പരാതി അന്വേഷിച്ചാൽ ചെറിയച്ഛൻ കുടുങ്ങും..! ചൈൽഡ് ലൈനിന്റെ വിരട്ടിൽ ഇല്ലാതായത് മൂന്നു ജീവിതങ്ങൾ; പോക്‌സോ കേസുകളുടെ ദുരുപയോഗത്തിൽ തകർന്ന് തരിപ്പണമായി ഇത്തിത്താനത്ത് ഒരു കുടുംബം

സ്വന്തം ലേഖകൻ കുറിച്ചി: സ്വന്തം മകൾക്കു തുല്യമായി കണ്ട് സ്‌നേഹിച്ചിരുന്ന നാല് വയസുകാരിയെ തല്ലിയ അച്ഛനെതിരെ പരാതി നൽകിയ യുവാവിനോടുള്ള ചൈൽഡ് ലൈൻ അംഗങ്ങളുടെ ഭീഷണിയിൽ നഷ്ടമായത് മൂന്നു ജീവനുകൾ. ഇത്തിത്താനം പൊൻപുഴപാലമൂട്ടിൽ രാജപ്പൻ നായർ (71), ഭാര്യ സരസമ്മ (65), മകൻ രാജീവ് (35) എന്നിവരുടെ മരണത്തിലാണ് ഇപ്പോൾ ചൈൽഡ് ലൈൻ പ്രതിക്കൂട്ടിൽ നിൽക്കുന്നത്. സഹോദരന്റെ മകളായ നാലു വയസുകാരിയെ അച്ഛൻ തല്ലിയതായി രാജീവ് ചൈൽഡ് ലൈനിൽ നൽകിയ പരാതിയാണ് വക്രീകരിച്ച് ചൈൽഡ് ലൈൻ അംഗങ്ങൾ രാജീവിനെതിരെ തിരിച്ചു വിടാൻ ശ്രമിച്ചത്. ചൈൽഡ് […]

മീനടത്ത് ഭർത്താവ് ഭാര്യയെ വെട്ടി കൊന്നത് മൊബൈൽ ഫോൺ ഉപയോഗിച്ചതിനെ തുടർന്ന്: കോടാലിക്ക് വെട്ടി വീഴ്ത്തി : മരണം ഉറപ്പിക്കാൻ പുറത്തു കയറി ഇരുന്നു; ക്രൂരതയുടെ പര്യായമായി ജോയി

ക്രൈം ഡെസ്ക് കോട്ടയം: ഫോൺ ചെയ്യരുതെന്ന വിലക്ക് ലംഘിച്ച് ഫോൺ ചെയ്ത ഭാര്യയെ ക്രൂരമായി വെട്ടി നുറുക്കി കൊലപ്പെടുത്തി അതിക്രൂരനായി ജോയി. മീനടത്തെ നടുക്കിയ കൊലപാതകത്തിൽ ജോയിയുടെ ക്രൂരതകളാണ് ഇപ്പോൾ പ്രദേശത്തെ ചർച്ചാ വിഷയം. മീനടം കങ്ങഴക്കുന്നു മാളികപ്പടി കണ്ണൊഴുക്കത്ത് വീട്ടിൽ ജോയി തോമസാണ് (52) ഭാര്യ സാറാമ്മയെ ( എൽസി (52)) അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ക്രുരതയ്ക്ക് ശേഷം , മരണം ഉറപ്പാക്കാൻ ഭാര്യയുടെ മൃതദേഹത്തിന് മുകളിൽ കയറി അരമണിക്കൂറോളം കുത്തിയിരിക്കുകയും ചെയ്തു ജോയി. ഗുരുതരമായി പരിക്കേറ്റ ജോയി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. […]

15 വർഷം സൈന്യത്തിൽ സേവനം ; വിരമിച്ച ശേഷം സ്‌കൂളിൽ കായികാദ്ധ്യാപൻ ; എട്ട് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ ഇന്ന് അറസ്റ്റിൽ

