അലറിക്കരഞ്ഞിട്ടും കണ്ണീർ വന്നില്ല; പാലായിൽ കണ്ടത് നാടകീയ സംഭവങ്ങൾ; തമ്മിലടിച്ച ബിനുവും ബൈജുവും രാഷ്ട്രീയ നാടകത്തിലെ കഥാപാത്രങ്ങൾ; പാലായിലെ  അടിക്ക് പിന്നിൽ മാണി സി കാപ്പെനെതിരായ ആരോപണങ്ങൾ വിളിച്ചു പറയുന്ന പത്രസമ്മേളനം  പൊളിക്കലോ ?

അലറിക്കരഞ്ഞിട്ടും കണ്ണീർ വന്നില്ല; പാലായിൽ കണ്ടത് നാടകീയ സംഭവങ്ങൾ; തമ്മിലടിച്ച ബിനുവും ബൈജുവും രാഷ്ട്രീയ നാടകത്തിലെ കഥാപാത്രങ്ങൾ; പാലായിലെ അടിക്ക് പിന്നിൽ മാണി സി കാപ്പെനെതിരായ ആരോപണങ്ങൾ വിളിച്ചു പറയുന്ന പത്രസമ്മേളനം പൊളിക്കലോ ?

സ്വന്തം ലേഖകൻ

കോട്ടയം: അലറിക്കരഞ്ഞിട്ടും അമ്മയെ വിളിച്ചു നിലവിളിച്ചിട്ടും ഒരു തുള്ളി കണ്ണീരു പോലും വന്നില്ല..! പാലായിൽ കഴിഞ്ഞ ദിവസം പാലാ നഗരസഭയിൽ നടന്ന നാടകീയ സംഭവങ്ങളാണ് രാഷ്ട്രീയ നാടകമായി മാറിയത്. എല്ലാത്തിനും പിന്നിൽ ഉരുണ്ടുകൂടിയ ദുരൂഹതകളാണ് ഇപ്പോൾ ഉരുത്തിരിഞ്ഞിരിക്കുന്നത്. ഇതിനു പിന്നിൽ രാഷ്ട്രീയ തട്ടിപ്പുകൾ ഉണ്ടോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്.

കഴിഞ്ഞ ദിവസമാണ് സി.പി.എം കൗൺസിലർ ബിനു പുളിക്കക്കണ്ടവും കേരള കോൺഗ്രസ് അംഗം ബൈജു കൊല്ലമ്പറമ്പിലും തമ്മിൽ കൗൺസിൽ യോഗത്തിൽ അടിയുണ്ടായത്. സംഭവത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്നു നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. അടുത്തിടെ ബി.ജെ.പി വിട്ട് സി.പിഎമ്മിൽ എത്തിയ ബിനു പുളിക്കക്കണ്ടം ഒരുക്കിയ നാടകീയ സംഭവമാണ് ഇപ്പോൾ അടിയ്ക്കു പിന്നിൽ കലാശിച്ചതെന്നാണ് ഇപ്പോൾ ഉയരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, അടിയുണ്ടായത് ആദ്യം ആശങ്ക ഉയർത്തിയെങ്കിലും അടിയും തുടർ നടപടികളും കണ്ടു നിന്നവരെല്ലാം ചിരിച്ചു തലകുത്തി നിൽക്കുകയാണ്. ആദ്യം ബിനു പുളിക്കക്കണ്ടം ഡയലോഗ് അടിയ്ക്കുകയും, ബൈജുവിന്റെ താടിയ്ക്കു തട്ടുകയും ചെയ്തു. ഇതോടെയാണ് ബൈജു കൊല്ലമ്പറമ്പിൽ ബിനുവിനെ തിരിച്ചടിച്ചത്. അടികിട്ടിയ ശേഷം പുറത്തേയ്ക്കിറങ്ങിയ ബൈജു തിരികെ എത്തി അമ്മയെ വിളിച്ച് കൗൺസിൽ ഹാളിനുള്ളിൽ കിടന്നു കരഞ്ഞതാണ് കോമഡിയായി മാറിയത്.

എന്തിനു കരഞ്ഞുവെന്നു ചോദിച്ചാൽ കൃത്യമായ മറുപടി നൽകാൻ ബൈജു കൊല്ലമ്പറമ്പിലിനു സാധിച്ചിട്ടില്ല. തന്നെ ബിനു പുളിക്കക്കണ്ടം ആദ്യം തല്ലിയെന്നു പറഞ്ഞ ബൈജു പിന്നീട് ഇത് മാറ്റിപ്പരയുകയും ചെയ്തു. ബൈജുവിന്റെയും ബിനുവിന്റെയും ഭാഗത്ത് തെറ്റുണ്ടെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം ഒരു അടിപിടിയുണ്ടാക്കിയ മുന്നണിയെയും പാർട്ടിയെയും പ്രതിക്കൂട്ടിലാക്കേണ്ട കാര്യമുണ്ടായിരുന്നോ എന്ന സംശയമാണ് ഉയരുന്നത്.

