play-sharp-fill
മൂന്നു മാസങ്ങൾക്ക് മുമ്പ് പിറന്ന മകനെ ആദ്യമായി കണ്ടപ്പോൾ മകളെ അവസാനമായി കാണേണ്ടിവന്നു: നെഞ്ചുപൊട്ടി ഒരു അച്ഛൻ ;  പ്രദീപിനെ കാത്തിരുന്നതു മകളുടെ ചേതനയറ്റ ശരീരം

മൂന്നു മാസങ്ങൾക്ക് മുമ്പ് പിറന്ന മകനെ ആദ്യമായി കണ്ടപ്പോൾ മകളെ അവസാനമായി കാണേണ്ടിവന്നു: നെഞ്ചുപൊട്ടി ഒരു അച്ഛൻ ;  പ്രദീപിനെ കാത്തിരുന്നതു മകളുടെ ചേതനയറ്റ ശരീരം

സ്വന്തം ലേഖകൻ

കൊല്ലം: മൂന്നു മാസങ്ങൾക്ക് മുമ്പ് പിറന്ന മകനെ ആദ്യമായി കണ്ടപ്പോൾ മകളെ അവസാനമായി കാണേണ്ടിവന്നു.നെഞ്ചുപൊട്ടി ഒരു അച്ഛൻ . അവധി കഴിഞ്ഞ് 10 മാസം മുൻപ് ഒമാനിലേക്കു പോയ പ്രദീപ് മകനെ കാണാൻ കൈനിറയെ കളിപ്പാട്ടങ്ങളുമായി വരാനിരുന്നതായിരുന്നു. അപ്പോഴാണ് ആ വാർത്ത കേൾക്കുന്നത്.


 

 

നിറകണ്ണും വെറുംകയ്യുമായി എത്തിയ പ്രദീപിനെ കാത്തിരുന്നതു മകളുടെ ചേതനയറ്റ ശരീരം. ദേവനന്ദയെ കാണാതായെന്ന് അറിഞ്ഞെങ്കിലും വീട്ടിൽ വരുന്നതു വരെ പ്രദീപിനു പ്രതീക്ഷ അസ്തമിച്ചിട്ടില്ലായിരുന്നു. വിവാഹം കഴിഞ്ഞ് അഞ്ചു വർഷത്തെ കാത്തിരിപ്പിനു ശേഷമാണു പ്രദീപ് – ധന്യ ദമ്പതികൾക്കു ഒരു കുട്ടി ഉണ്ടാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നെ എഴു വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് മൂന്നു മാസം മുൻപു രണ്ടാമത്തെ കുട്ടി പിറന്നത്. പ്രദീപ് പറഞ്ഞത്: ‘ദിവസവും രാവിലെ 8 മണി കഴിയുമ്പോൾ വീട്ടിലേക്കു വിളിക്കും. മകളുമായി സംസാരിക്കും. ഞാൻ പറയുന്നത് എല്ലാം അവൾ അനുസരിക്കും.

 

 

കളിക്കാൻപോലും വീട്ടിൽ നിന്നു പുറത്തുപോകാറില്ല. കുട്ടികളെ വീട്ടിലേക്കു വിളിച്ചു വരുത്തിയാണു കളിക്കുന്നത്. മകളെ കാണാതായ വ്യാഴാഴ്ച രാവിലെയും വിളിച്ചു. അപ്പോൾ ഉറക്കം എഴുന്നേറ്റിരുന്നില്ല. തലേന്നു സ്‌കൂൾ വാർഷികത്തിന് നൃത്തം ചെയ്തതിന്റെ ക്ഷീണത്തിൽ ഉറങ്ങുകയായിരുന്നു.

 

 

പത്തരയോടെ വീണ്ടും വിളിച്ചപ്പോൾ അവൾ അമ്പലത്തിൽ പോയെന്ന് പറഞ്ഞു. പ്രദീപിനെ വിഷമിപ്പിക്കേണ്ടെന്നു കരുതി ബന്ധുക്കൾ അമ്പലത്തിൽ പോയെന്നു കള്ളം പറഞ്ഞതെന്നു ബന്ധുക്കൾ പറഞ്ഞു. ഖത്തറിൽ ജോലി ചെയ്യുന്ന ഭാര്യാസഹോദരനാണു പിന്നീടു വിവരം പറയുന്നത്.