  സ്വന്തം ലേഖിക കണ്ണൂർ: എട്ട് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ കായികാദ്ധ്യാപകൻ പൊലീസ് കസ്റ്റഡിയിൽ. പയ്യാവൂർ പൊലീസാണ് ഇന്ന് രാവിലെ അദ്ധ്യാപകൻ സജി പാട്ടത്തിലിനെ കസ്റ്റഡിയിലെടുത്തത്. 8, 9,10 ക്ലാസുകളിലെ എട്ട് വിദ്യാർത്ഥിനികളാണ് പരാതിക്കാർ. ചന്ദനക്കാംപാറ സ്വദേശിയായ ഇയാളെ അയൽവാസിയുടെ വീട്ടിൽനിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്‌കൂളിൽ ചൈൽഡ് പ്രൊട്ടക്ഷൻ അധികൃതർ നടത്തിയ കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥിനികളുടെ വെളിപ്പെടുത്തൽ ഉണ്ടായത്. അദ്ധ്യാപകൻ പലതവണ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാണ് വിദ്യാർത്ഥിനികളുടെ പരാതി. ചൂഷണത്തിന് വിധേയയായ ഒരു കുട്ടി ചൈൽഡ്‌ലൈൻ പ്രവർത്തകരെ വിവരമറിയച്ചതിനെ തുടർന്ന് സ്‌കൂളിൽ നടന്ന കൗൺസിലിംഗിലാണ് വിദ്യാർത്ഥിനികൾ അദ്ധ്യാപകനെതിരെ […]

കുട്ടികളെ വശത്താക്കാൻ ചോക്ലേറ്റ് രൂപത്തിൽ മയക്കുമരുന്ന് ; രണ്ടു പേർ അറസ്റ്റിൽ

  സ്വന്തം ലേഖിക ബംഗളൂരു: ബംഗളുരുവിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് മയക്ക് മരുന്ന് നൽകിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. കാൻഡി ബാർ, ചോക്ലേറ്റ് തുടങ്ങിയ മിഠായികളുടെ രൂപത്തിലാണ് വിദ്യാർത്ഥികൾക്ക് ലഹരിമരുന്നുകൾ നൽകുന്നത്. ബംഗലൂരുവിലെ കോൺവെന്റ് സ്‌കൂളിനു സമീപത്ത് ലഹരി മിഠായികൾ വിതരണം ചെയ്ത രണ്ടു കൊൽക്കത്ത സ്വദേശികളെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പിടിയിലായവർ കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ കണ്ണികളാണിവരെന്നും പോലീസ് വ്യക്തമാക്കി. കുട്ടികൾക്കായുള്ള ലഹരിമരുന്നു നിറച്ച മിൽക്ക് പൗഡർ ടിന്നുകളിലും ചോക്ലേറ്റ് പാക്കറ്റുകളിലായി കടൽ മാർഗമാണ് എത്തിക്കുന്നത്. ഒരു […]

കോട്ടയത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു ; കൊലപാതകം നടന്നത് വീടിനുളളിൽ വച്ച് ; കലി തീരാത്ത ഭർത്താവ് സ്വന്തം ലൈംഗീകാവയവം മുറിച്ചെടുത്തു

