play-sharp-fill

പേര് ആത്മീയ ചികിത്സ: നടത്തുന്നത് ശുദ്ധ തട്ടിപ്പ്: ഇരകളാകുന്നത് കുടുംബത്ത് പ്രശ്നങ്ങളുള്ള സ്ത്രീകൾ: നാൽപ്പതിലേറെ യുവതികളിൽ നിന്നും പണം തട്ടിയ തട്ടിപ്പുകാരൻ ഷിഹാബുദീൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ മലപ്പുറം: കേരളത്തിൽ തട്ടിപ്പുകൾക്ക് എന്നും നല്ല ഡിമാൻ്റാണ്. സ്വന്തം കുടുംബത്തെ ബുദ്ധിമുട്ടുകൾ തുറന്ന് പറയാൻ തയ്യാറാകുന്ന സ്ത്രീകളാണ് പലപ്പോഴും സന്യാസിമാരുടെയും വ്യാജ സിദ്ധന്മാരുടെയും തട്ടിപ്പിന് ഇരയാകുന്നത്. ഏറ്റവും ഒടുവിൽ മലപ്പുറത്താണ് ഇപ്പോൾ വ്യാജൻ്റെ തട്ടിപ്പ് അരങ്ങേറിയിരിക്കുന്നത്. ആത്മീയ ചികിത്സയുടെ പേരില്‍ 40 പവനാണ് യുവാവ് ഒരു സ്ത്രീയിൽ നിന്നും തട്ടിയെടുത്തത്. സംഭവം അന്വേഷിച്ച് ചെന്ന പൊലീസ് ഇയാളുടെ കെണിയിൽ നാൽപ്പതോളം സ്ത്രീകൾ കുടുങ്ങിയതായും കണ്ടെത്തി. തിരൂര്‍ പുറത്തൂര്‍ പാലക്കാവളപ്പില്‍ ശിഹാബുദ്ദീന്‍ (38) ആണ് അറസ്റ്റിലായത്. വേങ്ങര സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. […]

ആദ്യ ടെസ്റ്റിൽ ദയനീയ തോൽവി: രണ്ടാം ടെസ്റ്റിൽ മിന്നും ജയം; ആദ്യ ടെസ്റ്റ് തോറ്റ ശേഷം ഇരുനൂറ് റണ്ണിൻ്റെ മിന്നും ജയം നേടിയ ഇന്ത്യ സൃഷ്ടിച്ചത് ചരിത്രം

സ്പോട്സ് ഡെസ്ക് ചെന്നൈ: ഓസ്ട്രേലിയയിൽ പോയി ആദ്യ ടെസ്റ്റ് തോറ്റു , പിന്നാലെ പരമ്പര നേടി. ഇന്ത്യയിൽ ഇംഗ്ലണ്ട് എത്തിയപ്പോഴും ആദ്യ ടെസ്റ്റ ദയനീയമായി തോറ്റു. രണ്ടാം ടെസ്റ്റിൽ ഗംഭീര തിരിച്ച് വരവും..! ഇതോടെ ടീം ഇന്ത്യയെ കാത്തിരിക്കുന്നത് ചരിത്രം കുറിയ്ക്കുന്ന റെക്കോർഡ് തിളക്കമാണ്. ആദ്യ ടെസ്റ്റ് തോറ്റ ശേഷം, രണ്ടാം ടെസ്റ്റിൽ ഇരുന്നൂറ് റണ്ണിന് മുകളിലുള്ള വൻ ജയം നേടുന്ന അപൂർവം ടീമുകളിൽ ഒന്നായാണ് ഇന്ത്യ ഇപ്പോൾ മാറിയിരിക്കുന്നത്. വെറും മൂന്ന് ടീമുകള്‍ മാത്രമാണ് ആദ്യ ടെസ്റ്റ് തോറ്റ ശേഷം 200 റണ്‍സിലേറെയുള്ള […]

പിഷാരടിയുടെ കോമഡിയിൽ കോൺഗ്രസ് വരുമോ.. ? ഇടവേളബാബുവും ധർമ്മജനും കൂടി എത്തിയതോടെ കോൺഗ്രസ് ക്യാമ്പ് ആവേശത്തിൽ; രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിൽ താരങ്ങളെത്തിയത് കോൺഗ്രസിനും യു.ഡി.എഫിനും ആവശേയമായി

തേർഡ് ഐ ബ്യൂറോ ആലപ്പുഴ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചെറിയ ഓളങ്ങൾ മാത്രമുണ്ടാക്കി മുന്നോട്ടു പോയിരുന്ന രമേശ് ചെന്നിത്തലയുടെ കേരള യാത്ര, സുനാമി തിരമാല പോലെ കേരളത്തിൽ അടിച്ചു കയറുന്നു. സിനിമാ താരങ്ങളായ ധർമ്മജനു പിന്നാലെ രമേശ് പിഷാരടിയും, ഇടവേള ബാബുവും കൂടി രമേശ് ചെന്നിത്തലയുടെ കേരള യാത്രയിൽ എത്തിയത് കോൺഗ്രസിന് ഇരട്ടിക്കരുത്തായിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെ ഹരിപ്പാട് മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര വേദിയിൽ ഇരുവരും പങ്കെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, […]

