പാലക്കാട് തച്ചമ്പാറയിൽ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവം : കൈകൾ മുറിച്ചുമാറ്റിയ നിലയിൽ ; കാലുകൾ മുറിച്ചുമാറ്റാനും ശ്രമം നടത്തിയതായും റിപ്പോർട്ട്
സ്വന്തം ലേഖകൻ
പാലക്കാട്: പാലക്കാട് തച്ചമ്പാറയിൽ ദേശീയപാതയോരത്ത് അഴുകിയനിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൃതദേഹത്തിൽ നിന്നും കൈകൾ മുറിച്ചുമാറ്റിയിരുന്നു. ഒപ്പം കാലുകൾ മുറിച്ചുമാറ്റാൻ ശ്രമം നടന്നതായും പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.
തച്ചമ്പാറ പുതിയ പെട്രോൾ പമ്ബിന് സമീപത്തായാണ് 45 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് പൊലീസ് നിഗമനം.
ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് റോഡരികിൽ മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. നഗ്‌നമായനിലയിൽ കമിഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. സ്ഥലത്തെത്തി പരിശോധന നടത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
അതേസമയം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മണ്ണാർക്കാട്, തച്ചമ്പാറ ഭാഗങ്ങളിൽനിന്ന് ആരെയും കാണാതായതായി പരാതിയൊന്നുമില്ലെന്നാണ് പൊലീസ് വ്യക്തമാക്കി. ദേശീയപാത കടന്നുപോകുന്ന പ്രദേശമായതിനാൽ മറ്റെവിടെയോവെച്ച് കൊലപാതകം നടത്തിയശേഷം മൃതദേഹം തച്ചമ്പാറയിൽ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രഥാമിക നിഗമനം. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി.