play-sharp-fill

ഇന്നോവയില്‍ പായുകയും മണിമാളികയില്‍ അന്തിയുറങ്ങുകയും ചെയ്യുന്ന ഐപിഎസുകാര്‍ ഇതൊക്കെയൊന്ന് കാണണം; പൊട്ടിപൊളിഞ്ഞ കൂരയില്‍ പൊലീസുകാര്‍ മുതല്‍ എസ്.ഐമാര്‍ വരെയുള്ളവര്‍ അന്തിയുറങ്ങുന്നു; പല ക്വാര്‍ട്ടേഴ്‌സുകളുടേയും മുകളില്‍ മഴയില്‍ നിന്ന് രക്ഷപെടാന്‍ പടുത വലിച്ച് കെട്ടിയിരിക്കുന്നു; ഇതൊക്കെ ആര് ആരോട് പറയാന്‍

ഏ.കെ ശ്രീകുമാര്‍ തിരുവനന്തപുരം: പൊലീസുകാര്‍ മുതല്‍ എസ്.ഐമാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ക്വാര്‍ട്ടേഴ്സുണ്ടാക്കാന്‍ നല്‍കിയ തുക വകമാറ്റി, എഡിജിപിമാര്‍ക്കും ഉന്നതന്മാര്‍ക്കും വില്ലയുണ്ടാക്കിയ പൊലീസ് ഏമാന്മാര്‍ ഒന്നു കാണുക താഴേത്തട്ടിലുള്ള പൊലീസുകാരുടെ ക്വാര്‍ട്ടേഴ്സുകള്‍. പൊട്ടിപ്പൊളിഞ്ഞ്, വെള്ളം കയറി, ഭിത്തികള്‍ വിണ്ടു കീറിയ ഈ ക്വാര്‍ട്ടേഴ്സുകള്‍ കണ്ടാല്‍ അറിയാം, പൊലീസിലെ പാവങ്ങളെ..! പൊലീസിലെ ബഹൂഭൂരിപക്ഷം വരുന്ന സാദാ പൊലീസുകാര്‍ ഇപ്പോഴും ക്വാര്‍ട്ടേഴ്സുകളില്‍ കഴിയുന്നത് കയറിക്കിടക്കാന്‍ ഒരു കൂരയില്ലാത്തതിന്റെ പേരിലാണ്. വെയിലും മഴയുമേറ്റ് സാധാരണക്കാരന്റെ സ്വത്തിനും, ജീവനും സംരക്ഷണം നില്‍ക്കുന്ന പൊലീസുകാരന് ക്വാര്‍ട്ടേഴ്സ് നിര്‍മിക്കാന്‍ നല്കിയ പണത്തില്‍ പോലും കയ്യിട്ടു […]

വിവാഹസദ്യയ്ക്കിടെ കറി വിളമ്പുന്നതിനെ ചൊല്ലി തര്‍ക്കം : വധുവിന്റെയും വരന്റെയും വീട്ടുകാര്‍ തമ്മില്‍ കൂട്ടത്തല്ല് ; ഇരുവീട്ടുകാര്‍ തമ്മിലുള്ള വഴക്കിനിടയിലും കൈവിടാതെ യുവാവും യുവതിയും

സ്വന്തം ലേഖകന്‍ കൊല്ലം : വിവാഹസദ്യക്കിടെ കറി വിളമ്പുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം കൂട്ടത്തല്ലിലാണ് അവസാനിച്ചത്. ആര്യങ്കാവ് ശ്രീധര്‍മ്മക്ഷേത്രത്തിലെ കല്യാണമണ്ഡപത്തിലായിരുന്നു നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. സംഘര്‍ഷത്തില്‍ സ്ത്രീകളും കുട്ടികള്‍ക്കും അടക്കം നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. മദ്യലഹരിയില്‍ വിവാഹത്തിനെത്തിയ വരന്റെ സുഹൃത്തുക്കളില്‍ ചിലരാണ് തര്‍ക്കത്തിന് തുടക്കമിട്ടത്. സദ്യ വിളമ്പുന്നതിനെ ചൊല്ലിയാണ് ആദ്യം ഇവര്‍ തര്‍ക്കം ആരംഭിച്ചത്. പിന്നീട് വധുവിന്റെ വീട്ടിലെ ഒരാളെ സംഘം കാരണമില്ലാതെ തള്ളിയിടുകയായിരുന്നു. പിന്നാലെ വധുവിന്റെ വീട്ടുകാര്‍ സംഘടിച്ചെത്തി ഇത് ചോദ്യംചെയ്യുകയുമായിരുന്നു. തുടര്‍ന്നാവട്ടെ തര്‍ക്കം കയ്യേറ്റത്തിലേക്കും നീങ്ങുകയായിരുന്നു, ഇരുവിഭാഗം പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.വിവാഹ പന്തലിലെ ഒരു […]

