‍

നെടുങ്കണ്ടം:രാമക്കല്‍മേട് ലിമണ്‍ മൗണ്ടന്‍ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മലപ്പുറം കല്‍പ്പകഞ്ചേരി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു സയന്‍സ് ബാച്ചിലെ വിദ്യാര്‍ത്ഥി നിഹാല്‍(17)ആണ് മരിച്ചത്. വരമ്പനാല മാനുപ്പയുടെ മകനാണ്. സ്വിമ്മിംഗ് പൂളില്‍ കളിക്കുന്നതിനിടയില്‍ തലയിടിച്ച് മരിക്കുകയായിരുന്നു.

മാതാപിതാക്കള്‍ അറിയാതെയാണ് 95 കുട്ടികള്‍ അടങ്ങുന്ന വിദ്യാര്‍ത്ഥി സംഘം രണ്ട് ടൂറിസ്റ്റ് ബസുകളിലായി മലപ്പുറത്ത് നിന്നും രാമക്കല്‍മേട് എത്തിയത്. കുറവന്‍ കുറത്തി സ്റ്റാച്യുവിന് സമീപമുള്ള ലിമണ്‍ മൗണ്ട് റിസോര്‍ട്ടിലാണ് ഇവര്‍ മുറിയെടുത്തിരുന്നത്. 260 കിലോമീറ്ററിലധികം ദൂരമുണ്ട് മലപ്പുറത്ത് നിന്നും രാമക്കല്‍മേട് വരെ. മാതാപിതാക്കള്‍ അറിയാതെ ഇത്രയും ദൂരം താണ്ടിയാണ് കൗമാരപ്രായക്കാരായ വിദ്യാര്‍ത്ഥികള്‍ വിനോദസഞ്ചാര കേന്ദ്രമായ രാമക്കല്‍ മേട്ടില്‍ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം ഇടുക്കി കട്ടപ്പന മെഡിക്കല്‍ കൊളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പരിശോധനയും പോസ്റ്റ് മോര്‍ട്ടവും കഴിഞ്ഞ ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രകള്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ സികൂളില്‍ നിന്ന് ടൂര്‍ പോകാന്‍ കാത്തിരുന്ന കുട്ടികള്‍ മാതാപിതാക്കളുടെയോ അധ്യാപകരുടെയോ അറിവോ സമ്മതമോ ഇല്ലാതെ തന്നിഷ്ട പ്രകാരം സംഘം ചേര്‍ന്ന് യാത്രകള്‍ നടത്തുന്നത് പതിവായിട്ടുണ്ട്. ആരുടെയും നിരീക്ഷണത്തിലല്ലാത്തതിനാല്‍ സാഹസികത പരീക്ഷിക്കാനും കുട്ടികള്‍ മുതിരും. ലഹരി തേടി എത്തുന്ന കൂട്ടരും കുറവല്ല.

Tags :