മദനി ഉമ്മയെ കണ്ടു; നവംബർ 4 വരെ കേരളത്തിലുണ്ടാകും

മദനി ഉമ്മയെ കണ്ടു; നവംബർ 4 വരെ കേരളത്തിലുണ്ടാകും

സ്വന്തം ലേഖകൻ

കൊല്ലം: ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി അസുഖബാധിതയായ ഉമ്മയെ കണ്ടു. കൊല്ലം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് മദനി ഉമ്മയെ കണ്ടത്. രാവിലെ പത്തരയോടെ ബംഗളുരുവിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മദനിയെ പോലീസ് റോഡ് മാർഗമാണ് ശാസ്താംകോട്ടയിൽ എത്തിച്ചത്.

അർബുദ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് രണ്ടാഴ്ച്ച മുമ്പാണ് മദനിയുടെ ഉമ്മയെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉമ്മയെ കാണാൻ കോടതി മദനിക്ക് ജാമ്യവ്യവസ്ഥകളിൽ ഇളവ് അനുവദിച്ചിരുന്നു. ഒരു മണിയോടെ ആശുപത്രിയിൽ എത്തിയ മദനി ഉമ്മയെ കണ്ടശേഷം അൻവാറശ്ശേരിയിലെ വീട്ടിലേക്ക് പോയി. നവംബർ നാല് വരെ കേരളത്തിൽ കഴിയാനുള്ള അനുമതി കോടതി മദനിക്ക് നൽകിയിട്ടുണ്ട്. നവംബർ നാലിന് വിമാന മാർഗം മദനി കർണാടകയിലേക്ക് തിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group