video
play-sharp-fill
പാലം നിർമ്മാണത്തിനിടെ പ്രാചീന ഗുഹ കണ്ടെത്തി; കൂട്ടുപുഴയിലേയ്ക്ക് ജനപ്രവാഹം

പാലം നിർമ്മാണത്തിനിടെ പ്രാചീന ഗുഹ കണ്ടെത്തി; കൂട്ടുപുഴയിലേയ്ക്ക് ജനപ്രവാഹം

സ്വന്തം ലേഖകൻ

ഇരിട്ടി: കൂട്ടുപുഴ പാലം നിർമ്മാണത്തിനിടെ പ്രാചീന ഗുഹ കണ്ടെത്തി. കൂട്ടുപുഴ പുതിയ പാലം നിർമിക്കുന്നതിന് തൊട്ടടുത്ത് അറുപത് മീറ്റർ പിറകിലായി റോഡ് നിർമാണത്തിനിടയിലാണ് ഗുഹ കണ്ടെത്തിയത്. കച്ചേരിക്കടവ് പാലത്തിനും കൂട്ടുപുഴ പാലത്തിനും ഇടയിലാണ് ഗുഹ കണ്ടെത്തിയ സ്ഥലം. വിവരം അറിഞ്ഞ് ഇപ്പോൾ ജനങ്ങളുടെ പ്രവാഹമാണ് കൂട്ടുപുഴയിലേക്ക്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് നാലോടെ തലശേരി – വളവുപാറ റോഡിന്റെ അരികുവശം ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കിയപ്പോഴാണ് ഗുഹ കണ്ടെത്തിയത്. റോഡരികിൽ നിന്ന് ആരംഭിക്കുന്ന ഗുഹാമുഖം തൊട്ടടുത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമിയിലേക്ക് നീളുന്നുണ്ട്. റോഡ് നിർമ്മാണക്കരാറുകാരായ ഇകെകെ കൺസ്ട്രക്ഷൻ കമ്പനി അധികൃതർ വിവിരം അറിയിച്ചതിനെ തുടർന്ന് ഇരിട്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും പ്രത്യേകിച്ച് കണ്ടെത്താനായില്ല. ഒരാൾക്ക് കയറി പോകാൻ സാധിക്കുന്ന അത്ര വലിപ്പമുള്ളതാണ് ഗുഹാമുഖം. പോലീസ് ആർക്കിയോളജി വകുപ്പിനെ വിവരം അറിയിച്ചു. ഇവരുടെ പരിശോധന കഴിയും വരെ ഈ പ്രദേശത്ത് പാലംനിർമാണം കമ്പനി നിറുത്തി വച്ചു.