നാടകീയമായ അടിപിടിയ്ക്കു പിന്നിലെ രാഷ്ട്രീയമാണ് ഇപ്പോൾ ചർച്ച നടക്കുന്നത്. മുൻപ് പല പാർട്ടി മാറിയെത്തിയ ബിനുവിന്റെ നീക്കം രാഷ്ട്രീയമാറ്റത്തിന്റെ സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. കോട്ടയം പ്രസ്‌ക്ലബിൽ മാണി സി.കാപ്പനെതിരെ ഒരു വിഭാഗം പത്രസമ്മേളനത്തിനു തയ്യാറെടുപ്പു നടത്തുമ്പോഴായിരുന്നു അപ്രതീക്ഷിതമായി പാലാ നഗരസഭയിൽ അടിപൊട്ടിയത്. മാണി സി.കാപ്പൻ നടത്തിയ തട്ടിപ്പ് കേസ് സംബന്ധിച്ചുള്ള ആരോപണം ഉയർത്തിയാണ് പത്രസമ്മേളനത്തിനു തയ്യാറെടുപ്പ് നടന്നത്.

ഇതിനിടെയാണ് പാലായിൽ അപ്രതീക്ഷിതമായി അടിപൊട്ടിയതും ചാനലുകാരെല്ലാം കൂട്ടത്തോടെ അവിടേയ്ക്ക് പാഞ്ഞതും. ഇതോടെ മാണി സി.കാപ്പന്റെ തട്ടിപ്പു സംബന്ധിച്ചുള്ള വിവാദം വാർത്തയായതുമില്ല. പിന്നെ ചാനലുകളിൽ നടന്നത് കേരള കോൺഗ്രസ് – സി.പി.എം അടിയെന്ന പേരിലുള്ള ചർച്ചയായിരുന്നു. രണ്ടു വ്യക്തികൾ തമ്മിലുണ്ടായ പ്രശ്‌നത്തെ ഒരേ മുന്നണിയിലെ രണ്ട് രാഷ്ട്രീയ കക്ഷികൾ തമ്മിലുള്ള തർക്കവും സംഘർഷവുമായി മാറ്റുകയായിരുന്നു. ഇതാണ് ഇപ്പോൾ ഗൂഡാലോചന സംശയിക്കുന്നതിനുള്ള കാരണമായിരിക്കുന്നത്.

ഇതിനിടെ പാലായിൽ ജോസ് കെ.മാണിയ്‌ക്കെതിരെ പോസ്റ്റർ ഉയർത്തിയതും ആരോപണത്തിന് ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് അടിയുണ്ടായതിനു പിന്നാലെ സേവ് സി.പി.എം ഫോറം എന്ന പേരിലാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. പോസ്റ്റർ പതിക്കുന്നതും ഇത്തരം പ്രചാരണം വ്യാപകമായി നടത്തുന്നതും മാവോയിസ്റ്റ് അനുഭാവം പ്രകടിപ്പിക്കുന്ന സംഘടനകൾ അടക്കം ചേർന്നാണ്. ഇപ്പോൾ സേവ് സി.പി.എം ഫോറം എന്ന വ്യാജ പ്രചാരണത്തിനു പിന്നിൽ കോൺഗ്രസും മാണി സി.കാപ്പനെ പിൻതുണയ്ക്കുന്ന വിഭാഗവും ചേർന്നാണ് എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്.

കഴിഞ്ഞ ദിവസം ഉണ്ടായ അടിയുടെ വിവരം മാധ്യമങ്ങളെ അറിയിച്ചത് മാണി സി.കാപ്പനെ അനുകൂലിക്കുന്ന വ്യക്തികളായിരുന്നു. പാലായിൽ രണ്ടിടത്ത് മാത്രം പ്രത്യക്ഷപ്പെട്ട പോസ്റ്ററിൻ്റെ കഥയും പുറത്ത് വിട്ടത് കോൺഗ്രസും മാണി സി കാപ്പനുമായി ബന്ധപ്പെട്ടവരായിരുന്നു. രണ്ട് വ്യക്തികൾ തമ്മിലുണ്ടായ പ്രശ്നം രാഷ്ട്രീയ സംഘർഷമാക്കി മാറ്റാൻ ശ്രമിക്കുന്നത് കോൺഗ്രസ് ആണെന്നാണ് ഇടത് മുന്നണി ആരോപിക്കുന്നത്. പരാജയ ഭീതി പൂണ്ട മാണി സി.കാപ്പനും കോൺഗ്രസും ചേർന്നാണ് വ്യാജ ആരോപണം ഉയർത്തുന്നതെന്നും എൽ.ഡി.എഫ് നേതാക്കൾ പറയുന്നു.