പൊലീസിലെ കൊള്ളക്കാരൻ ജയിലിൽ; മുണ്ടക്കയം സിഐ ഷിബുകുമാറിനേയും സഹായി സുദീപിനേയും കോടതി റിമാൻ്റ് ചെയ്തു. കൊള്ളക്കാരൻ അകത്തായ സന്തോഷത്തിൽ മുണ്ടക്കയത്തേ വ്യാപാരികളും ഓട്ടോക്കാരും ആഹ്ളാദത്തിമിർപ്പിൽ

പൊലീസിലെ കൊള്ളക്കാരൻ ജയിലിൽ; മുണ്ടക്കയം സിഐ ഷിബുകുമാറിനേയും സഹായി സുദീപിനേയും കോടതി റിമാൻ്റ് ചെയ്തു. കൊള്ളക്കാരൻ അകത്തായ സന്തോഷത്തിൽ മുണ്ടക്കയത്തേ വ്യാപാരികളും ഓട്ടോക്കാരും ആഹ്ളാദത്തിമിർപ്പിൽ

Spread the love

തേർഡ് ഐ ബ്യൂറോ

മുണ്ടക്കയം: അഴിമതിക്കേസിൽ മുണ്ടക്കയം സി.ഐ വി.ഷിബുകുമാറിനേയും കൂട്ടാളി സുദീപിനേയും കോടതി റിമാൻ്റ് ചെയ്ത് പാല സബ് ജയിലിലടച്ചു.

തിങ്കളാഴ്ച വൈകിട്ടോടെയാണ് അച്ഛനും മകനും തമ്മിലുള്ള കേസിൽ മകനെ രക്ഷിക്കുന്നതിനായി അൻപതിനായിരം രൂപ മുണ്ടക്കയം സി.ഐ കൈക്കൂലി വാങ്ങിയത്. ഈ കേസിൽ കയ്യോടെ സി.ഐയെയും കൂട്ടാളിയെയും വിജിലൻസ് സംഘം പിടികൂടുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി അഴിമതിയും സ്ത്രീവിഷയ ആരോപണങ്ങളുമായി നേരത്തെ തന്നെ മുണ്ടക്കയം സി.ഐയ്‌ക്കെതിരെ ഉയർന്നിരുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്‌റ്റേഷനിൽ മാസ്‌ക് നിർമ്മിക്കുകയും ഈ മാസ്‌ക് നിർമ്മാണത്തിനായി എത്തിയ സ്ത്രീയുമായി വഴി വിട്ട ബന്ധം സ്ഥാപിക്കുകയും ചെയ്തത് വിവാദത്തിനു ഇടയാക്കിയിരുന്നു. ഇതു സംബന്ധിച്ചു സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടും നിലവിലുണ്ടായിരുന്നു. ഇതിൽ പൊലീസ് കടുത്ത അമർഷം രേഖപ്പെടുത്തിയിരുന്നു.

ഇതിനിടെ പൊലീസിന്റെ ക്യാന്റീനിലേയ്ക്കു പല കടകളിൽ നിന്നും സൗജന്യമായി ലക്ഷങ്ങളുടെ പലചരക്കും പച്ചക്കറികളുമാണ് സി.ഐ വാങ്ങിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. പണം ചോദിയ്ക്കുന്ന കടകൾക്കു മുന്നിൽ പൊലീസ് വാഹനം നിർത്തിയിട്ട് വാഹന പരിശോധന നടത്തും .ഇതോടെ പണം ചോദിച്ച വ്യാപാരികൾ പണം വേണ്ടന്ന് പറയും. കൂടാതെ ക്യാന്റിൻ നിർമ്മാണത്തിനായി സിമന്റും കട്ടയും മണലും എല്ലാം മുണ്ടക്കയത്തെ കട ഉമടകളെ വിരട്ടിയാണ് സി.ഐ വാങ്ങിയിരുന്നത്.

മുണ്ടക്കയത്തുണ്ടായ അപകടമരണക്കേസ് ഒത്തു തീർപ്പാക്കുന്നതിനു പ്രതിഫലമായാണ് ക്യാന്റീനിന്റെ മുകളിൽ കോൺക്രീറ്റ് നടത്തിയതെന്ന വാർത്തയും നാട്ടിൽ പട്ടാണ്. മാസ്‌ക് തയ്ക്കാൻ 250 മീറ്റർ തുണി ചോദിച്ചതിനു പണം ചോദിച്ച കട അടച്ച് പൂട്ടിയ്ക്കുന്നതിനും സി.ഐ മുൻകൈ എടുത്തതായും പരാതിയുണ്ട്. കൊവിഡ് മാനദണ്ഡം ലഘിച്ചതായി ആരോപിച്ചാണ് സി.ഐ ഈ കട അടച്ചു പൂട്ടിച്ചത്.

നിസാര പ്രശ്നവുമായി സ്റ്റേഷനിൽ എത്തുന്ന പരാതികളിൽ പോലും കക്ഷികളെ അകത്താക്കുമെന്ന് പറഞ്ഞ് വിരട്ടി ലക്ഷങ്ങളാണ് കൈക്കൂലിയായി ഷിബുകുമാർ വാങ്ങിയിരുന്നത്.