video
play-sharp-fill

കഞ്ഞിക്കുഴി റെയിൽവേ മേൽപ്പാലം നാലുവരിയാകും: സർക്കാർ അനുമതി നൽകി; ഉത്തരവ് പുറത്തിറങ്ങി

സ്വന്തം ലേഖകൻ കോട്ടയം: കെ.കെ. റോഡിൽ കഞ്ഞിക്കുഴി പ്ലാന്റേഷന് സമീപം നിർമിക്കുന്ന റെയിൽവേ മേൽപ്പാലം നാലുവരിയാക്കാൻ സംസ്ഥാനസർക്കാർ അനുമതി നൽകി. റെയിൽവേപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി മേൽപ്പാലം രണ്ട് വരിപ്പാതയായി പുനർനിർമിക്കുന്നതിനുളള പ്രവർത്തനങ്ങൾ ആരംഭിച്ചിച്ചിരുന്നു. നിലവിലുള്ള പാലത്തിന് സമീപം താത്കാലിക റോഡും നിർമിച്ചു. മേൽപ്പാലം നാല് വരിയാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം. ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ജി. സുധാകരനും സതേൺ റെയിൽവേ ചീഫ് എൻജിനീയർക്കും നിവേദനം നൽകി. ഇതേ തുടർന്ന് സംസ്ഥാന സർക്കാരിന്റെ നിർദ്ദേശമനുസരിച്ച് വിദഗ്ധസംഘം സ്ഥലം സന്ദർശിച്ച് പഠനം […]

ജൂലൈ 27 ജില്ലാ മാർച്ചും ധർണ്ണയും വിജയിപ്പിക്കുക കെ ജി ഓ എ

സ്വന്തം ലേഖകൻ കോട്ടയം:വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളം ഗസറ്റഡ് ഓഫീസർസ് അസോസിയേഷൻ ജൂലൈ 27 നു നടത്തുന്ന ജില്ലാ മാർച്ചും ധർണ്ണയും വിജയിപ്പിക്കുവാൻ കെ ജി ഓ എ കോട്ടയം ജില്ലാ കൗൺസിൽ യോഗം എല്ലാ ഗസറ്റഡ് ജീവനക്കാരോടും അഭ്യർത്ഥിച്ചു കോട്ടയം ജില്ലാ പഞ്ചായത്തുഹാളിൽ നടന്ന യോഗം കെ ജി ഓ എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം അനിൽകുമാർ ഉത്ഘാടനം ചെയ്തു ജനാതിപത്യവും മതനിരപേക്ഷതയും ഫെഡറലിസവും തകർക്കുന്ന കേന്ദ്ര ജനവിരുദ്ധ നയങ്ങളെ ചെറുക്കാനും കേരളം സർക്കാരിൻറെ ജനപക്ഷബദൽ നയങ്ങൾ സംരക്ഷിക്കാനും ജീവനക്കാർ മുന്നിട്ടിറങ്ങണമെന്നും […]

തെള്ളകത്ത് വൻ തീപിടുത്തം: ഏഴു കോടി രൂപയുടെ നഷ്ടം

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: എം.സി റോഡിൽ തെള്ളകത്ത് നഗരത്തെ നടുക്കിയ വൻ തീപിടുത്തം. ഏകദേശം രണ്ടു കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. തെള്ളകത്ത് ഗൃഹോപകരണ കടയുടെ ഗോഡൗണാണ് കത്തി നശിച്ചത്. നൂറ്റിയൊന്നുകവലയിൽ പ്രവർത്തിക്കുന്ന ബിഗ്സി എന്ന സ്ഥാപനത്തിന്റെ ഗോഡൗണിലാണ് വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെ തീപിടിത്തമുണ്ടായത്. ഏഴു കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. ടി.വി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ഫോം ബെഡ്, തടി ഉരുപ്പടികൾ എന്നിവ പൂർണമായും കത്തി നശിച്ചു. ഷോട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഏറ്റുമാനൂർ സ്വദേശി കുഞ്ചിറക്കാട്ടിൽ […]

