പോലീസ് നീക്കങ്ങൾ ഉൾപ്പെടെ ശബരിമല വിഷയത്തിൽ എടുക്കുന്ന എല്ലാ തീരുമാനങ്ങളും അറിയിക്കണം..! സർക്കാരിനോട് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: ശബരിമല വിഷയത്തിൽ സർക്കാർ എടുക്കുന്ന എല്ലാ തീരുമാനങ്ങളും അതാത് സമയത്ത് അറിയിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി യുടെ നിർദേശം.പോലീസ് നടത്തുന്ന നീക്കങ്ങൾ ഉൾപ്പെടെയുള്ളവ മറച്ചുവയ്ക്കരുതെന്നും കോടതി നിർദേശം നൽകി. ഭക്തർക്ക് സമയക്രമം ഏർപ്പെടുത്തുന്നതിനെതിരായ ഹർജിയിൽ നിലപാടറിയിക്കണമെന്നും ആവശ്യപ്പെട്ടു. സർക്കാരിനും ദേവസ്വം ബോർഡിനും കോടതി നിർദേശം നൽകി. ജുഡീഷ്യൽ അന്വേഷണങ്ങൾ സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പകർപ്പ് ഹർജിക്കാരന് നൽകിയ കോടതി ഇത് വായിച്ച ശേഷം വാദം തുടരാൻ താൽപര്യമുണ്ടോ എന്നറിയിക്കാനും നിർദേശിച്ചു. അതേസമയം, ശബരിമലയിൽ നടന്ന അക്രമ സംഭവങ്ങളിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കേണ്ടത് […]

മുഖ്യമന്ത്രി പിണറായി വിജയനെ കൊണ്ട് പ്രയോജനമുള്ളത് കുഞ്ഞനന്തന്മാർക്ക് മാത്രം; രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെകൊണ്ട് ഈ നാട്ടിൽ പ്രയോജനമുള്ളത് ടിപി കേസിലെ പ്രതികൾക്ക് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജയിലുകളിൽ വർഷങ്ങളായി പരോൾ ലഭിക്കാനായി സ്ത്രീകളുൾപ്പെടെയുള്ളവർ കാത്തിരിക്കുമ്പോൾ കുഞ്ഞനന്തനടക്കമുള്ള ടി.പി.കേസിലെ പ്രതികൾക്ക്, ജയിലിന് പുറത്ത് സുഖവാസവും, സുഖചികിത്സയും ഉറപ്പ് വരുത്തുകയാണ് സർക്കാർ ചെയ്യുന്നതെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: പിണറായി വിജയൻ മുഖ്യമന്ത്രിയായത് കൊണ്ട് ഈ നാട്ടിൽ ആർക്കെങ്കിലും പ്രയോജനമുണ്ടായിട്ടുണ്ടെങ്കിൽ അത് ടി പി കേസിലെ പ്രതികൾക്ക് മാത്രമാണ്. ചട്ടം ലംഘിച്ച കുഞ്ഞനന്തന് അനുവദിച്ച […]

മദനി ഉമ്മയെ കണ്ടു; നവംബർ 4 വരെ കേരളത്തിലുണ്ടാകും

സ്വന്തം ലേഖകൻ കൊല്ലം: ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി അസുഖബാധിതയായ ഉമ്മയെ കണ്ടു. കൊല്ലം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് മദനി ഉമ്മയെ കണ്ടത്. രാവിലെ പത്തരയോടെ ബംഗളുരുവിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മദനിയെ പോലീസ് റോഡ് മാർഗമാണ് ശാസ്താംകോട്ടയിൽ എത്തിച്ചത്. അർബുദ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് രണ്ടാഴ്ച്ച മുമ്പാണ് മദനിയുടെ ഉമ്മയെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉമ്മയെ കാണാൻ കോടതി മദനിക്ക് ജാമ്യവ്യവസ്ഥകളിൽ ഇളവ് അനുവദിച്ചിരുന്നു. ഒരു മണിയോടെ ആശുപത്രിയിൽ എത്തിയ മദനി ഉമ്മയെ കണ്ടശേഷം […]

