കൊഴിഞ്ഞുപോക്ക് തുടരുന്നു ; കെ എസ് രാധാകൃഷ്ണനും ബിജെപിയിലേക്ക്; കോൺഗ്രസ് അങ്കലാപ്പിൽ

കൊഴിഞ്ഞുപോക്ക് തുടരുന്നു ; കെ എസ് രാധാകൃഷ്ണനും ബിജെപിയിലേക്ക്; കോൺഗ്രസ് അങ്കലാപ്പിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു. പിഎസ്‌സി മുൻ ചെയർമാനും സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലറും പ്രമുഖ കോൺഗ്രസ് സഹയാത്രികനുമായ കെ എസ് രാധാകൃഷ്ണൻ ബിജെപിയിലേക്ക്. ഞായറാഴ്ച കൊച്ചി കലൂരിൽ ആർഎസ്എസും വിശ്വഹിന്ദു പരിഷത്തും സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് രാധാകൃഷ്ണൻ നടത്തിയ പ്രസംഗം ബിജെപി പ്രവേശനത്തിനുള്ള വിളംബരമായി.

കൊടിയില്ലാതെ പങ്കെടുത്തവർ ബിജെപി കൊടിപിടിക്കുന്നു സർക്കാരിനെതിരെ നടക്കുന്ന സമരങ്ങളിൽ കോൺഗ്രസ് കൊടിയില്ലാതെ പങ്കെടുക്കാമെന്ന കെപിസിസി നേതൃത്വത്തിന്റെ ആഹ്വാനമാണ് ബിജെപിയിലേക്ക് കൊഴിഞ്ഞുപോക്കുണ്ടാകാൻ കാരണം. പൊതുപ്രവർത്തനവും സർവീസ് ജീവിതവും ആരംഭിച്ച കാലംമുതൽ കോൺഗ്രസിന്റെ ശക്തനായ വക്താവായിരുന്നു രാധാകൃഷ്ണൻ. ദീർഘകാലം കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിൽ പത്രാധിപ സമിതി അംഗമായിരുന്നു. പിന്നീട് കോളേജ് അധ്യാപകനായ കാലംമുതൽ കോൺഗ്രസ് അനുകൂല സംഘടനയുടെ സജീവ പ്രവർത്തകൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിറ്റാണ്ടുകളായി കോൺഗ്രസ് സംഘടിപ്പിക്കുന്ന സാംസ്‌കാരിക-സാഹിത്യപരിപാടികളുടെ സംഘാടകനും പ്രഭാഷകനും. വീക്ഷണം പത്രാധിപർ ആകുന്നതിനുമുമ്പ് സാഹിത്യ പ്രവർത്തക സംഘം പബ്ലിക്കേഷൻ അസിസ്റ്റന്റ് ആക്കിയതും കോൺഗ്രസുകാരൻ ആയതുകൊണ്ടുമാത്രം. ഈ യോഗ്യതകളുടെയെല്ലാം അടിസ്ഥാനത്തിലാണ് 2004ൽ യുഡിഎഫ് ഭരണകാലത്ത് സംസ്‌കൃത സർവകലാശാല വൈസ് ചാൻസലറാക്കിയത്. 2011ൽ വീണ്ടും യുഡിഎഫ് ഭരണം വന്നപ്പോൾ പിഎസ്‌സി ചെയർമാനുമാക്കി. നേതാക്കളും അണികളും ബിജെപിയിലേക്ക് കൊഴിഞ്ഞു പോകുമ്പോൾ അങ്കലാപ്പിലാകുകയാണ് കോൺഗ്രസ് നേതൃത്വം.