വിവാഹസദ്യയ്ക്കിടെ കറി വിളമ്പുന്നതിനെ ചൊല്ലി തര്‍ക്കം : വധുവിന്റെയും വരന്റെയും വീട്ടുകാര്‍ തമ്മില്‍ കൂട്ടത്തല്ല് ; ഇരുവീട്ടുകാര്‍ തമ്മിലുള്ള വഴക്കിനിടയിലും കൈവിടാതെ യുവാവും യുവതിയും

വിവാഹസദ്യയ്ക്കിടെ കറി വിളമ്പുന്നതിനെ ചൊല്ലി തര്‍ക്കം : വധുവിന്റെയും വരന്റെയും വീട്ടുകാര്‍ തമ്മില്‍ കൂട്ടത്തല്ല് ; ഇരുവീട്ടുകാര്‍ തമ്മിലുള്ള വഴക്കിനിടയിലും കൈവിടാതെ യുവാവും യുവതിയും

സ്വന്തം ലേഖകന്‍

കൊല്ലം : വിവാഹസദ്യക്കിടെ കറി വിളമ്പുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം കൂട്ടത്തല്ലിലാണ് അവസാനിച്ചത്. ആര്യങ്കാവ് ശ്രീധര്‍മ്മക്ഷേത്രത്തിലെ കല്യാണമണ്ഡപത്തിലായിരുന്നു നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. സംഘര്‍ഷത്തില്‍ സ്ത്രീകളും കുട്ടികള്‍ക്കും അടക്കം നിരവധി പേര്‍ക്കാണ് പരിക്കേറ്റത്.

മദ്യലഹരിയില്‍ വിവാഹത്തിനെത്തിയ വരന്റെ സുഹൃത്തുക്കളില്‍ ചിലരാണ് തര്‍ക്കത്തിന് തുടക്കമിട്ടത്. സദ്യ വിളമ്പുന്നതിനെ ചൊല്ലിയാണ് ആദ്യം ഇവര്‍ തര്‍ക്കം ആരംഭിച്ചത്. പിന്നീട് വധുവിന്റെ വീട്ടിലെ ഒരാളെ സംഘം കാരണമില്ലാതെ തള്ളിയിടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ വധുവിന്റെ വീട്ടുകാര്‍ സംഘടിച്ചെത്തി ഇത് ചോദ്യംചെയ്യുകയുമായിരുന്നു. തുടര്‍ന്നാവട്ടെ തര്‍ക്കം കയ്യേറ്റത്തിലേക്കും നീങ്ങുകയായിരുന്നു, ഇരുവിഭാഗം പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.വിവാഹ പന്തലിലെ ഒരു ഭാഗത്ത് നിന്ന് ആരംഭിച്ച അടിപിടി, വ്യാപിക്കുകയായിരുന്നു.

ക്ഷണം കഴിച്ചുകൊണ്ടിരുന്നവരും ഏഴുന്നേറ്റ് ഓടുന്ന കാഴ്ചയായിരുന്നു. സംഭവം കൈവിട്ടുപോകുമെന്ന് തോന്നിയതോടെ നാട്ടുകാര്‍ വിവരം തെന്മല പൊലീസില്‍ അറിയിക്കുകയും പൊലീസെത്തി ഏഴുപേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

വരന്റെ കൂടെ വന്ന മദ്യപാനികളായ ഏഴു പേര്‍ പന്തലില്‍ വച്ച് തന്നെ തരികിട വേലകള്‍ കാണിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ വരന്റെ വീട്ടുകാരായത് കൊണ്ട് നാട്ടിലെ പയ്യന്‍മാര്‍ അത് കാര്യമാക്കിയില്ല. പിന്നെയും അവന്‍മാര്‍ വധുവിന്റെ വീട്ടുകാരനായ പയ്യനോട് മനപ്പൂര്‍വ്വം സംഘര്‍ഷത്തിന് ശ്രമിക്കുകയായിരുന്നു. പയ്യനെ അവര്‍ ആല്‍ത്തറയിലേക്ക് തള്ളിയിട്ടു. വീഴ്ചയില്‍ തല പൊട്ടി ചോര വന്നു. അത് കണ്ട വധുവീട്ടിലെ പയ്യന്‍മാരും വിഷയത്തില്‍ ഇടപെടുകയായിരുന്നു.

തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഇതിനിടയാണ് വരന്റെ വീട്ടുകാരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മര്‍ദ്ദനമേറ്റത്. കണ്ടുനില്‍ക്കാന്‍ പറ്റാത്ത തരത്തിലുള്ള ഉപദ്രവമായിരുന്നു. സ്ത്രീകളെ ചുരുട്ടികൂട്ടി ആല്‍ത്തറയിലേക്ക് ഏറിയുകയായിരുന്നു. ഹൃദ്രോഗിയായ ഒരു സ്ത്രീയെ അവര്‍ ഷൂ കൊണ്ട് നെഞ്ചില്‍ ചവിട്ടുകയായിരുന്നു. അവരെ ശ്വാസം എടുക്കാന്‍ കഴിയാത്ത അവസ്ഥയിലാക്കിയെന്നും ദൃഷ്‌സാക്ഷികളിലൊരാള്‍ പറഞ്ഞു.

അതേസമയം വീട്ടുകാര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിട്ടും വധു-വരന്മാര്‍ കൈവിട്ടില്ല. വിവാഹത്തിന് ശേഷം വധു ഭര്‍തൃവീട്ടിലേക്ക് പോവുകയും ചെയ്തു