പേര് ആത്മീയ ചികിത്സ: നടത്തുന്നത് ശുദ്ധ തട്ടിപ്പ്: ഇരകളാകുന്നത് കുടുംബത്ത് പ്രശ്നങ്ങളുള്ള സ്ത്രീകൾ: നാൽപ്പതിലേറെ യുവതികളിൽ നിന്നും പണം തട്ടിയ തട്ടിപ്പുകാരൻ ഷിഹാബുദീൻ അറസ്റ്റിൽ
സ്വന്തം ലേഖകൻ
മലപ്പുറം: കേരളത്തിൽ തട്ടിപ്പുകൾക്ക് എന്നും നല്ല ഡിമാൻ്റാണ്. സ്വന്തം കുടുംബത്തെ ബുദ്ധിമുട്ടുകൾ തുറന്ന് പറയാൻ തയ്യാറാകുന്ന സ്ത്രീകളാണ് പലപ്പോഴും സന്യാസിമാരുടെയും വ്യാജ സിദ്ധന്മാരുടെയും തട്ടിപ്പിന് ഇരയാകുന്നത്. ഏറ്റവും ഒടുവിൽ മലപ്പുറത്താണ് ഇപ്പോൾ വ്യാജൻ്റെ തട്ടിപ്പ് അരങ്ങേറിയിരിക്കുന്നത്.
ആത്മീയ ചികിത്സയുടെ പേരില്‍ 40 പവനാണ് യുവാവ് ഒരു സ്ത്രീയിൽ നിന്നും തട്ടിയെടുത്തത്. സംഭവം അന്വേഷിച്ച് ചെന്ന പൊലീസ് ഇയാളുടെ കെണിയിൽ നാൽപ്പതോളം സ്ത്രീകൾ കുടുങ്ങിയതായും കണ്ടെത്തി. തിരൂര്‍ പുറത്തൂര്‍ പാലക്കാവളപ്പില്‍ ശിഹാബുദ്ദീന്‍ (38) ആണ് അറസ്റ്റിലായത്. വേങ്ങര സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. മൊബൈല്‍ വഴി പരിചയപ്പെട്ട യുവതിയെ വീട്ടിലെ പ്രശ്നങ്ങള്‍ ആത്മീയ ചികിത്സ നടത്തുന്നയാളെ കൊണ്ട് പരിഹരിപ്പിക്കാമെന്ന് പറഞ്ഞാണ് പലപ്പോഴായി സ്വര്‍ണം തട്ടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്ത്രീ പീഡനക്കേസില്‍ ശിഹാബുദ്ദീനെ പിടികൂടിയതറിഞ്ഞാണ് യുവതിയുടെ ബന്ധുക്കള്‍ വേങ്ങര പൊലീസിനെ സമീപിച്ചത്. തിരൂര്‍,താനൂര്‍, കൊണ്ടോട്ടി സ്റ്റേഷനുകളില്‍ സമാനമായ നിരവധി കേസുകളുണ്ടെന്ന് വേങ്ങര സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.ആദംഖാന്‍ പറഞ്ഞു.
12 ഓളം സിംകാര്‍ഡുകള്‍ മെഡിക്കല്‍ കോളേജ് പൊലീസ് ഇയാളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. 40ഓളം സ്ത്രീകള്‍ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിലും പലരും മാനഹാനി ഭയന്ന് പരാതി നല്‍കാതിരിക്കുകയാണ്. താനൂര്‍ എസ്.ഐയെ അക്രമിച്ചു പരിക്കേല്‍പ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്. പ്രതിയെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.