വിദ്യാഭ്യാസം ബി.കോം മാത്രം; ആഗ്രഹം സ്‌പെയിനിൽ പോകാൻ; സ്‌പെയിനിൽ പോകാനുള്ള പണം കണ്ടെത്താൻ എം.ഡി.എം.എ എന്ന ലഹരി വിൽപ്പന; കോട്ടയം നഗരത്തിൽ എം.ഡി.എം.എ വിൽക്കാൻ എത്തിയ സംഘത്തിലെ രണ്ടാമനും പിടിയിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം : ബി.കോം മാത്രം വിദ്യാഭ്യാസമുള്ള യുവാക്കൾ സ്‌പെയിനിൽ ജോലിയ്ക്കായി പോകുന്നതിനു പണം കണ്ടെത്തുന്നതിനായി കണ്ടെത്തിയ വഴി എം.ഡി.എം.എ വിൽപ്പന. കോട്ടയം നഗരത്തിൽ എം.ഡി.എം.എ എന്ന വീര്യം കൂടിയ ലഹരിമരുന്നു വിൽക്കുന്നതിനായി എത്തിയ കേസിലെ രണ്ടാം പ്രതിയെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. കഴിഞ്ഞ മാസം എം.ഡി.എം.എ വിൽക്കാൻ എത്തിയ കേസിലെ പ്രതിയായ ചങ്ങനാശേരി പുഴവാത് നടുത്തലമുറി മുഹമ്മദ് ഷാനവാസിനെയാണ് (26) കോട്ടയം എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.മോഹനൻ നായരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ബികോം വിദ്യാർത്ഥികളായ മൂന്നു പേരും സ്പെയിനിൽ […]

പൊലീസിലെ കൊള്ളക്കാരൻ ജയിലിൽ; മുണ്ടക്കയം സിഐ ഷിബുകുമാറിനേയും സഹായി സുദീപിനേയും കോടതി റിമാൻ്റ് ചെയ്തു. കൊള്ളക്കാരൻ അകത്തായ സന്തോഷത്തിൽ മുണ്ടക്കയത്തേ വ്യാപാരികളും ഓട്ടോക്കാരും ആഹ്ളാദത്തിമിർപ്പിൽ

തേർഡ് ഐ ബ്യൂറോ മുണ്ടക്കയം: അഴിമതിക്കേസിൽ മുണ്ടക്കയം സി.ഐ വി.ഷിബുകുമാറിനേയും കൂട്ടാളി സുദീപിനേയും കോടതി റിമാൻ്റ് ചെയ്ത് പാല സബ് ജയിലിലടച്ചു. തിങ്കളാഴ്ച വൈകിട്ടോടെയാണ് അച്ഛനും മകനും തമ്മിലുള്ള കേസിൽ മകനെ രക്ഷിക്കുന്നതിനായി അൻപതിനായിരം രൂപ മുണ്ടക്കയം സി.ഐ കൈക്കൂലി വാങ്ങിയത്. ഈ കേസിൽ കയ്യോടെ സി.ഐയെയും കൂട്ടാളിയെയും വിജിലൻസ് സംഘം പിടികൂടുകയും ചെയ്തിരുന്നു. നിരവധി അഴിമതിയും സ്ത്രീവിഷയ ആരോപണങ്ങളുമായി നേരത്തെ തന്നെ മുണ്ടക്കയം സി.ഐയ്‌ക്കെതിരെ ഉയർന്നിരുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്‌റ്റേഷനിൽ മാസ്‌ക് നിർമ്മിക്കുകയും ഈ മാസ്‌ക് നിർമ്മാണത്തിനായി എത്തിയ സ്ത്രീയുമായി വഴി […]

യൂത്ത് കോൺഗ്രസ്സ് മാഞ്ഞൂർ മണ്ഡലം പ്രസിഡൻ്റിനെതിരേ വധശ്രമം: ഗുരുതര പരിക്ക്; ഉമ്മൻ ചാണ്ടി സന്ദർശിച്ചു

സ്വന്തം ലേഖകൻ കടുത്തുരുത്തി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിൽ പങ്കെടുത്ത് മടങ്ങിയ യൂത്ത് കോൺഗ്രസ്സ് മാഞ്ഞൂർ മണ്ഡലം പ്രസിഡൻ്റ് ജിസ്സ് തോമസ്സിനെതിരേ വധശ്രമം. ഒരുസംഘമാളുകൾ മാരകായുധങ്ങളുമായി ആക്രമിച്ച ശേഷം ബോധരഹിതനായ ജിസ്സിനെ മണിക്കൂറുകളോളം മുറിയിൽ പൂട്ടിയിടുകയായിരുന്നു.പിന്നീട് കടുത്തുരുത്തി പോലീസ്സ് എത്തി ഇദ്ദേഹത്തേ സ്റ്റേഷനിലേയ്ക്കും പിന്നീട് കുറവിലങ്ങാട് ആസ്പത്രിയിലേയ്ക്കും മാറ്റി. കുറവിലങ്ങാട് ആസ്പത്രിയിൽ പരിശോധനയിൽ ആന്തരീക രക്തസ്രാവമുണ്ടോ എന്ന സംശയത്തേ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേയ്ക്കും അവിടെ നിന്ന് തെള്ളകത്തേ സ്വകാര്യ ആസ്പത്രിയിലേയ്ക്കും മാറ്റി. കേരളാ കോൺഗ്രസ്സ് മാഞ്ഞൂർ മണ്ഡലം പ്രസിഡൻ്റ് […]

