മന്ത്രി എ.കെ ബാലന് നേരെ കരിങ്കൊടി കാട്ടി കെഎസ്‌യൂ പ്രവർത്തകർ ; പ്രതിഷേധത്തിനിടെ വഴിയാത്രക്കാരിക്ക് പരിക്ക്

  സ്വന്തം ലേഖിക തിരുവനന്തപുരം: മന്ത്രി എകെ ബാലന് നേരെ കരിങ്കൊടി കാട്ടി കെഎസ്യു പ്രതിഷേധം. വാളയാർ സംഭവത്തിൽ പ്രതിഷേധിച്ചാണ് കെഎസ്യു മന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയത്. സംഭവത്തിൽ മൂന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധത്തിനിടെ വഴിയാത്രക്കാരിയായ സ്ത്രീയ്ക്ക് പരിക്കേറ്റു. നിയമസഭാസമ്മേളനത്തിന് പോവുകായിരുന്ന മന്ത്രിയെ തിരുവനന്തപുരം നഗരസഭാമന്ദിരത്തിന് മുന്നിലെ റോഡിൽ വെച്ച് തടഞ്ഞു നിർത്തി അഞ്ച് കെഎസ് യു പ്രവർത്തകർ ചേർന്നാണ് കരിങ്കൊടി കാണിച്ചത്. തുടർന്ന് പോലീസ് ഇടപെട്ടതോടെ രണ്ട് പേർ ഓടി രക്ഷപ്പെട്ടു. മൂന്ന് പേരെ അറസ്റ്റ് ചെയ്ത് നീക്കി. […]

വാളയാർ പെൺകുട്ടികളുടെ വീട് ദേശീയ ബാലാവകാശ കമ്മീഷൻ ഇന്ന് സന്ദർശിക്കും

  സ്വന്തം ലേഖകൻ പാലക്കാട് : വാളയാർ കേസിൽ മരിച്ച പെൺകുട്ടികളുടെ വീട് ദേശീയ ബാലാവകാശ കമ്മീഷൻ അംഗം യശ്വത് ജയിൻ സന്ദർശിക്കും. പെൺകുട്ടികളുടെ മാതാപിതാക്കൾ വ്യാഴാഴ്ച തിരുവനന്തപുരത്തായതിനാൽ കമ്മീഷൻ മുൻകൂട്ടി നിശ്ചയിച്ചിരുന്ന വാളയാർ സന്ദർശനം വെള്ളിയാഴ്ചയിലേക്ക് മാറ്റിവെക്കുകയായിരുന്നു. വാളയാറിലെ പെൺകുട്ടികളുടെ മാതാപിതാക്കളെ കണ്ട് കമ്മീഷൻ വിവരങ്ങൾ അന്വേഷിക്കും. വ്യാഴാഴ്ച കമ്മീഷൻ പാലക്കാട് എത്തിയിരുന്നെങ്കിലും കളക്ടറും എസ്.പിയും സ്ഥലത്തില്ലാത്തതിനാൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വാളയാറിൽ സഹോദരിമാരായ പെൺകുട്ടികളുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കുന്നതിനുള്ള സാധ്യത തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് […]

തമിഴ്‌നാട്ടിൽ ഐ.എസ് വേട്ട ; ആറിടത്ത് എൻ.ഐ.എ റെയ്ഡ്, നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി സൂചന

  സ്വന്തം ലേഖിക ചെന്നൈ: അന്താരാഷ്ട്ര ഭീകരസംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന സംശയത്തിൽ തമിഴ്‌നാട്ടിൽ ആറിടത്ത് ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. കോയമ്പത്തൂരിൽ രണ്ടിടത്തും ഇളയൻഗുഡി, ട്രിച്ചി, കായൽപട്ടണം, നാഗപട്ടണം എന്നിവിടങ്ങളിലാണു പരിശോധന നടത്തിയത്. കോയമ്പത്തൂർ ജി.എം നഗറിലെ നിസാർ, ലോറിപെട്ടിലെ സൗരിദിൻ എന്നിവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ നിർണായകവിവരങ്ങൾ ലഭിച്ചതായാണു സൂചന. കഴിഞ്ഞ മാസങ്ങളായി എൻ.ഐ.എ. കോയമ്പത്തൂരിൽ ഊർജിതമായി റെയ്ഡുകൾ നടത്തി വരികെയാണ്. ദക്ഷിണേന്ത്യയിലെ ആർ.എസ്.എസ്, ബി.ജെ.പി. നേതാക്കളെയും ഹൈന്ദവസംഘടനാ ഭാരവാഹികളെയും ഭീകരർ ലക്ഷ്യമിടുന്നതായ സൂചനകൾ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ റെയ്ഡിൽ ആറ് […]

