ജനകീയ ധർണ്ണ നടത്തി

സ്വന്തം ലേഖകൻ കോട്ടയം: മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറന്നുവിട്ട് കേരളത്തിലെ ജനങ്ങളെ ദുരിതത്തിലാക്കിയ കേരള സർക്കാരിന്റെ ദുർനടപടിയിലൂടെ ജനങ്ങൾ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുകയും, ദുരിതാശ്വാസത്തിന് സമൂഹത്തിലെ വിവിധ തലങ്ങളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും മുഖ്യമന്ത്രിയുടെ പേരിൽ കിട്ടുന്ന തുകയ്ക്ക് പ്രത്യേകം അകൗണ്ട് ഇല്ലാത്തതും ഗൗരവമായി കാണണ്ടേതാണെന്ന് ജനകീയ ധർണ്ണ കോട്ടയം വില്ലേജ് ഓഫീസ് പടിക്കൽ ഉത്ഘാടനം ചെയ്തുകൊണ്ട് ബി.ജെ.പി സംസ്ഥാന സമിതി അംഗം അഡ്വ.എം.എസ് കരുണാകരൻ അഭിപ്രായപ്പെട്ടു.കേരളം ആവശ്യപ്പെട്ടതിലും കൂടുതൽ തുക കേന്ദ്ര സർക്കാർ നൽകിട്ടും സഹായ സഹകരണങ്ങൾ ലഭിച്ചില്ലായെന്ന് പറയുന്ന കേരള സർക്കാരിന്റെ […]

ഫ്രാങ്കോ മുളയ്ക്കനെ കാണാൻ ജയിലിൽ ബിഷപ്പുമാരുടെ തിരക്ക്; ഫ്രാങ്കോയെ ക്രിസ്തുവിനോട് താരതമ്യപ്പെടുത്തി കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കൽ

സ്വന്തം ലേഖകൻ കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ ക്രിസ്തുവിനോട് താരതമ്യപ്പെടുത്തി കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കൽ. യേശുക്രിസ്തുവിനെ ശിക്ഷിച്ചത് കുറ്റം ചെയ്തിട്ടാണോയെന്ന് മാത്യു അറയ്ക്കൽ ചോദിച്ചു. ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിട്ടില്ല. മാധ്യമങ്ങൾ കാര്യമറിയാതെ വിധിക്കരുതെന്നും ബിഷപ്പ് മാത്യു അറയ്ക്കൽ പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കാണാൻ പാലാ സബ് ജയിലിൽ മാർ മാത്യു അറയ്ക്കൽ, സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ, മലങ്കര കത്തോലിക്ക സഹായമെത്രാൻ സാമുവൽ മാർ ഐറേനിയൂസ് എന്നിവരെത്തിയിരുന്നു. ഫ്രാങ്കോ മുളയ്ക്കലിനെ കാണുന്നതിനായി ബിഷപ്പുമാർ […]

മഹാരാജിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു: കോടതിയിൽ പ്രോസിക്യൂട്ടറുടെ പരസ്യ പ്രതിഷേധം; മജിസ്‌ട്രേറ്റ് കോടതി നടപടികൾ അവസാനിപ്പിച്ച് ഇറങ്ങിപ്പോയി

