കോവിഡ് മാനദണ്ഡങ്ങള്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ക്ക് മാത്രം ബാധകമോ: തുറവൂര്‍ പ്രേംകുമാര്‍

സ്വന്തം ലേഖകൻ കോട്ടയം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളില്‍ മാത്രം കോവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നത് ക്ഷേത്രങ്ങളുടെ നിലനില്‍പ്പിനെതന്നെ ബാധിക്കുമെന്നും ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ക്ക് മാത്രം ബാധകമാണോയെന്ന് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന ജന.സെക്രട്ടറി തുറവൂര്‍ പ്രേംകുമാര്‍ പറഞ്ഞു. കോട്ടയം ഗ്രൂപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറായിരത്തിലധികം ക്ഷേത്രജീവനക്കാരെയും പതിനായിരത്തോളം പെന്‍ഷന്‍കാരെയും ക്ഷേത്രങ്ങളിലെ നിയന്ത്രണങ്ങള്‍കൊണ്ട് വരുമാനം കുറയുന്നത് ബാധിക്കും. ഹൈന്ദവാചാരങ്ങള്‍ കാറ്റില്‍പറത്തി ക്ഷേത്രചടങ്ങുകള്‍ നടത്തണമെന്ന് സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. സംസ്ഥാന വൈസ് പ്രസിഡന്റ് ജി. ഗോപകുമാര്‍, കോട്ടയം ഗ്രൂപ്പ് രക്ഷാധികാരി എന്‍.എസ്. […]

തിരഞ്ഞെടുപ്പിനു മുൻപുള്ള ബോംബ് കൊടിയേരിയുടെ ഭാര്യയുടെ അറസ്‌റ്റോ..! ഡോളർക്കടത്ത് – സ്വർണ്ണക്കടത്ത് കേസ്: സ്പീക്കർക്കും കൊടിയേരിയുടെ ഭാര്യയ്ക്കും നോട്ടീസ് അയച്ച് കസ്റ്റംസ്; സ്പീക്കർ ഏപ്രിൽ എട്ടിന് ഹാജരാകണമെന്നു കർശന നിർദേശം; വിനോദിനിയെ അറസ്റ്റ് ചെയ്യാനും നീക്കം

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: തിരഞ്ഞെടുപ്പിനു മുൻപുള്ള ബോംബ് കൊടിയേരി ബാലകൃഷ്ണന്റെ ഭാര്യയുടെ അറസ്‌റ്റെന്നു സൂചന. ഏപ്രിൽ എട്ടിനു ഹാജരാകാൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണനു നോട്ടീസ് നൽകിയ കസ്റ്റംസ്, കൊടിയേരി ബാലകൃഷ്ണന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം തുടങ്ങിയതായി സൂചന. വോട്ടെടുപ്പ് കഴിഞ്ഞ് ഏപ്രിൽ എട്ടിന് ഡോളർകടത്ത് കേസിൽ ഹാജരാകാൻ കസ്റ്റംസ് വീണ്ടും നോട്ടീസ് നൽകി. മാർച്ച് 12 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും സ്പീക്കർ ഹാജരായിരുന്നില്ല. തിര്ഞ്ഞെടുപ്പ് തിരക്കുകൾ ഒഴിയുന്നതോടെ ശ്രീരാമകൃഷ്ണന് ഇനി ഒഴിവുകഴിവുകൾ പറയാൻ സാധിക്കില്ലെന്ന് കസ്റ്റംസ് കണക്കുകൂട്ടുന്നു. ഹൈക്കോടതിയിൽ കസ്റ്റംസ് […]