കോട്ടയം നഗരമധ്യത്തിൽ മാർക്കറ്റിനുള്ളിൽ വൻ തീപിടുത്തം: മാർക്കറ്റിനുള്ളിൽ കൂട്ടിയിട്ട മാലിന്യങ്ങൾക്ക് തീ പിടിച്ചു; നഗരമധ്യത്തിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മാലിന്യം തള്ളുന്നതായി പരാതി: വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരമധ്യത്തിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കൂട്ടിയിട്ടിരുന്ന മാലിന്യ മലയ്ക്ക് തീ പിടിച്ചു. നരമധ്യത്തിൽ കോഴിച്ചന്ത റോഡിൽ വാരിക്കാട്ട് പേപ്പർ മാർട്ടിനു സമീപത്തെ പുരയിടത്തിൽ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങളാണ് ഞായറാഴ്ച രാത്രി എട്ടു മണിയോടെ തീ പിടിച്ചത്. തീ പടർന്നു പിടിച്ചതോടെ അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വീഡിയോ ഇവിടെ കാണാം. ഞായറാഴ്ച രാത്രി എട്ടു മണിയോടെ മാർക്കറ്റിനുള്ളിലെ കടകൾക്കിടയിലൂടെയുള്ള ഇടവഴിയിലെ പുരയിടത്തിലാണ് തീ പടർന്നത്. ഇതുവഴി കടന്നു പോയ നാട്ടുകാരും സമീപത്തെ കടകളിലെ തൊഴിലാളികളുമാണ് […]

പി.സി ജോർജ് വീണ്ടും എൻ.ഡി.എയിലേയ്ക്ക്: യു.ഡി.എഫ് പ്രവേശനം ഉറപ്പാകാത്ത സാഹചര്യത്തിൽ ബി.ജെ.പിയുമായി ചർച്ച സജീവമാക്കി പി.സി ജോർജ്; രാമക്ഷേത്ര നിർമ്മാണത്തിന് ബി.ജെ.പി നേതാവ് എൻ.ഹരിയ്ക്ക് സംഭാവന നൽകി ജോർജ്

തേർഡ് ഐ ബ്യൂറോ കോട്ടയം: ബി.ജെ.പി മുന്നണിയുടെ ഭാഗമായി നിന്നു പ്രവർത്തിച്ചിട്ടും കാര്യമായ അംഗീകാരമോ പരിഗണനയോ ലഭിക്കുന്നില്ലെന്നു വ്യക്തമാക്കി മുന്നണി വിട്ട പി.സി ജോർജ് വീണ്ടും എൻ.ഡി.എ പ്രവേശനത്തിന് തയ്യാറെടുക്കുന്നതായി സൂചന. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയാണ് ബി.ജെ.പി നേതാക്കളുമായി വേദി പങ്കിട്ട പി.സി ജോർജ് എം.എൽ.എ താൻ വീണ്ടും എൻ.ഡി.എ മുന്നണിയിലേയ്‌ക്കെന്ന സൂചന നൽകിയത്. യു.ഡി.എഫ് നേതാക്കളുമായി ജോർജ് നടത്തിയ ചർച്ചകൾ ഫലം കാണാതെ വന്നതോടെയാണ് ജോർജ് വീണ്ടും എൻ.ഡി.എ പ്രവേശന സാധ്യതകൾ ചർച്ച ചെയ്യുന്നത്. പൂഞ്ഞാർ എം.എൽ.എ പി.സി ജോർജിന്റെ […]

ഇനിയും തുടരും പിണറായിക്കാലം..! ഏഷ്യാനെറ്റും ട്വന്റി ഫോറും പറയുന്നു; കേരളത്തിൽ ഇടത് തരംഗമില്ലെങ്കിലും ഭരണം തുടരുമെന്നു സർവേ ഫലങ്ങൾ

പൊളിറ്റിക്കൽ ഡെസ്‌ക് തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു ഭരണം തന്നെ തുടരുമെന്നു സർവേ ഫലങ്ങൽ. ഏഷ്യാനെറ്റും ട്വന്റിഫോറും നടത്തിയ സർവേ ഫലങ്ങളാണ് പിണറായി വിജയൻ തന്നെ കേരളത്തിൽ വീണ്ടും അധികാരത്തിൽ എത്തുമെന്നും, തുടർ ഭരണമുണ്ടാകുമെന്നും ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെ സീ ഫോർ പ്രീ പോൾ, ട്വന്റി ഫോർ ന്യൂസിന്റെ കേരള പോൾ ട്രാക്കർ സർവേ ഫലങ്ങളാണ് കേരളത്തിൽ ഇടതു ഭരണം തുടരുമെന്ന് വിധിയെഴുതിയത്. ഏഷ്യാനെറ്റിന്റെ സർവേയിൽ എൽ.ഡി.എഫ് 72 മുതൽ 78 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം. പിണറായി വിജയൻ തന്നെ […]

സൊമാറ്റോ വഴി ഭക്ഷണം ഓർഡർ ചെയ്താൽ കിട്ടാൻ വൈകും: ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് കോട്ടയത്തെ സൊമാറ്റോ ഭക്ഷണ വിതരണ തൊഴിലാളികൾ സമരത്തിൽ; പ്രതിഷേധം ശക്തമാകുന്നു

