ഐക്യകേരളത്തിന് ഇന്ന് 63-ാം പിറന്നാൾ

ഐക്യകേരളത്തിന് ഇന്ന് 63-ാം പിറന്നാൾ

 

സ്വന്തം ലേഖിക

കോട്ടയം : ഭാഷാടിസ്ഥാനത്തിൽ കേരളസംസ്ഥാനം രൂപം കൊണ്ടിട്ടു ഇന്നേക്ക് 63 വർഷം. മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ പ്രദേശങ്ങൾ ചേർന്നാണ് കേരളം പിറവിയെടുത്തത്. 1953-ൽ കേന്ദ്രസർക്കാർ രൂപീകരിച്ച സംസ്ഥാന പുനഃസംഘടന കമ്മീഷൻ ശുപാർശ പ്രകാരം 1956-ൽ കേരളത്തെ ഒരു സംസ്ഥാനമാക്കി പുനഃക്രമീകരിക്കുകയായിരുന്നു.

മലബാർ, തിരുവന്തപുരം, കൊല്ലം, കോട്ടയം,തൃശൂർ എന്നീ അഞ്ചു ജില്ലകളായാണ് സംസ്ഥാനം രൂപീകരിച്ചത്. തോവാള,അഗസ്തീശ്വരം, കൽകുളം, വിളവങ്കോട് താലൂക്കുകളും ചെങ്കോട്ട താലൂക്കിന്റെ ഒരു ഭാഗവും മദിരാശി സംസ്ഥാനത്തിനോടും തിരുകൊച്ചിയോട് മലബാർ ജില്ലയും ദക്ഷിണ കന്നഡ ജില്ലയിലെ കാസർഗോഡ് താലൂക്കും ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കന്യാകുമാരി കേരളത്തിന്നഷ്ടമാവുകയും ഗൂഡല്ലൂർ ഒഴികെയുള്ള മലബാർ പ്രവിശ്യ കേരളത്തിന്റെഭാഗമാവുകയും ചെയ്തു. പാറൂർ നാരായണപിള്ളയാണ് തിരുവിതാംകൂറിലെ അവസാനത്തെ രാജപ്രമുഖനും തിരുവിതാംകൂർ-കൊച്ചിയുടെ ആദ്യ മുഖ്യമന്ത്രി പദം
അലങ്കരിച്ചതും.

അധികാരങ്ങൾ കൈമാറിയ ശേഷം തിരുവിതാംകൂർ-കൊച്ചിയുടെ
ഉപരാജപ്രമുഖൻ ആകുവാനുള്ള വാഗ്ദാനം കൊച്ചി മഹാരാജാവ് നിരസിച്ചു. 1956 നവംബർ 1 നു ശേഷം രാഷ്ട്രപതി കേരളത്തിന് രാജപ്രമുഖനു പകരം ഗവർണറെ നിയമിച്ചു.ഉയർന്ന സാക്ഷരത നിരക്ക്, ഉയർന്ന സ്‌കൂൾവിദ്യാഭ്യാസ നിരക്ക്, UN മാനദണ്ഡപ്രകാരം 6/1000 എന്ന ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക്.ഐക്യരാഷ്ട്ര സംഘടന 2013 ൽ ഉയർന്ന മാനവ വികസന സൂചിക (HDI) യുള്ള രാജ്യത്തെ ഏക സംസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തു.

ആദ്യ ഭിന്നലിംഗ പോളിസിയും ആദ്യ ട്രാൻസ്ജൻഡർ
സ്‌കൂളും സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി.ആദ്യ ഡിജിറ്റൽ സ്റ്റേറ്റ്,
രാജ്യത്തെ ആദ്യ യോഗ ഗ്രാമം, ഉയർന്ന സ്ത്രീ പുരുഷ അനുപാതം, ആദ്യമായി ഇന്റർനെറ്റ് അടിസ്ഥന മാനുഷിക അവകാശം ആയി പ്രസ്താവിച്ച സംസ്ഥാനം. സ്ത്രീധന രഹിത ജില്ലയായ കണ്ണൂരും കേരള സംസ്ഥാനത്തിന്റെ പൊൻതൂവലുകൾ ആണ്.

മണിപ്രവാളത്തിൽ നിന്നും എഴുത്തച്ചന്റെ കിളിപ്പാട്ടിലൂടെ എം.ടി വഴിയും
ഓ.എൻ.വി യിലൂടെയും ബഷീറിലൂടെയും അയ്യപ്പപണിക്കരിലൂടെയും എല്ലാം
പതഞ്ഞു ഒഴുകുന്ന മലയാള സാഹിത്യ പ്രസ്ഥാനം. സഖാവ് ഇ.എം. എസ് ൽ തുടങ്ങി ഇടത് വലതു കൈകളിൽ കൈമറിഞ്ഞു ഇന്ന് സഖാവ് പിണറായി വിജയനിൽ എത്തി നിൽക്കുന്ന കരുത്തുറ്റ സർക്കാരുകളും ശ്രീ നാരായണ ഗുരുവും സഹോദരൻ അയ്യപ്പനും തുറന്നുതന്ന ആത്മജ്ഞാനത്തിന്റെയും സാഹോദര്യത്തിന്റെയും വാതിലുകളാലും സമ്ബന്നമായ കേരളം. തിരിചറിവിന്റേത് ആകട്ടെ ഈ കേരളപ്പിറവി.

ഇനി ഒരു വാളയാറോ കൂടത്തായിയോ നമ്മുടെ ചരിത്രത്തിൽ
ആവർത്തിക്കപ്പെടാതിരിക്കട്ടെ. ഒരു ദൈവത്തിനുവേണ്ടിയും നമ്മുടെ തെരിവുകൾ സംസാരിക്കാതിരിക്കട്ടെ.

അതിജീവനത്തിന്റെയും ഒരുമയുടെയും ചരിത്രംപറയുന്ന 63 വർഷങ്ങൾക്കിപ്പുറം ഒരു മഹാമാരിക്കും മഹാപ്രളയത്തിനും തകർക്കാനാകാത്ത
വൈവിധ്യങ്ങളുടെ ഈ ഐക്യകേരളം ഇനിയും മുന്നോട്ട് തന്നെ. അടിയന്തരാവസ്ഥ കാലത്തിനോ നിപ്പ പകർച്ചവ്യാധിക്കോ ഭംഗംവരുത്താൻ കഴിയാത്ത
കേരളത്തിന്റെ തേജസ്സിനെനമ്മുക്ക് ഒന്നുടെ ഉറപ്പിക്കാം ഇത് ദൈവത്തിന്റെ സ്വന്തം നാടെന്ന്.

എല്ലാവർക്കും തേർഡ് ഐ ന്യൂസിന്റെ കേരളപ്പിറവി ആശംസകൾ

Tags :