സ്വന്തം ലേഖകൻ കൊച്ചി: കോടികളുടെ പലിശ ഇടപാട് കേസിൽ മഹാരാജ മഹാദേവിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഒരു ദിവസത്തെ ജാമ്യത്തിനുശേഷം പത്ത് ദിവസത്തേക്കാണ് തോപ്പുംപടി മജിസ്‌ട്രേറ്റ് കോടതി മഹാരാജിനെ കസ്റ്റഡിയിൽ വിട്ടത്. മഹാരാജിനെ കസ്റ്റഡയിൽ വിട്ടശേഷം ചില കാര്യങ്ങൾ പറയാനുണ്ടെന്ന് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടെങ്കിലും കോടതി കേൾക്കാൻ തയാറായില്ല. കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോൾ വിശദമായ വാദം കേൾക്കാൻ ആവില്ലെന്ന് മജിസ്‌ട്രേറ്റ് വ്യക്തമാക്കി. ഇതോടെ നാടകീയ രംഗങ്ങളാണ് കോടതിയിൽ അരങ്ങേറിയത്. കോടതിക്കുള്ളിൽ പരസ്യമായി പ്രോസിക്യൂട്ടർ പ്രതിഷേധിച്ചു. ഇതോടെ മജിസ്‌ട്രേറ്റ് കോടതി നടപടികൾ നിർത്തിവച്ചു ഇറങ്ങിപ്പോയി. മഹാരാജ് ഹൈക്കോടതിയിൽ […]

പാക്കിസ്ഥാനെ നാലായി വിഭജിക്കണം; മൂന്നെണ്ണം ഇന്ത്യയെടുക്കണം; കാശ്മീർ വിഷയത്തിൽ സുബ്രഹ്മണ്യ സ്വാമി

സ്വന്തം ലേഖകൻ ന്യൂഡൽഹി : കാശ്മീർ വിഷയത്തിൽ ഇന്ത്യ പാക് പ്രശ്‌നപരിഹാര ചർച്ചകൾ ഫലം കാണാതെ നീളവേ പുതിയ പദ്ധതിയുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യ സ്വാമി രംഗത്ത്. പാകിസ്ഥാനെ നാലായി വിഭജിക്കണമെന്നും അതിൽ മൂന്ന് ഭാഗം ഇന്ത്യ എടുക്കണമെന്നുമാണ് സുബ്രഹ്മണ്യ സ്വാമിയുടെ അഭിപ്രായം. സിന്ധ്,പഖ്തൂൺ,ബലൂചിസ്ഥാൻ,പടിഞ്ഞാറൻ പാകിസ്ഥാൻ എന്നിങ്ങനെ ആ രാജ്യത്തെ വിഭജിക്കണം. ഇതിൽ ആദ്യത്തെ മൂന്ന് ഭാഗങ്ങൾ ഇന്ത്യയോട് കൂട്ടിച്ചേർക്കുകയും ചെയ്താൽ പ്രശ്‌നം എന്നന്നേയ്ക്കുമായി പരിഹരിക്കാനാവുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. സുബ്രഹ്മണ്യ സ്വാമിയുടെ ഈ വാദത്തിന് ഇന്ത്യയിൽ വലിയ സ്വീകാര്യത ലഭിച്ചില്ലെങ്കിലും, ബി.ജെ.പി നേതാവിന്റെ ഭീഷണി […]

ഇന്ധന വിലയ്ക്ക് പിന്നാലെ പാചകവാതക വിലയും കുതിച്ചുയർന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇന്ധന വിലക്ക് പിന്നാലെ പാചകവാത വിലയും കുതിച്ചുയർന്നു. ഡീസലിന് ലിറ്ററിന് 32 പൈസയും പെട്രോൾ ലിറ്ററിന് 25 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോൾ വില 87 രൂപ 19 പൈസയും ഡീസൽ വില 80 രൂപ 43 പൈസയായി. അതിനോടൊപ്പം സബ്സിഡിയില്ലാത്ത സിലിണ്ടറിന് 59 രൂപയും സബ്സിഡി ഉള്ള സിലിണ്ടറിന് 2രൂപ 89പൈസയും വർദ്ധിപ്പിച്ചു. പുതുക്കിയ വിലയനുസരിച്ച് സബ്സിഡിയുള്ള സിലിണ്ടറുകൾക്ക് ഇനി 502 രൂപ 4പൈസ നൽകേണ്ടി വരും. രാജ്യാന്തര വിപണിയിൽ വില വർദ്ധിച്ചതും വിദേശ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുമാണ് […]

