ആ രാത്രി അരുതാത്തത് സംഭവിച്ചു; കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്‌ലാറ്റില്‍ കണ്ടെത്തിയത് മനുഷ്യ രക്തമെന്നുറപ്പിച്ച് ഫോറന്‍സിക്; വൈഗയെ പുതപ്പില്‍ പൊതിഞ്ഞാണ് സനു കാറില്‍ കയറ്റിക്കൊണ്ടുപോയതെന്ന് സുരക്ഷാ ജീവനക്കാരി; ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് ഡിസിപി ഐശ്വര്യ ഡോങ്ങ്‌റെയുടെ നേതൃത്വത്തിലുള്ള സംഘം; 13 വയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ് പുതിയ വഴിത്തിരിവിലേക്ക്

ആ രാത്രി അരുതാത്തത് സംഭവിച്ചു; കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്‌ലാറ്റില്‍ കണ്ടെത്തിയത് മനുഷ്യ രക്തമെന്നുറപ്പിച്ച് ഫോറന്‍സിക്; വൈഗയെ പുതപ്പില്‍ പൊതിഞ്ഞാണ് സനു കാറില്‍ കയറ്റിക്കൊണ്ടുപോയതെന്ന് സുരക്ഷാ ജീവനക്കാരി; ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് ഡിസിപി ഐശ്വര്യ ഡോങ്ങ്‌റെയുടെ നേതൃത്വത്തിലുള്ള സംഘം; 13 വയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ് പുതിയ വഴിത്തിരിവിലേക്ക്

Spread the love

സ്വന്തം ലേഖകന്‍

കൊച്ചി: കാക്കനാട് 13 വയസ്സുകാരി വൈഗയെ മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് പുതിയ വഴിത്തിരിവിലേക്ക്. ഇവരുടെ കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്‌ലാറ്റില്‍ കണ്ടെത്തിയത് മനുഷ്യ രക്തമാണെന്ന് ഫൊറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചു. വീട്ടില്‍നിന്ന് മറ്റു ചില തെളിവുകളും ലഭിച്ചിട്ടുണ്ട്. പക്ഷേ പിതാവ് സനു മോഹനെ കണ്ടെത്താനാകാത്തതിനാല്‍ ദുരൂഹതയുടെ കുരുക്കഴിക്കാനാകുന്നില്ല. ഫ്‌ലാറ്റിലെ രക്തം ആരുടേതാണെന്നു പരിശോധിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം.

വൈഗയുടെ ശരീരത്തില്‍ മുറിവുകളോ പാടുകളോ ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കപ്പെട്ടതിന്റെ പ്രത്യക്ഷ സൂചനകളോ ഇല്ലെന്നും കുട്ടി മുങ്ങിമരിച്ചതാണെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഫ്‌ലാറ്റിനുള്ളില്‍ പിടിവലി നടന്നതിന്റെ സൂചനകളും കണ്ടെത്താനായിട്ടില്ല. കുട്ടിയുടെ ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം ലഭിച്ചാലേ ഇതില്‍ വ്യക്തത വരൂ. അബോധാവസ്ഥയിലായ കുട്ടിയെ സനു പുഴയിലെറിഞ്ഞതാവാമെന്നാണ് പൊലീസിന്റെ നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പക്ഷേ പുതിയ തെളിവുകള്‍ വൈഗയുടെ പിതാവ് സനു മോഹന് എതിരാണ്. കുഞ്ഞുങ്ങളെ എടുത്തു കൊണ്ടു പോകുന്നതു പോലെ പുതപ്പിച്ചാണ് വൈഗയെ അന്നു രാത്രി സനു കാറിലേക്കു കയറ്റിയതെന്ന് സുരക്ഷാ ജീവനക്കാരി മൊഴി നല്‍കിയിരുന്നു. അപ്പോള്‍ കുട്ടിക്കു ബോധമുണ്ടായിരുന്നില്ല എന്നാണ് വിലയിരുത്തല്‍.

സനു മോഹന്‍ പുണെയില്‍ സാമ്പത്തിക തട്ടിപ്പു കേസില്‍ അന്വേഷണം നേരിടുന്നയാളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അവിടെ മെറ്റല്‍ ബിസിനസ് നടത്തി സാമ്പത്തിക തിരിമറി നടത്തിയ ശേഷം മുങ്ങുകയായിരുന്നു. നാട്ടില്‍ സ്ഥിരതാമസമാക്കിയ ശേഷം ഇവിടെയും സാമ്പത്തിക ഇടപാടുകളുണ്ടായിട്ടുണ്ട്. കൊച്ചിയിലെ ഒരു സ്ഥാപനത്തില്‍ ഒന്നേകാല്‍ ലക്ഷം രൂപ നല്‍കാനുണ്ട്. 2016 ലാണ് ഭാര്യയുടെ പേരില്‍ സനുമോഹന്‍ ഫ്‌ലാറ്റ് വാങ്ങിയത്. ഫ്‌ലാറ്റിലുള്ള പലരോടും വാങ്ങിയ കടം തിരിച്ചുനല്‍കിയിട്ടുമില്ല.

അയല്‍ സംസ്ഥാനത്ത് എവിടെയോ ഇയാള്‍ ജീവനോടെയുണ്ടെന്നാണ് സൂചന. അതിനാല്‍ ഡിസിപി ഐശ്വര്യ ഡോങ്‌റെയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. സനുവിന്റെ കാര്‍ വാളയാര്‍ ചെക്‌പോസ്റ്റ് കടന്നതായി കണ്ടെത്തിയെങ്കിലും കാറിലുണ്ടായിരുന്നത് സനു ആണോയെന്ന് ഉറപ്പിക്കാനായിട്ടില്ല.