തേർഡ് ഐ ബ്യൂറോ കോട്ടയം: സൊമാറ്റോ വഴി ഭക്ഷണം ഓർഡർ ചെയ്താൽ ഇനി കിട്ടാൻ വൈകും. ബൈക്കിലെത്തി സൊമാറ്റോ വഴി ഭക്ഷണം ചെയ്തിരുന്നവർ സമരത്തിൽ ഏർപ്പെട്ടതോടെയാണ് ഇപ്പോൾ സൊമാറ്റോ വിതരണം കോട്ടയം നഗരത്തിൽ തടസപ്പെട്ടിരിക്കുന്നത്. ഓൾ കേരള സോമാറ്റ റൈഡേഴ്സ് അസോസിയേഷൻ, കോട്ടയം യൂണിറ്റിന്റെ നേതൃത്വത്തിൽ മാത്രമാണ് സമരം നടക്കുന്നത്. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടാണ് തൊഴിലാളികൾ സമരം ആരംഭിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഒരു വ്യക്തമായ തീരുമാനം കമ്പനിയുടെ ഭാഗത്തു നിന്നും ഉണ്ടായില്ലെങ്കിൽ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും സമരം വ്യാപിപ്പിക്കാൻ ആണ് അസ്സിസിയേഷൻ തീരുമാനം. ഒരു ദിവസം […]

പാലക്കാട് തച്ചമ്പാറയിൽ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവം : കൈകൾ മുറിച്ചുമാറ്റിയ നിലയിൽ ; കാലുകൾ മുറിച്ചുമാറ്റാനും ശ്രമം നടത്തിയതായും റിപ്പോർട്ട്

സ്വന്തം ലേഖകൻ പാലക്കാട്: പാലക്കാട് തച്ചമ്പാറയിൽ ദേശീയപാതയോരത്ത് അഴുകിയനിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൃതദേഹത്തിൽ നിന്നും കൈകൾ മുറിച്ചുമാറ്റിയിരുന്നു. ഒപ്പം കാലുകൾ മുറിച്ചുമാറ്റാൻ ശ്രമം നടന്നതായും പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. തച്ചമ്പാറ പുതിയ പെട്രോൾ പമ്ബിന് സമീപത്തായാണ് 45 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് പൊലീസ് നിഗമനം. ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് റോഡരികിൽ മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. നഗ്‌നമായനിലയിൽ കമിഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. സ്ഥലത്തെത്തി പരിശോധന […]

കോട്ടയം ജില്ലയില്‍ 440 പേര്‍ക്ക് കോവിഡ്: 437 പേര്‍ക്കും സമ്പര്‍ക്കം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 440 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 437 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 4741 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 214 പുരുഷന്‍മാരും 184 സ്ത്രീകളും 42 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 77 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 212പേര്‍ രോഗമുക്തരായി. 4878 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 77282 പേര്‍ കോവിഡ് ബാധിതരായി. 72224 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 17507 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ […]

സംസ്ഥാനത്ത് ഇന്ന് 4070 പേര്‍ക്ക് കോവിഡ്: പരിശോധിച്ചത് 57,241 സാമ്പിളുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 4070 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 552, എറണാകുളം 514, കോട്ടയം 440, പത്തനംതിട്ട 391, തൃശൂര്‍ 361, മലപ്പുറം 346, കൊല്ലം 334, ആലപ്പുഴ 290, തിരുവനന്തപുരം 266, കണ്ണൂര്‍ 167, പാലക്കാട് 129, കാസര്‍ഗോഡ് 100, ഇടുക്കി 97, വയനാട് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 86 പേര്‍ക്കാണ് […]

പെട്രോൾ വില കുറയുമെന്ന പ്രതീക്ഷ നൽകി ധനമന്ത്രി തോമസ് ഐസക്ക്: പെട്രോൾ ഉത്പന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നതിൽ എതിർപ്പില്ല; അഞ്ചു വർഷത്തെ നഷ്ടപരിഹാരം കേന്ദ്ര സർക്കാർ നൽകണം

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: പെട്രോൾ വില കുറയുമെന്ന പ്രതീക്ഷ നൽകി ധനമന്ത്രി തോമസ് ഐസക്കും. സംസ്ഥാനത്ത് ഇന്ധന വില കുറയുന്നതിൽ കടുത്ത എതിർപ്പുമായി ഇതുവരെ നിന്നിരുന്ന സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കാണ് ഇപ്പോൾ നിലപാട് തിരുത്തിയിരിക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങൾ ജി എസ് ടി പരിധിയിൽ കൊണ്ടു വരുന്നതിനോട് എതിർപ്പില്ലെന്ന് സംസ്ഥാന ധനകാര്യമന്ത്രി ടി എം തോമസ് ഐസക്ക് മാധ്യമങ്ങളോട് വ്യക്തമാക്കിയതോടെയാണ് ഇന്ധനവിലയിൽ കുറവുണ്ടാകുമെന്നു വ്യക്തമായത്. ഈ വിഷയം കേന്ദ്ര ധനമന്ത്രി ആദ്യമായാണ് പറയുന്നത്. ഇതിനോട് എതിർപ്പില്ല. എന്നാൽ, പെട്രോളിയം ഉത്പന്നങ്ങളെ ജി എസ് […]