പെട്രോൾ വില കുറയുമെന്ന പ്രതീക്ഷ നൽകി ധനമന്ത്രി തോമസ് ഐസക്ക്: പെട്രോൾ ഉത്പന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നതിൽ എതിർപ്പില്ല; അഞ്ചു വർഷത്തെ നഷ്ടപരിഹാരം കേന്ദ്ര സർക്കാർ നൽകണം
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: പെട്രോൾ വില കുറയുമെന്ന പ്രതീക്ഷ നൽകി ധനമന്ത്രി തോമസ് ഐസക്കും. സംസ്ഥാനത്ത് ഇന്ധന വില കുറയുന്നതിൽ കടുത്ത എതിർപ്പുമായി ഇതുവരെ നിന്നിരുന്ന സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കാണ് ഇപ്പോൾ നിലപാട് തിരുത്തിയിരിക്കുന്നത്.
പെട്രോളിയം ഉത്പന്നങ്ങൾ ജി എസ് ടി പരിധിയിൽ കൊണ്ടു വരുന്നതിനോട് എതിർപ്പില്ലെന്ന് സംസ്ഥാന ധനകാര്യമന്ത്രി ടി എം തോമസ് ഐസക്ക് മാധ്യമങ്ങളോട് വ്യക്തമാക്കിയതോടെയാണ് ഇന്ധനവിലയിൽ കുറവുണ്ടാകുമെന്നു വ്യക്തമായത്. ഈ വിഷയം കേന്ദ്ര ധനമന്ത്രി ആദ്യമായാണ് പറയുന്നത്. ഇതിനോട് എതിർപ്പില്ല. എന്നാൽ, പെട്രോളിയം ഉത്പന്നങ്ങളെ ജി എസ് ടി പരിധിയിൽ ഉൾപ്പെടുത്തിയാൽ തുടർന്നുളള അഞ്ച് വർഷത്തേക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘കേരളമല്ല കേന്ദ്രമാണ് ഇന്ധന നികുതി കൂട്ടിയത്. ഇന്ധന വില വർധനവിനെതിരെ എൽ ഡി എഫ് ശക്തമായി സമരം ചെയ്യും. സംസ്ഥാന ഖജനാവ് പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ നികുതി കുറയ്ക്കാൻ സംസ്ഥാനത്തിന് ഒരുകാരണവശാലും കഴിയില്ല. കേന്ദ്രം ഇന്ധന വില കുറയ്ക്കട്ടെ, ആ സമയത്ത് സംസ്ഥാനത്തിന്റെ വരുമാനം കുറഞ്ഞാലും കുഴപ്പമില്ല’-മന്ത്രി പറഞ്ഞു.