  ക്രൈം ഡെസ്‌ക് കോട്ടയം : വാക്കു തർക്കത്തെ തുടർന്ന് മീനടത്ത് ഭർത്താവ് ഭാര്യയെ വാക്കത്തിക്ക് വെട്ടിക്കൊന്നു.ഭാര്യയെ കൊലപ്പെടുത്തിയിട്ടും അരിശം തീരാത്ത ഇയാൾ സ്വന്തം ലൈഗീംകാവയവം മുറിച്ചെടുത്തു.രക്തത്തിൽ കുളിച്ചു കിടന്ന ഭാര്യയേയും ഭർത്താവിനേയും രക്ഷിക്കാൻ എത്തിയ പൊലീസ് സംഘത്തെ കത്തി വീശി ഇയാൾ തുരത്തിയോടിക്കാൻ ശ്രമിച്ചു.പൊലീസകാർ സാഹസികമായി കീഴ്‌പ്പെടുത്തിയ പ്രതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മീനടം കങ്ങഴക്കുന്നു ഭാഗത്തായിരുന്നു അതിക്രൂരമായ കൊലപാതകം അരങ്ങേറിയത്.മീനടം കങ്ങഴക്കുന്നു മാളികപ്പടി കണ്ണൊഴുക്കത്ത് വീട്ടിൽ ജോയി തോമസ് (52) ആണ് ഭാര്യ സാറാമ്മ ( […]

മരണം പത്തി താഴ്ത്തി ; സഫ്‌ന ജീവിതത്തിലേക്ക്

  സ്വന്തം ലേഖിക ഇരവിപുരം: മരണം പത്തി താഴ്ത്തിയതോടെ സഫ്നയ്ക്ക് പുതുജീവൻ. അണലിയുടെ കടിയേറ്റ തട്ടാമലയിലെ ഇരവിപുരം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനി തട്ടാമല പന്ത്രണ്ടുമുറി പുതുവയൽ തൊടിയിൽ സഫ്‌നയെന്ന പതിനഞ്ചുകാരിയാണ് ജീവിതത്തിലേക്ക് തിരികെ വന്നത്. അണലി കടിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ സഫ്നയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും വ്യാഴാഴ്ച രാവിലെ വാർഡിലേക്ക് മാറ്റി. കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടരയോടെ വീടിനടുത്തുള്ള ഇടറോഡിൽവച്ചാണ് സഫ്‌നയ്ക്ക് പാമ്പുകടിയേറ്റത്.അയൽപക്കത്തെ സഹപാഠിയുടെ കൈയിൽനിന്നു നോട്ട് ബുക്ക് വാങ്ങാനായി റോഡിലേക്കിറങ്ങിയപ്പോഴാണ് കടിയേറ്റത്. നിലവിളി കേട്ട് ഓടിയെത്തിയവർ ഉടൻ പ്രഥമശുശ്രൂഷയും […]

പെരുമ്പാവൂർ അന്യ സംസ്ഥാന തൊഴിലാളികളുടെ അധോലോക കേന്ദ്രമാകുന്നു ; ഭീതിയോടെ നാട്ടുകാർ

  സ്വന്തം ലേഖിക കൊച്ചി: പെരുമ്പാവൂർ അന്യ സംസ്ഥാന തൊഴിലാളികളുടെ അധോലോകമായി മാറുന്നു. മലയാളിക്ക് ഹോട്ടൽ പണിക്കും, കെട്ടിടം പണിയാനും, വീട്ടു ജോലിക്കും മുതൽ കൃഷിപണിക്കും വൃദ്ധരായ മാതാപിതാക്കളെ നോക്കാനും വരെ അന്യ സംസ്ഥാന തൊഴിലാളികൾ എന്നത് സുപരിചിതമാണ്. ബംഗാളിയും ബീഹാറിയും ആസാമിയും യു പിക്കാരും ഒരു കുടക്കീഴിൽ അണിനിരന്നു കഴിഞ്ഞാൽ 10 മിനിറ്റു തികച്ചു പോലും വേണ്ട പെരുമ്പാവൂർ പിടിച്ചെടുക്കാൻ. കാശ്മീരി പണ്ഡിറ്റുകൾ ജന്മനാടുപേക്ഷിച്ച് പാലായനം ചെയ്ത പോലെ പ്രാണനും കൊണ്ട് രക്ഷപ്പെടാൻ പോലും ഇവർ അനുവദിക്കുകയില്ല. അത്രയ്ക് ഭീകരമാണ് സ്ഥിതിഗതികൾ . […]

യമനിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തി ; സംഘത്തിൽ മലയാളികളടക്കം ഒൻപത് പേർ

  സ്വന്തം ലേഖിക കൊച്ചി; സ്വന്തം നാടിന്റെ കര തൊട്ടപ്പോൾ എല്ലാവരുടെ കണ്ണിലും ഈറനണിഞ്ഞു. 10 ദിവസത്തെ അതിസാഹസിക യാത്രയ്ക്കാണ് ഇന്നലെ കൊച്ചിൽ അവസാനമായത്. 10 ദിവസം കൊണ്ട് മൂവായിരം കിലോ മീറ്ററോളം കടലാണ് ഈ മത്സ്യത്തൊഴിലാളികൾ ആവശ്യത്തിന് ഭക്ഷണമോ ഇന്ധനമോ ഇല്ലാതെ താണ്ടിയത്. 2018ൽ രണ്ട് ബാച്ചുകളായാണ് മത്സ്യത്തൊഴിലാളികൾ യമനിലേക്ക് പോയത്. യമൻ പൗരനായ സുൽത്താനുവേണ്ടിയാണ് ജോലി ചെയ്യുന്നത്.എന്നാൽ കൃത്യമായ വേതനം പോലും ലഭിക്കാതെ അവർ പറ്റിക്കപ്പെടുകയായിരുന്നു. അടിമകളെ പോലെയാണ് മത്സ്യത്തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത്. വിശ്രമ സമയം പോലും നൽകാതെ നിർബന്ധിച്ച് […]

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ കോടതിയിൽ ഹാജരായി; വിചാരണ നടപടികൾ അല്പസമയത്തിനകം; ഫ്രാങ്കോ എത്തിയത് കൊച്ചിയിൽ നിന്ന്

  സ്വന്തം ലേഖകൻ കോട്ടയം : കന്യസ്ത്രീയെ പീഡിപ്പിച്ച കേസിൽ വിചാരണ നടപടികളുടെ ഭാഗമായി ജലന്ധർ രൂപത അധ്യക്ഷനായിരുന്ന ബിഷപ്പ് ഫ്രാങ്കോ കോട്ടയം ജില്ലാ കോടതിയിൽ ഹാജരായി.വിചാരണ നടപടികളുടെ ഭാഗമായി കോടതി ആദ്യ ഘട്ട സമൻസ് ആയച്ചതിനെ തുടർന്നാണ് ഫ്രാങ്കോ ശനിയാഴ്ച രാവിലെ പത്തരയോടെ കോടതിയിലെത്തിയത്.ഇന്ന് കേസിൽ ഫ്രാങ്കോ ജാമ്യമെടുക്കുമെന്നാണ് സൂചന. ജലന്ധർ രൂപതയിലെ സഭാംഗമായിരുന്ന കന്യസ്തീയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ വർഷമാണ് ബിഷപ്പ് ഫ്രാങ്കോയെ വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ സുബാഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.തുടർന്ന് ദിവസങ്ങളോളം ബിഷപ്പ് പാലാ സബ് […]

ഇന്നും നാളെയും കനത്ത മഴയും കാറ്റും ; യെല്ലോ അലേർട്ട്

  സ്വന്തം ലേഖിക തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവർഷം ഇന്നു മുതൽ വീണ്ടും സജീവമാകുമെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കൊല്ലം ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ ഒന്നിന് ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതിനാൽ ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ തുലാമഴയിൽ 54 ശതമാനം വർധനയാണുണ്ടായത്. ഒക്ടോബർ ഒന്നുമുതലുള്ള കണക്കുകളനുസരിച്ച് കാസർകോട്ടും കോഴിക്കോട്ടുമാണ് ഏറ്റവും കൂടുതൽ മഴകിട്ടിയത്.അറബിക്കടലിൽ രണ്ട് ചുഴലിക്കാറ്റുകൾ […]