സിഐടിയു സമരം ചെയ്തു പൂട്ടിച്ച കണ്ണൂർ ശ്രീധരൻ ഡിസ്റ്റലറിക്ക് ബ്രൂവറി തുടങ്ങാൻ പിണറായി സർക്കാരിന്റെ അനുമതി

സ്വന്തം ലേഖകൻ കണ്ണൂർ: സിഐടിയു സമരം ചെയ്ത് ഒരു വർഷത്തോളം പൂട്ടികിടന്ന കണ്ണൂർ ശ്രീധരൻ ഡിസ്റ്റലറിക്ക് ബ്രൂവറി തുടങ്ങാൻ പിണറായി സർക്കാരിന്റെ അനുമതി ലഭിച്ചു. 1998ൽ നായനാർ സർക്കാരിന്റെ കാലത്ത് അനുമതി ലഭിച്ച ശ്രീധരന്റെ കെ.എസ്.ഡിസ്റ്റലറി 99ലാണ് പ്രവർത്തനം തുടങ്ങിയത്. ശമ്പളവർധനവ് ആവശ്യപ്പെട്ട് 2005 ൽ സിഐടിയു ഒരുവർഷത്തോളം സമരം നടത്തി. ഏറ്റവും അവസാനം അപേക്ഷ നൽകി ആദ്യം അനുമതി നേടിയ ശ്രീധരന് സഹായം ചെയ്തത് കണ്ണൂരിലെ സിപിഎം നേതൃത്വമാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. പ്രതിമാസം അഞ്ച് ലക്ഷം കെയ്‌സ് ബിയർ ഉത്പാദിപ്പിക്കാനുള്ള അനുമതിയാണ് സർക്കാർ […]

നീതി ന്യായ പുസ്തകത്തിൽ ചരിത്രം രേഖപ്പെടുത്തി ചീഫ് ജസ്റ്റിസ് പടിയിറങ്ങുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: നീതിന്യായ പുസ്തകത്തിൽ ചരിത്രം രേഖപ്പെടുത്തി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പടിയിറങ്ങുന്നു. 2017 ഓഗസ്റ്റ് 28ന് ജെ.എസ് ഖെഹാറിന്റെ പിൻഗാമിയായാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചുമതലയേൽക്കുന്നത്. 2018 ഒക്ടോബർ 2നാണ് കാലാവധി പൂർത്തിയാവുന്നതെങ്കിലും ഗാന്ധി ജയന്തി പ്രമാണിച്ച് അവധിയായതിനാൽ ഇന്നത്തോടെ സുപ്രീം കോടതിയുടെ 45-ാമത് ചീഫ് ജസ്റ്റിസ് പടിയിറങ്ങും. സുപ്രീം കോടതിയുടെ ചരിത്രത്തിൽ ആദ്യമായി സഹന്യായാധിപൻമാർ ചീഫ് ജസ്റ്റിസിനെതിരെ വാർത്ത സമ്മേളനം നടത്തിയതും, പ്രതിപക്ഷ പാർട്ടികളിലെ 64 എംപിമാർ ഒന്നിച്ച് ഇംപീച്ച്മെന്റ് നോട്ടീസ് നൽകിയതും ദീപക് മിശ്രയുടെ […]

ശബരിമല വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കണം ; കെഎം മാണി

സ്വന്തം ലേഖകൻ കോട്ടയം: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കുമ്പോൾ വിശ്വാസികളുടെ താത്പര്യങ്ങൾ സംരക്ഷിക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം മാണി. സാധാരണ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ് ശബരിമല ക്ഷേത്രവും ആചാരങ്ങളും. നൂറ്റാണ്ടുകളായി വിശ്വാസികൾ കാത്തു സൂക്ഷിച്ച് പോന്ന ആചാരാനുഷ്ടാനങ്ങൾ പരിഷ്‌ക്കരിക്കുമ്പോൾ വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കപ്പെടണം. അവിടെത്തെ ദേവതാസങ്കല്പവും വ്യത്യസ്തമാണ്. ഒരു കാനന ക്ഷേത്രത്തിന്റെ പരിമിതികൾ കൂടി കണക്കിലെടുത്താണ് ശബരിമലയിലെ അനുഷ്ഠാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്. സുപ്രീം കോടതി വിധി അംഗീകരിക്കുമ്പോഴും ജനാധിപത്യ സർക്കാർ ആവശ്യമായ മുൻകരുതൽ എടുക്കണം. ഏതൊരു മത വിഭാഗത്തിന്റെയും […]