മഹാ ചുഴലിക്കാറ്റ് കേരളതീരം വിട്ടു ; സംസ്ഥാനത്ത് മഴ കുറയുന്നു

സ്വന്തം ലേഖിക തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട ‘മഹാ’ ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളതീരത്ത് കുറയുകയാണ്. കാറ്റ് ലക്ഷദ്വീപ് കടന്ന വടക്ക് പടിഞ്ഞാറു ദിശയിൽ ഒമാൻ തീരത്തേക്ക് നീങ്ങുന്നു. അതേസമയം കേരളത്തിലെ വടക്കൻ ജില്ലകളിലും ലക്ഷദ്വീപിലും ഇന്നും കാറ്റും മഴയും തുടരുമെന്നാണ് റിപ്പോർട്ട്. വടക്കൻ ജില്ലയിൽ മഴശക്തമാകുമെന്ന് റിപ്പോർട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ലക്ഷദ്വീപിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷദ്വീപിൽ 80 കിലോമീറ്റർ വേഗതയിലും കേരളത്തിൽ 65 കിലോമീറ്റർ വേഗതയിലും കാറ്റുവീശും. തീരപ്രദേശങ്ങളിലും മലയോര മേഖലകളിലൽ ഉള്ളവരും ജാഗ്രത പാലിക്കണം, മീൻപിടുത്തക്കാർ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. […]

പ്രളയം വന്ന് തകർന്നടിഞ്ഞിട്ടും പഠിക്കാതെ കേരള സർക്കാർ ; സംസ്ഥാനത്ത് ക്വാറികളുടെ എണ്ണം പെരുകുന്നു. ഈ വർഷം അനുമതി നൽകിയത് 223 ക്വാറികൾക്ക്

  സ്വന്തം ലേഖകൻ തിരുവനന്തപുരം : പ്രളയം വരുത്തിവെച്ച നാശത്തിൽ നിന്നും കരകയറാൻ കേരളത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഒട്ടേറെപേർ ഇന്നും ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റുമാണ്. പ്രളയം തന്ന ആഘാതത്തിൽ നിന്ന് പഠിക്കാതെയുള്ള നടപടികളാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. സംസ്ഥാനത്ത ഈ വർഷം അനുമതി നൽകിയത് 223 ക്വാറികൾക്കാണ്. ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിലാണ് 47 എണ്ണം. പാലക്കാട്- 35, മലപ്പുറം – 32, പത്തനംതിട്ട – 16, തിരുവനന്തപുരം – 15, കൊല്ലം – 12, കോട്ടയം – 9, ഇടുക്കി – […]

ഐക്യകേരളത്തിന് ഇന്ന് 63-ാം പിറന്നാൾ

  സ്വന്തം ലേഖിക കോട്ടയം : ഭാഷാടിസ്ഥാനത്തിൽ കേരളസംസ്ഥാനം രൂപം കൊണ്ടിട്ടു ഇന്നേക്ക് 63 വർഷം. മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ പ്രദേശങ്ങൾ ചേർന്നാണ് കേരളം പിറവിയെടുത്തത്. 1953-ൽ കേന്ദ്രസർക്കാർ രൂപീകരിച്ച സംസ്ഥാന പുനഃസംഘടന കമ്മീഷൻ ശുപാർശ പ്രകാരം 1956-ൽ കേരളത്തെ ഒരു സംസ്ഥാനമാക്കി പുനഃക്രമീകരിക്കുകയായിരുന്നു. മലബാർ, തിരുവന്തപുരം, കൊല്ലം, കോട്ടയം,തൃശൂർ എന്നീ അഞ്ചു ജില്ലകളായാണ് സംസ്ഥാനം രൂപീകരിച്ചത്. തോവാള,അഗസ്തീശ്വരം, കൽകുളം, വിളവങ്കോട് താലൂക്കുകളും ചെങ്കോട്ട താലൂക്കിന്റെ ഒരു ഭാഗവും മദിരാശി സംസ്ഥാനത്തിനോടും തിരുകൊച്ചിയോട് മലബാർ ജില്ലയും ദക്ഷിണ കന്നഡ ജില്ലയിലെ കാസർഗോഡ് താലൂക്കും […]

ശബരിമല വിധി വരാനിരിക്കെ ഇഷ്ടക്കാരനെ ദേവസ്വം ബോർഡ് പ്രസിഡന്റാക്കാനൊരുങ്ങി പിണറായി: പിൻവാതിലിലൂടെ സാമ്പത്തിക സംവരണം നടത്താനും നീക്കം