ശബരിമല: ദിവസക്കൂലിക്കാരായി ആയിരം സിപിഎം സ്‌ക്വാഡുകൾ: നേരിടാനുറച്ച് ദിനംപ്രതി ആയിരം അമ്മമാരുമായി ബിജെപിയും; മണ്ഡലകാലം സംഘർഷത്തിലേക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം : ശബരിമലയിലെ സ്ത്രീപ്രവേശനം സിപിഎമ്മും ബിജെപിയും അഭിമാനപ്രശ്‌നമായി എടുത്തിരിക്കുന്ന സാഹചര്യത്തിൽ വ്രതാനുഷ്ഠാനങ്ങളുടെ മണ്ഡലകാലം ശബരിമലയിൽ സംഘർഷകാലമായി മാറിയേക്കാൻ സാധ്യത. ശബരിമലയിൽ പ്രക്ഷോഭമുണ്ടാക്കാൻ ശ്രമിക്കുന്നവരെ അടിച്ചമർത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സന്നിധാനത്ത് ആരേയും 24 മണിക്കൂറിൽ കൂടുതൽ നിൽക്കാൻ അനുവദിക്കാതിരിക്കാൻ ഷെഡ്യൂളിംഗും സിസിടിവി സംവിധാനങ്ങളിലൂടെയുള്ള നിരീക്ഷണവും ഉൾപ്പെടെ ആധുനിക സംവിധാനങ്ങളുടെ അകമ്പടിയോടെ പോലീസിനെ വിന്യസിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം. ഈ സാഹചര്യത്തിൽ ശബരിമലയിൽ എത്തുന്ന യുവതികളെ തടഞ്ഞ് തിരിച്ചയയ്ക്കാൻ അമ്മമാരെ നിയോഗിക്കാനാണ് ബിജെപിയുടെ ഉദ്ദേശം. ഇതിനായി പ്രായം 50 കഴിഞ്ഞ 1000 അമ്മമാരെ കെട്ടെടുത്ത് […]

കൊഴിഞ്ഞുപോക്ക് തുടരുന്നു ; കെ എസ് രാധാകൃഷ്ണനും ബിജെപിയിലേക്ക്; കോൺഗ്രസ് അങ്കലാപ്പിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു. പിഎസ്‌സി മുൻ ചെയർമാനും സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലറും പ്രമുഖ കോൺഗ്രസ് സഹയാത്രികനുമായ കെ എസ് രാധാകൃഷ്ണൻ ബിജെപിയിലേക്ക്. ഞായറാഴ്ച കൊച്ചി കലൂരിൽ ആർഎസ്എസും വിശ്വഹിന്ദു പരിഷത്തും സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് രാധാകൃഷ്ണൻ നടത്തിയ പ്രസംഗം ബിജെപി പ്രവേശനത്തിനുള്ള വിളംബരമായി. കൊടിയില്ലാതെ പങ്കെടുത്തവർ ബിജെപി കൊടിപിടിക്കുന്നു സർക്കാരിനെതിരെ നടക്കുന്ന സമരങ്ങളിൽ കോൺഗ്രസ് കൊടിയില്ലാതെ പങ്കെടുക്കാമെന്ന കെപിസിസി നേതൃത്വത്തിന്റെ ആഹ്വാനമാണ് ബിജെപിയിലേക്ക് കൊഴിഞ്ഞുപോക്കുണ്ടാകാൻ കാരണം. പൊതുപ്രവർത്തനവും സർവീസ് ജീവിതവും ആരംഭിച്ച കാലംമുതൽ കോൺഗ്രസിന്റെ ശക്തനായ വക്താവായിരുന്നു […]

ശബരിമലയിൽ സ്ത്രീകളെ കയറ്റണം: രാഹുൽ ഗാന്ധി; വെട്ടിലായി കെ.പി.സി.സി നേതൃത്വം

  സ്വന്തം ലേഖകൻ ന്യൂഡൽഹി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കെ.പി.സി.സി നിലപാട് തള്ളി കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. സ്ത്രീകൾക്ക് എല്ലായിടത്തും പോകാനുള്ള അവകാശമുണ്ടെന്നാണ് തന്റെ വ്യക്തിപരമായ നിലപാടെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. സ്ത്രീയും പുരുഷനും തുല്യരാണ്. കേരളത്തിലെ ജനവികാരം കണക്കിലെടുത്താണ് കെ.പി.സി.സി അത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വിശ്വാസികൾക്കൊപ്പം നിൽക്കുക എന്നതാണ് കെ.പി.സി.സിയുടെ തീരുമാനം. എന്നാൽ വ്യക്തിപരമായി തനിക്ക് ആ നിലപാടില്ല. പാർട്ടി ജനങ്ങളെ പ്രതിനിധീകരിക്കുന്നതിനാൽ അവരുടെ ആഗ്രഹത്തിന് വഴങ്ങണം. ശബരിമല വൈകാരിക വിഷയമാണെന്നാണ് കേരളത്തിലെ പാർട്ടിയുടെ […]

കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ ശബരിമലയിലേക്ക്; രണ്ടും കല്പിച്ച് ബി.ജെ.പി

