Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം : ബി.കോം മാത്രം വിദ്യാഭ്യാസമുള്ള യുവാക്കൾ സ്‌പെയിനിൽ ജോലിയ്ക്കായി പോകുന്നതിനു പണം കണ്ടെത്തുന്നതിനായി കണ്ടെത്തിയ വഴി എം.ഡി.എം.എ വിൽപ്പന. കോട്ടയം നഗരത്തിൽ എം.ഡി.എം.എ എന്ന വീര്യം കൂടിയ ലഹരിമരുന്നു വിൽക്കുന്നതിനായി എത്തിയ കേസിലെ രണ്ടാം പ്രതിയെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.

കഴിഞ്ഞ മാസം എം.ഡി.എം.എ വിൽക്കാൻ എത്തിയ കേസിലെ പ്രതിയായ ചങ്ങനാശേരി പുഴവാത് നടുത്തലമുറി മുഹമ്മദ് ഷാനവാസിനെയാണ് (26) കോട്ടയം എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.മോഹനൻ നായരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബികോം വിദ്യാർത്ഥികളായ മൂന്നു പേരും സ്പെയിനിൽ ജോലി ലഭിക്കുന്നതിനായി രണ്ടു ലക്ഷം രൂപ ട്രാവൽ ഏജന്റിനു നൽകിയിരുന്നു. ഇതിന്റെ ബാക്കി തുക കണ്ടെത്തുന്നതിനു വേണ്ടിയാണ് പ്രതികൾ എം.ഡി.എം.എ വിൽപ്പനയ്ക്ക് ഇറങ്ങിയത്.

2021 ജനുവരി 11 നായിരുന്നു മുഹമ്മദ് ഷാനവാസും, കൂട്ടു പ്രതിയായ മുഹമ്മദ് ഷാനവാസും, കൂട്ടാളിയായ കണ്ണനും ചേർന്നാണ് കോട്ടയം നഗരത്തിലെ വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും വിൽക്കുന്നതിനുമായി കഞ്ചാവുമായി എത്തിയത്. ജനുവരി ആദ്യം വൈകിട്ട് നാലരയ്ക്ക് തെക്കും ഗോപുരം ജംഗ്ഷന് സമീപത്തുള്ള ഡി.ടി.ഡി സി കൊറിയർ സർവീസ് സ്ഥാപനത്തിന്റെ ഗേറ്റിനു സമീപത്തു നിന്നാണ് മുഹമ്മദ് അൽത്താഫിനെ പിടികൂടിയത്.

അന്ന് ഇയാൾക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് ഷാനവാസ് സംഭവ സ്ഥലത്തു നിന്നും ഓടിരക്ഷപെട്ടിരുന്നു. തുടർന്ന് എക്‌സൈസ് സംഘം നടത്തിയ അന്വേഷണത്തിൽ ഇന്നലെ പ്രതിയായ മുഹമ്മദ് ഷാനവാസ് ചങ്ങനാശേരി ഭാഗത്ത് എത്തിയതായി രഹസ്യ വിവരം ലഭിച്ചു. തുടർന്ന് എക്സൈസ് സംഘത്തിന്റെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി പെരുന്നയിലുള്ള ഫെഡറൽ ബാങ്ക് ശാഖയിലെത്തി.

ഇവിടെ വച്ച് എക്സൈസ് സംഗത്തെ കണ്ടതും പ്രതിയായ മുഹമ്മദ് അൽത്താഫ് ഓടി രക്ഷപെടാൻ ശ്രമിച്ചു. പിന്നാലെ ഓടിയ എക്സൈസ് സംഘം പ്രതിയെ അതിസഹസികമായി മൽപ്പിടുത്തതിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു. അന്വേഷണ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ടി.എസ് സുരേഷ് , സിവിൽ എക്സൈസ് ഓഫിസർമാരായ അനൂപ് വിജയൻ, കെ.വി അജിത് കുമാർ, ഡ്രൈവർ സി.കെ അനസ് എന്നിവരുമുണ്ടായിരുന്നു. കേസിലെ രണ്ടാം പ്രതിയായ ഫാത്തിമാപുരം സ്വദേശി കണ്ണനെ കൂടി ഇനി പിടികൂടാനുണ്ട്.