  സ്വന്തം ലേഖകൻ  കൊച്ചി: ശബരിമല വിധി വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്വന്തം ഇഷ്ടക്കാരനെ ദേവസ്വം ബോർഡ് പ്രസിഡന്റാക്കാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. ബോർഡ് പ്രസിഡന്റായി മുൻ കമ്മീഷണർ എൻ വാസുവിനെയാണ് പരിഗണിക്കുന്നത്.  ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ പത്മകുമാറിന്റെയും അംഗം കെ പി ശങ്കർദാസിന്റെ കാലാവധി അടുത്ത 14ന് തീരുന്നതിന്റെ പശ്ചാത്തലത്തിലാണ് എൻ വാസുവിനെ പരിഗണിക്കുന്നത്. സിപിഎമ്മിന്റെ നോമിനിയായി എൻ വാസു പ്രസിഡന്റായും സിപിഐ സംസ്ഥാനകൗൺസിൽ അംഗം അഡ്വ കെ എസ് രവി അംഗവുമായാണ് അതാത് പാർട്ടികൾ നിർദേശിച്ചിരിക്കുന്നത്. ഓദ്യോഗിക […]

യാത്രക്കാർ കയറിയിരുന്ന കെ.എസ്.ആർടിസി ബസ് സിസിക്കാർ കൊണ്ടു പോയി: വഴിയാഥാരമായി കെ.എസ്.ആർ.ടി.സി യാത്രക്കാർ; കട്ടപ്പുറത്തായ കെഎസ്ആർടിസിയ്ക്കു കുടിശികപ്പാര

സ്വന്തം ലേഖകൻ ബംഗളൂരു: കട്ടപ്പുറത്തായ കെഎസ്ആർടിസിയ്ക്കു കുടിശികപ്പാര. ബംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തിന് യാത്ര ആരംഭിക്കാനിരിക്കെ കെഎസ്ആർടിസി ബസ് കുടിശിക കമ്പനിക്കാർ ജപ്തി ചെയ്തു. സിസിടികുടിശിക വന്നതിനെ തുടർന്നാണ് കെ.എസ്.ആർ.ടി.സിയുടെ ബംഗളൂരു സ്‌കാനിയ സർവീസ് സിസിക്കാർ കൊണ്ടു പോയത്. മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ സ്‌കാനിയ ആണ് കെ.എസ്ആർടിസിയ്ക്കു വേണ്ടി വാടകയ്ക്ക് ഓടിയിരുന്നത്. ഈ വണ്ടിയാണ് സ്വകാര്യ കമ്പനി ജപ്തി ചെയ്ത് കൊണ്ടു പോയത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയ്ക്കു ബംഗളൂരുവിൽ നിന്നും പുറപ്പെടുന്നതിനായി മൈസൂർ സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ എത്തിയ ശേഷമായിരുന്നു സംഭവം. […]

അർധരാത്രി ജനറൽ ആശുപത്രിയ്ക്കു മുകളിൽ മരം വീണു: ആശുപത്രി വളപ്പിലെ മരം മറിഞ്ഞു വീണത് പതിനൊന്നാം വാർഡിനു മുകളിൽ; രോഗികളുടെ മൂന്ന് കൂട്ടിരിപ്പുകാർക്ക് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: ജനറൽ ആശുപത്രി വളപ്പിലെ പടുകൂറ്റൻ വാകമരം കടപുഴകി ആശുപത്രിയിലെ പതിനൊന്നാം വാർഡിനു മുകളിൽ വീണു. നിരവധി രോഗികൾ ചികിത്സയിൽ കഴിയുന്ന വാർഡിനു മുകളിൽ അർധരാത്രി മരം കടപുഴകി വീണതോടെ ആളുകൾ നിലവിളിയുമായി നാലു പാടും പാഞ്ഞു. അപകടങ്ങളിലടക്കം പരിക്കുപറ്റി കിടക്കുന്ന ആളുകൾ ഉള്ള വാർഡിനു മുകളിലേയ്ക്കാണ് അപ്രതീക്ഷിതമായി മരം വീണത്. അപകടത്തിൽ ഭാഗ്യം കൊണ്ടു മാത്രമാണ് പലരും പരിക്കേൽക്കാതെ രക്ഷപെട്ടത്. മരത്തിന്റെ ശിഖരം തലയിലും പുറത്തും വന്നടിച്ച് വാർഡിൽ പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് കൂട്ടിരിക്കാനെത്തിയ അയ്മനം ചിറയിൽ തമ്പി(49) […]