സ്വന്തം ലേഖകൻ പത്തനംതിട്ട: കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും ശബരിമലയിലേക്ക്. രണ്ടും കല്പിച്ച് സംസ്ഥാന സർക്കാരിന്റെ പ്രതിരോധം മറികടക്കാൻ കടുത്ത നീക്കത്തിനുള്ള തയാറെടുപ്പിലാണ് ബി.ജെ.പി. മണ്ഡലകാലത്ത് ഓരോ ദിവസവും ഓരോ പ്രമുഖനെ ശബരിമല മലകയറ്റാനാണ് നീക്കം. ഇവർ നടന്നുതന്നെയാകും മലകയറുക. ഇസഡ് കാറ്റഗറിയിലുള്ളവരായിരിക്കും മിക്കവരും എന്നതിനാൽ ഇവർക്ക് സുരക്ഷയൊരുക്കുകയായിരിക്കും പൊലീസിന്റെ മുഖ്യദൗത്യം. അങ്ങനെ സ്ത്രീ പ്രവേശനത്തിനുള്ള സുരക്ഷാകവചം പൊളിക്കാനാകും. ഇത്തരത്തിൽ ശബരിമലയെ അതിസുരക്ഷാകേന്ദ്രമാക്കിയ സംസ്ഥാന സർക്കാർ തീരുമാനത്തെ പ്രതിരോധിക്കാനാകുമെന്നാണ് കരുതുന്നത്.ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ളയും ബി.ഡി.ജെ.എസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളിയും നയിക്കുന്ന രഥയാത്രയുടെ സമാപനം […]

പാലം നിർമ്മാണത്തിനിടെ പ്രാചീന ഗുഹ കണ്ടെത്തി; കൂട്ടുപുഴയിലേയ്ക്ക് ജനപ്രവാഹം

സ്വന്തം ലേഖകൻ ഇരിട്ടി: കൂട്ടുപുഴ പാലം നിർമ്മാണത്തിനിടെ പ്രാചീന ഗുഹ കണ്ടെത്തി. കൂട്ടുപുഴ പുതിയ പാലം നിർമിക്കുന്നതിന് തൊട്ടടുത്ത് അറുപത് മീറ്റർ പിറകിലായി റോഡ് നിർമാണത്തിനിടയിലാണ് ഗുഹ കണ്ടെത്തിയത്. കച്ചേരിക്കടവ് പാലത്തിനും കൂട്ടുപുഴ പാലത്തിനും ഇടയിലാണ് ഗുഹ കണ്ടെത്തിയ സ്ഥലം. വിവരം അറിഞ്ഞ് ഇപ്പോൾ ജനങ്ങളുടെ പ്രവാഹമാണ് കൂട്ടുപുഴയിലേക്ക്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് നാലോടെ തലശേരി – വളവുപാറ റോഡിന്റെ അരികുവശം ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കിയപ്പോഴാണ് ഗുഹ കണ്ടെത്തിയത്. റോഡരികിൽ നിന്ന് ആരംഭിക്കുന്ന ഗുഹാമുഖം തൊട്ടടുത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമിയിലേക്ക് നീളുന്നുണ്ട്. റോഡ് […]

മദ്യലഹരിയിൽ വാഹന പരിശോധന നടത്തിയ പൊലീസുകാരനെ സസ്‌പെന്റ് ചെയ്‌തേക്കും: പൊലീസുകാരൻ കുറ്റക്കാരനെന്ന് അന്വേഷണ റിപ്പോർട്ട്; ഈ പൊലീസുകാരൻ നേരത്തെ തന്നെ പ്രശ്‌നക്കാരൻ

സ്വന്തം ലേഖകൻ കോട്ടയം: മദ്യലഹരിയിൽ വാഹന പരിശോധന നടത്തി യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരനെ സസ്‌പെന്റ് ചെയ്‌തേക്കും. പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫിസർ അജിത്തിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥനായ അജിത്ത് മദ്യപിച്ച ശേഷമാണ് ഡ്യൂട്ടിയ്ക്ക് എത്തിയതെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇയാൾക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെ ടിബി റോഡിൽ കെ.എസആർടിസി ബസ് സ്റ്റാൻഡനു സമീപത്തു വച്ചാണ് സംഭവങ്ങൾ ഉണ്ടായത്. കൺട്രോൾ റൂം […]

സ്ത്രീയുടെ മൃതദേഹം ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ; ലഭിച്ചത് അരയ്ക്ക് താഴേയ്ക്കുള്ള ഭാഗം മാത്രം

സ്വന്തം ലേഖകൻ കൊല്ലം: സ്ത്രീയുടെ മൃതദേഹം ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന്റെ അരയ്ക്ക് താഴേക്കുള്ള ശരീരഭാഗം മാത്രമേ ചാക്കിനുള്ളിൽ കണ്ടെത്തിയുള്ളൂ. കൊല്ലം പരവൂർ തെക്കുംഭാഗം കടപ്പുറത്താണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ കടപ്പുറത്ത് എത്തിയ മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടത്. പോലീസും ഫോറൻസിക് വിദഗ്ദരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയിൽ മൃതദേഹത്തിന് ഒന്നരയാഴ്ചത്തെ പഴക്കമുണ്ടെന്ന് കണ്ടെത്തി. വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് പരവൂർ പോലീസ് അറിയിച്ചു.