ഇനിയും തുടരും പിണറായിക്കാലം..! ഏഷ്യാനെറ്റും ട്വന്റി ഫോറും പറയുന്നു; കേരളത്തിൽ ഇടത് തരംഗമില്ലെങ്കിലും ഭരണം തുടരുമെന്നു സർവേ ഫലങ്ങൾ
പൊളിറ്റിക്കൽ ഡെസ്‌ക്
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു ഭരണം തന്നെ തുടരുമെന്നു സർവേ ഫലങ്ങൽ. ഏഷ്യാനെറ്റും ട്വന്റിഫോറും നടത്തിയ സർവേ ഫലങ്ങളാണ് പിണറായി വിജയൻ തന്നെ കേരളത്തിൽ വീണ്ടും അധികാരത്തിൽ എത്തുമെന്നും, തുടർ ഭരണമുണ്ടാകുമെന്നും ഫലം പ്രഖ്യാപിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസിന്റെ സീ ഫോർ പ്രീ പോൾ, ട്വന്റി ഫോർ ന്യൂസിന്റെ കേരള പോൾ ട്രാക്കർ സർവേ ഫലങ്ങളാണ് കേരളത്തിൽ ഇടതു ഭരണം തുടരുമെന്ന് വിധിയെഴുതിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏഷ്യാനെറ്റിന്റെ സർവേയിൽ എൽ.ഡി.എഫ് 72 മുതൽ 78 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം. പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയാകണമെന്ന് 39 ശതമാനം പേരും ഉമ്മൻചാണ്ടി മുഖ്യമന്ത്രിയാകണമെന്ന് 18 ശതമാനം പേരും അഭിപ്രായപ്പെട്ടു. യു.ഡി.എഫ് 59 മുതൽ 65 വരെ സീറ്റുകളും എൻ.ഡി.എ മൂന്നു മുതൽ ഏഴു വരെ സീറ്റുകളും നേടുമെന്നും സർവേയിൽ പറയുന്നു.
അതേസമയം എൽ.ഡി.എഫ് 68 മുതൽ 78 വരെ സീറ്റുകൾ നേടുമെന്നാണ് ട്വന്റി ഫോറിന്റെ സർവേ ഫലം. പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയാകണമെന്ന് 30 ശതമാനം പേരും ഉമ്മൻചാണ്ടി മുഖ്യമന്ത്രിയാകണമെന്ന് 22ശതമാനം പേരും അഭിപ്രായപ്പെട്ടു. യു.ഡി.എഫിന് 62 മുതൽ 72 വരെ സീറ്റുകൾ ലഭിക്കുമെന്നും എൻ.ഡി.എ രണ്ടു സീറ്റുകൾ വരെ നേടുമെന്നും സർവേയിൽ പറയുന്നു.