play-sharp-fill
ക്രിക്കറ്റ് പന്ത് പിടിക്കുന്ന പോലെ കള്ളനെ പടിച്ച് ഇന്ത്യൻ വനിത ക്രിക്കറ്റ് താരം: മതിലു ചാടിയ കള്ളനെ കടന്നു പിടിച്ചു പൊലീസ് എത്തുന്നവരെ കൈയ്യ്ക്കുള്ളിലൊതുക്കി ; അഭിന്ദനവുമായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ

ക്രിക്കറ്റ് പന്ത് പിടിക്കുന്ന പോലെ കള്ളനെ പടിച്ച് ഇന്ത്യൻ വനിത ക്രിക്കറ്റ് താരം: മതിലു ചാടിയ കള്ളനെ കടന്നു പിടിച്ചു പൊലീസ് എത്തുന്നവരെ കൈയ്യ്ക്കുള്ളിലൊതുക്കി ; അഭിന്ദനവുമായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ

സ്വന്തം ലേഖകൻ

തന്റെ മുന്നിലേയ്ക്ക് വരുന്ന ഓരോ പന്തും കൈക്കുള്ളിലാക്കി ബാറ്റ്‌സ്മാൻമാരുടെ വിക്കറ്റുകൾ എടുക്കുന്നതു പോലെ കള്ളന്റെ വിക്കറ്റും തെറിപ്പിച്ചിരിക്കുകയാണ് വിദർഭയുടെ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം സലോനി അലോട്ട് എന്ന 24കാരി. തനിക്ക് പന്തി പിടിക്കാൻ മാത്രമല്ല കള്ളനെയും പിടിക്കാനുമറിയാം എന്ന് തെളിയിച്ചിരിക്കുകയാണ് വനിതാ ക്രിക്കറ്റ് താരം. സ്വന്തം വീട്ടിൽ കയറിയ കള്ളനെ കയ്യോടെ പൊക്കി പൊലീസിലേൽപ്പിച്ചാണ് സലോനി അലോട്ട് എന്ന 24കാരിയായ ഇന്ത്യൻ വനിതാ വിക്കറ്റ് കീപ്പർ ഇപ്പോൾ എല്ലാവരുടെയും പ്രശംസ നേടിയത്.

 

 

കഴിഞ്ഞ ഞായറാഴ്ച രാത്രി സലോനിയുടെ വീട്ടിലാണ് സംഭവം. അച്ഛനും അമ്മയ്ക്കുമൊപ്പം നാഗ്പുരിലെ ബന്ധുവീട് സന്ദർശിച്ച് രാത്രി 1.30ഓടെയാണ് വീട്ടിൽ തിരിച്ചെത്തിയത്. ഈ സമയം വീടിനുള്ളിൽ കള്ളൻ കയറിയിരുന്നു. കാറിന്റെ ശബ്ദം കേട്ട കള്ളൻ വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങി. ഈ സമയം സലോനി കാർ പാർക്ക് ചെയ്യുകയായിരുന്നു. സലോനിയുടെ അച്ഛനേയും അമ്മയേയും കണ്ട് കള്ളൻ വീടിന്റെ മതിലുചാടി പുറത്തു കടക്കാൻ ശ്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

രക്ഷപ്പെട്ടെന്ന് കരുതിയ കള്ളൻ നേരെ ചാടിയത് സലോനിയുടെ മുന്നിലേക്കാണ്. ആദ്യമൊന്ന് പകച്ചുപോയ സലോനി കള്ളനെ കടന്നുപിടിച്ചു. പൊലീസെത്തുന്നതു വരെ പത്ത് മിനിറ്റോളം സലോനി ഈ പിടുത്തംവിട്ടില്ല. ഒടുവിൽ പൊലീസെത്തി കള്ളനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

 

 

ഇന്ത്യയുടെ മുൻ ക്യാപ്റ്റനായ മിതാലി രാജ് വരെയുള്ളവർ സലോനിയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. പൊലീസ് ഡിപാർട്‌മെന്റും താരത്തെ അഭിനന്ദിച്ചു രംഗത്തെത്തി. 2018-19 സീസണിൽ 26 മത്സരങ്ങളിൽ നിന്ന് 37 പേരെ സലോനി പുറത്താക്കിയിട്ടുണ്ട്. നിലവിൽ പഠനം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയാണ് സലോനി. കെമിക്കൽ എഞ്ചിനീയറായ സലോനി കഴിഞ്ഞ രണ്ടു വർഷമായി ഇന്ത്യയുടെ മുൻ വിക്കറ്റ് കീപ്പർ അഞ്ജു ജെയ്‌നിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്.