ശബരിമല തന്ത്രിമാർ നട തുറക്കരുതെന്ന് ‘ശബരി ധർമ്മ സഭ’ : ഒരു കോടി ഒപ്പു ശേഖരിച്ച് ‘ഹിന്ദു മെമ്മോറിയൽ’ രാഷ്ട്രപതിയ്ക്ക് സമർപ്പിയ്ക്കും; നാളെ മുതൽ അഖണ്ഡ നാമജപയജ്ഞങ്ങൾ

സ്വന്തം ലേഖകൻ കോട്ടയം: താന്ത്രിക വിധി പ്രചാരമുള്ള പരിഹാരങ്ങളും ദേവപ്രശ്‌നവും നടത്താതെ ശബരിമല നട തുറക്കരുതെന്ന് കോട്ടയത്തു രൂപീകരിച്ച ശബരി ധർമ്മ സഭ തന്ത്രി മുഖ്യരോടാവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ചു കൊണ്ട് തന്ത്രിമുഖ്യന്മാരെ അടിയന്തിരമായി കാണുവാനും യോഗത്തിൽ ധാരണയായി. ബഹു: സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചു നേടിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നട തുറക്കുന്ന പക്ഷം രജസ്വലകളായ സാമൂഹ്യവിരുദ്ധ വനിതകൾ ക്ഷേത്രത്തിലെത്തുവാൻ നീക്കം നടക്കുന്നതായി ബോധ്യപ്പെട്ടതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനെമെടുക്കേണ്ടി വന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. നട തുറന്ന് വിശുദ്ധി കളങ്കപ്പെടുമെന്നുറപ്പായ സ്ഥിതിയ്ക്ക് താന്ത്രികാചാരങ്ങളിൽ ആവശ്യമായ പരിഹാരങ്ങൾ വരുത്തുകയും, ദേവപ്രശ്‌നം നടത്തി നിരീക്ഷിക്കുകയും […]

ദുരിതബാധിതർക്ക് കോട്ടയം സെന്റീനിയൽ ലയൺസ് ക്ലബ്ബ് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ഡിസ്ട്രിക്റ്റ് 318 ബിയുടെ ഗവർണർ എം.ജെ.എഫ്. ലയൺ കെ.എ. തോമസ് ഉത്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: പ്രളയ ദുരിതത്തിൽ അകപ്പെട്ട നട്ടാശ്ശേരി, പാറമ്പുഴ, കൊശമറ്റം നിവാസികളുടെ ആരോഗ്യ സുരക്ഷയെ ലക്ഷ്യമാക്കി ലോകത്തിലെ ഏറ്റവും വലിയ സേവന സംഘടനയായ ലയൺസ് ക്ലബ്ബ് ഇന്റർനാഷണലിന്റെ ഭാഗമായ കോട്ടയം സെന്റീനിയൽ ലയൺസ് ക്ലബ്ബ്, ഭഗത്‌സിംഗ് ചാരിറ്റബിൾ ട്രസ്റ്റ് & യൂത്ത് ക്ലബ്ബ് നട്ടാശ്ശേരി, കോട്ടയം എസ്.എച്ച് മെഡിക്കൽ സെന്റർ, ശാന്തിഗിരി ആയുർവേദ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 20-09-2018 ന് നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ലയൺസ് ഡിസ്ട്രിക്റ്റ് 318 ബി, ഗവർണർ എം.ജെ.എഫ് ലയൺ കെ.എ. തോമസ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് […]