ടി പി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച സിപിഎം നേതാവ് കുഞ്ഞനന്തനും വോട്ടര്‍ പട്ടികയില്‍; പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് മാറ്റാന്‍ പരാതി നല്‍കി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍; കുഞ്ഞനന്തന്‍ ജീവിച്ചിരിക്കുന്നതായി തെളിഞ്ഞെന്ന് മറുപടി നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്വന്തം ലേഖകന്‍

കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന് കണ്ണൂരില്‍ വോട്ട്. മരിച്ച കുഞ്ഞനന്തന്‍ ഇപ്പോഴും വോട്ടര്‍ പട്ടികയിലുണ്ട്. കൂത്തുപറമ്പ് മണ്ഡലത്തിലെ 75ആം നമ്പര്‍ ബൂത്തിലെ വോട്ടര്‍ പട്ടികയിലാണ് കുഞ്ഞനന്തന്റെ പേരുള്ളത്.

കുഞ്ഞനന്തന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്നും നീക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നാണ് തെളിഞ്ഞതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കി. മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് വിവരം പുറത്ത് വന്നത്.

2020 ജൂണ്‍ 11ന് കുഞ്ഞനന്തന്‍ അന്തരിച്ചിരുന്നു. ആന്തരികാവയങ്ങളിലെ അണുബാധയെ തുടര്‍ന്നായിരുന്നു അന്ത്യം. ടിപി കേസിലെ 13ാം പ്രതിയായിരുന്നു കുഞ്ഞനന്തന്‍. 2014 ജനുവരി 24 നാണ് ഗൂഢാലോചന കേസില്‍ പി കെ കുഞ്ഞനന്തനെ വിചാരണ കോടതി ജീവപര്യന്തം തടവിനും 1 ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്.

Tags :