ആദ്യ ടെസ്റ്റിൽ ദയനീയ തോൽവി: രണ്ടാം ടെസ്റ്റിൽ മിന്നും ജയം; ആദ്യ ടെസ്റ്റ് തോറ്റ ശേഷം ഇരുനൂറ് റണ്ണിൻ്റെ മിന്നും ജയം നേടിയ ഇന്ത്യ സൃഷ്ടിച്ചത് ചരിത്രം
സ്പോട്സ് ഡെസ്ക്
ചെന്നൈ: ഓസ്ട്രേലിയയിൽ പോയി ആദ്യ ടെസ്റ്റ് തോറ്റു , പിന്നാലെ പരമ്പര നേടി. ഇന്ത്യയിൽ ഇംഗ്ലണ്ട് എത്തിയപ്പോഴും ആദ്യ ടെസ്റ്റ ദയനീയമായി തോറ്റു. രണ്ടാം ടെസ്റ്റിൽ ഗംഭീര തിരിച്ച് വരവും..! ഇതോടെ ടീം ഇന്ത്യയെ കാത്തിരിക്കുന്നത് ചരിത്രം കുറിയ്ക്കുന്ന റെക്കോർഡ് തിളക്കമാണ്. ആദ്യ ടെസ്റ്റ് തോറ്റ ശേഷം, രണ്ടാം ടെസ്റ്റിൽ ഇരുന്നൂറ് റണ്ണിന് മുകളിലുള്ള വൻ ജയം നേടുന്ന അപൂർവം ടീമുകളിൽ ഒന്നായാണ് ഇന്ത്യ ഇപ്പോൾ മാറിയിരിക്കുന്നത്.
വെറും മൂന്ന് ടീമുകള്‍ മാത്രമാണ് ആദ്യ ടെസ്റ്റ് തോറ്റ ശേഷം 200 റണ്‍സിലേറെയുള്ള മാര്‍ജിനില്‍ വിജയിച്ചത്. ആദ്യ ടെസ്റ്റ് 200 റണ്‍സിന് മുകളില്‍ തോറ്റ് പിന്നീട് വമ്പന്‍ ജയം നേടിയ മൂന്ന് ടീമുകളാണ് ഉള്ളത്. അതിലാണ് ഇന്ത്യ ഇടംപിടിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്ക വെസ്റ്റിന്‍ഡീസ് ടീമുകളാണ് ഈ പട്ടികയിലുള്ളത്. അതാണ് ഇന്ത്യയുടെ വിജയത്തിന്റെ വലിപ്പം കൂട്ടുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
1950 ഇംഗ്ലണ്ടില്‍ പര്യടനത്തിന് പോയ വെസ്റ്റിന്‍ഡീസ് ആദ്യ ടെസ്റ്റില്‍ 202 റണ്‍സിനാണ് തോറ്റത്.എന്നാല്‍ രണ്ടാം ടെസ്റ്റില്‍ വിന്‍ഡീസ് ശക്തമായി തിരിച്ചുവന്നു. 326 റണ്‍സിന് ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുകയും ചെയ്തു. പട്ടികയില്‍ രണ്ട് തവണ ഞെട്ടിച്ച ജയം നേടിയത് ദക്ഷിണാഫ്രിക്കയാണ്. 2014ല്‍ സ്വന്തം നാട്ടില്‍ നടന്ന പരമ്പരയില്‍ ഓസ്‌ട്രേലിയയോട് 281 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ തോല്‍വി. 231 റണ്‍സിന് അടുത്ത മത്സരത്തില്‍ ജയിച്ച് ദക്ഷിണാഫ്രിക്ക കണക്ക് തീര്‍ത്തു. 2017ല്‍ ഈ അദ്ഭുതം വീണ്ടും ആവര്‍ത്തിച്ചു. ഇത്തവണ ഇംഗ്ലണ്ടിനോട് 211 റണ്‍സിന് തോറ്റു. അടുത്ത മത്സരത്തില്‍ 340 റണ്‍സിന് ജയിച്ച് ദക്ഷിണാഫ്രിക്ക ഒപ്പമെത്തി.
അതേസമയം രണ്ട് തവണയും ദക്ഷിണാഫ്രിക്ക പരമ്പരയില്‍ പരാജയപ്പെടുകയായിരുന്നു. ഓസ്‌ട്രേലിയയോട് 2-1നും ഇംഗ്ലണ്ടിനോട് 3-1നും ആണ് ദക്ഷിണാഫ്രിക്ക പരമ്പര തോറ്റത്. ഇന്ത്യയും ആ നിരയിലേക്കാണ് എത്തുന്നത്. ആദ്യ ടെസ്റ്റില്‍ 227 റണ്‍സിനാണ് ഇന്ത്യ തോറ്റത്. രണ്ടാം ടെസ്റ്റില്‍ 317 റണ്‍സിന് ജയിച്ച് ഇന്ത്യ ഒപ്പമെത്തിയിരിക്കുകയാണ്. ഇതോടെ ആദ്യ ടെസ്റ്റില്‍ ഇരുന്നൂറ് റണ്‍സിന് മുകളില്‍ തോല്‍ക്കുകയും, രണ്ടാം ടെസ്റ്റില്‍ അത്രയും റണ്‍സിന് മുകളില്‍ ജയിക്കുകയും ചെയ്‌തെന്ന ഖ്യാതിയാണ് ഇന്ത്യന്‍ ടീമിന് ലഭിച്ചിരിക്കുന്നത്.
രണ്ടാം ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സുകളില്‍ നിന്നുമായി ഇംഗ്ലണ്ട് ആകെ നേടിയത് 298 റണ്‍സാണ്. ഇംഗ്ലണ്ടിന്റെ ഏറ്റവും മോശം മൂന്നാമത്തെ സ്‌കോറാണ് ഇത്. ഏറ്റവും കുറഞ്ഞ സ്‌കോര്‍ രണ്ട് ഇന്നിംഗ്‌സുകളിലുമായി 230 ആണ്. അത് 1986ലാണ്. ഏഷ്യയില്‍ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോര്‍ ആണ് ഇംഗ്ലണ്ട് കുറിച്ചത്. ജോ റൂട്ടിന് മത്സരത്തിലെ രണ്ട് ഇന്നിംഗ്‌സിലും ഒരു അര്‍ധ സെഞ്ച്വറി പോലുമില്ല. ഇന്ത്യക്കെതിരെ കളിച്ച എട്ട് ടെസ്റ്റ് മത്സരങ്ങളില്‍ അമ്പതിന് മുകളില്‍ റൂട്ട് സ്‌കോര്‍ ചെയ്യാതിരിക്കുന്നത് ഇത് ആദ്യമായിട്ടാണ്.
ഏതെങ്കിലുമൊരു വേദിയില്‍ ഏറ്റവുമധികം ജയം നേടുന്നതിന്റെ നേട്ടവും ഇന്ത്യ ചെപ്പോക്കില്‍ സ്വന്തമാക്കി. 15 വിജയങ്ങളാണ് ഇന്ത്യ ചെപ്പോക്കില്‍ സ്വന്തമാക്കിയത്. ഡല്‍ഹിയിലും കൊല്‍ക്കത്തയിലും പതിമൂന്ന് ജയങ്ങള്‍ വീതം ഇന്ത്യ നേടിയിട്ടുണ്ട്.