പാലാരിവട്ടം പാലം അഴിമതിക്കേസ്: വികെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും; ഉത്തരം തൃപ്തികരമല്ലെങ്കിൽ അറസ്റ്റ് ചെയ്യാനും സാധ്യത

പാലാരിവട്ടം പാലം അഴിമതിക്കേസ്: വികെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും; ഉത്തരം തൃപ്തികരമല്ലെങ്കിൽ അറസ്റ്റ് ചെയ്യാനും സാധ്യത

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസ് മുൻ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇന്ന് തിരുവനന്തപുരം ഓഫീസിലെത്തണമെന്ന് ഇബ്രാഹിം കുഞ്ഞിന് അന്വേഷണസംഘം കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു.

 

 

ഒരാഴ്ച മുൻപ് തിരുവനന്തപുരം സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യുണിറ്റിൽ വച്ച് അന്വേഷണസംഘം മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ നടത്തിയിരുന്നു. എഴുതി തയ്യാറാക്കിയ ചോദ്യങ്ങൾക്ക് ഇബ്രാഹിം കുഞ്ഞ് നൽകിയ പല വിശദീകരണങ്ങളും തൃപ്തികരമാകാത്ത സാഹചര്യത്തിലാണ് വിജിലൻസ് വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

കരാർ കമ്പനിക്ക് മുൻകൂർ പണം നൽകാൻ ഇബ്രാഹിംകുഞ്ഞ് വഴിവിട്ട് സഹായിച്ചുവെന്നാണ് ആരോപണം. ഇൗ വിഷയത്തിൽ ഇബ്രാഹിംകുഞ്ഞിന്റെ വിശദീകരണം കൃത്യമല്ലെങ്കിൽ അദ്ദേഹത്തെ പ്രതിചേർക്കുമെന്നാണ് സൂചന.

 

ഇബ്രാഹിംകുഞ്ഞിനെതിരെ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന്റെയും കരാറുകാരുടേയും മൊഴി അന്വേഷണസംഘത്തിന് മുന്നിലുണ്ട്. അതിനാൽ ഇന്നത്തെ ചോദ്യം ചെയ്യൽ നിർണ്ണായകമാണ്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ അറസ്റ്റ് ചെയ്യാനും സാധ്യത നിലനിൽക്കുന്നു.