അഖില ഭാരത അയ്യപ്പ സേവാ സംഘം കോട്ടയം ശാഖയ്ക്ക് പുതിയ ഭാരവാഹികൾ: ജയകൃഷ്ണൻ പ്രസിഡൻ്റ് , ജയകുമാർ തിരുനക്കര ജനറൽ സെക്രട്ടറി

സ്വന്തം ലേഖകൻ കോട്ടയം: അയ്യപ്പ സേവാ സംഘം താലൂക്ക് പൊതു യോഗം ചേർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അയ്യപ്പ സേവാ സംഘം കോട്ടയം താലൂക്ക് യൂണിയൻ പ്രസിഡന്റ് പി . ദാസപ്പൻ നായർ അധ്യക്ഷത വഹിച്ചു . എസ് . ജയകൃഷ്ണൻ (പ്രസിഡൻ്റ്) , ജയകുമാർ തിരുനക്കര (ജനറൽ സെക്രട്ടറി) , സുരേഷ് അംബിക ഭവൻ ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ – ഡോ. പരമേശ്വര കുറുപ്പ് , ജയചന്ദ്രൻ ചീറോത്ത് (വൈസ്പ്രസിഡന്റ്) രാജ് മോഹൻ കൈതാരം . എൻ.എസ്. ഹരിശ്ചന്ദ്രൻ […]

ഇന്ന് 4937 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: ഇതുവരെ രോഗമുക്തി നേടിയവര്‍ 9,46,910

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4937 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 643, കൊല്ലം 547, പത്തനംതിട്ട 524, തൃശൂര്‍ 503, കോട്ടയം 471, കോഴിക്കോട് 424, ആലപ്പുഴ 381, തിരുവനന്തപുരം 373, മലപ്പുറം 345, പാലക്കാട് 217, കണ്ണൂര്‍ 182, വയനാട് 135, കാസര്‍ഗോഡ് 126, ഇടുക്കി 66 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 84 […]

കോട്ടയം ജില്ലയില്‍ 471 പേര്‍ക്ക് കൊവിഡ്: എല്ലാവർക്കും സമ്പർക്ക രോഗം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 471 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. പുതിയതായി 6945 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 211 പുരുഷന്‍മാരും 211 സ്ത്രീകളും 49 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 90 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 699 പേര്‍ രോഗമുക്തരായി. 4717 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 75298 പേര്‍ കോവിഡ് ബാധിതരായി. 70400 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 16824 പേര്‍ ക്വാറന്റയിനില്‍ […]

ഞാന്‍ മരിക്കും വരെ കോണ്‍ഗ്രസ്‌കാരന്‍ തന്നെയായിരിക്കും; എനിക്ക് 90 വയസൊന്നുമായിട്ടില്ല; ആഷിഖ് അബുവും അമല്‍ നീരദും ഞാനുമെല്ലാം ഒരേസമയം കോളജില്‍ പഠിച്ചവരാണ്; ഇപ്പോള്‍ നടക്കുന്നത് സിപിഎം മേള; ഐഎഫ്എഫ്‌കെ വിവാദത്തില്‍ പ്രതികരണവുമായി സലിംകുമാര്‍

സ്വന്തം ലേഖകന്‍ കൊച്ചി: ഐഎഫ്എഫ്‌കെ ഉദ്ഘാടനച്ചടങ്ങില്‍ നിന്നും ഒഴിവാക്കിയ വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി സലീം കുമാര്‍. പ്രായക്കൂടുതല്‍ കൊണ്ട് ഒഴിവാക്കുന്നു എന്ന ന്യായം പറയുന്നത് എന്തിനാണ്. കോണ്‍ഗ്രസുകാരനായത് കൊണ്ട് ഒഴിവാക്കുന്നു എന്ന് പച്ചയ്ക്ക് പറഞ്ഞു കൂടെ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. വാര്‍ത്തയായപ്പോള്‍ വിളിച്ച് സോറി പറഞ്ഞിട്ടും കാര്യമില്ല എന്നും ഇപ്പോള്‍ നടക്കുന്നത് സിപിഎം മേളയാണെന്നും സലിംകുമാര്‍ പറഞ്ഞു. ‘എനിക്ക് 90 വയസൊന്നുമായിട്ടില്ല. ആഷിഖ് അബുവും അമല്‍ നീരദും ഞാനുമെല്ലാം ഒരേസമയം കോളജില്‍ പഠിച്ചവരാണ്. അവരെക്കാള്‍ രണ്ട് മൂന്നു വയസ് എനിക്ക് കൂടുതല്‍ കാണും. ഞാന്‍ […]