ശാസ്ത്രി റോഡിലെ അപകടക്കുഴി അടച്ചു: നടപടി പരാതി നൽകി മണിക്കൂറുകൾക്കകം; തേർഡ് ഐ ന്യൂസ് ബിഗ് ഇംപാക്ട്

ശ്രീകുമാർ കോട്ടയം: ഒരു മാസത്തിലേറെയായി ഇരുചക്ര വാഹന യാത്രക്കാരെ കുഴിയിൽ വീഴ്ത്തിയിരുന്ന ശാസ്ത്രി റോഡിലെ അപകടക്കുഴി അടച്ചു. തേർഡ് ഐ ന്യൂസ് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മണിക്കൂറുകൾക്കകം പൊതുമരാമത്ത് വകുപ്പ് അധികൃതർ റോഡിലെ കുഴി അടയ്ക്കുകയായിരുന്നു. ഇന്നലെ രാവിലെ പത്തു മണിയോടെയാണ് തേർഡ് ഐ ന്യൂസ് ലൈവ് മാനേജിംഗ് ഡയറക്ടർ എ.കെ ശ്രീകുമാർ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് അധികൃതർക്കു പരാതി നൽകിയത്. വൈകിട്ട് മൂന്നു മണിയോടെയാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ സ്ഥലത്ത് എത്തി ടാറും മെറ്റലും നിരത്തി റോഡിലെ കുഴി അടച്ചത്. ഒരു […]

ശാസ്ത്രി റോഡിലെ കുഴിയടയ്ക്കണം: പരാതിയുമായി തേർഡ് ഐ ന്യൂസ് ലൈവ്; കുഴിയടച്ചില്ലെങ്കിൽ പൊതുമരാമത്ത് വകുപ്പിനെതിരെ നിയമനടപടി ആരംഭിക്കും

ശ്രീകുമാർ കോട്ടയം: ഒരാഴ്ചയ്ക്കിടെ ഇരുചക്ര വാഹനയാത്രക്കാർ അടക്കം നിരവധിപ്പേരെ അപകടത്തിലേയ്ക്കു തള്ളിവിട്ട ശാസ്ത്രി റോഡിലെ കുഴിയടയ്ക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് തേർഡ് ഐ ന്യൂസ് ലൈവിന്റെ നിവേദനം. തേർഡ് ഐ ന്യൂസ് ലൈവ് മാനേജിംഗ് ഡയറക്ടറാണ് ഇതു സംബന്ധിച്ച് വ്യാഴാഴ്ച രാവിലെ പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എൻജിനീയർക്കു കത്ത് നൽകിയത്. ഒരു മാസത്തിലേറെയായി ശാസ്ത്രി റോഡിൽ നമ്പർ പ്ലേറ്റ് കടയുടെ എതിർവശത്തെ റോഡിൽ ഇരുചക്ര വാഹനയാത്രക്കാരെ കെണിയിൽ വീഴ്ത്താൻ കുഴി രൂപപ്പെട്ടിട്ട്. ഈ കുഴി മൂടണമെന്നാവശ്യപ്പെട്ട് നിരവധി തവണ പ്രദേശത്തെ കടഉടമകൾ അടക്കമുള്ളവർ പൊതുമരാമത്ത് വകുപ്പ് അധികൃതരെ […]

ജില്ലയിലെ സ്‌കൂൾ ബസുകൾ ഫിറ്റാണോ..? പരിശോധന നടത്തിയതിൽ 101 എണ്ണം മാത്രം ഫിറ്റ്; ആയിരത്തിലേറെ സ്‌കൂളുകളിലുള്ള ജില്ലയിൽ പരിശോധനയ്‌ക്കെത്തിയത് 116 എണ്ണം മാത്രം

സ്വന്തം ലേഖകൻ കോട്ടയം: ആയിരത്തിലേറെ സ്‌കൂളുകളുള്ള ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന്റെ വാഹന പരിശോധനയ്ക്കായി ആകെ എത്തിയത് 116 സ്‌കൂൾ വാഹനങ്ങൾ മാത്രം. കോട്ടയം ആർ.ടി.ഒ. ഓഫീസിന് കീഴിലുള്ള സ്‌കൂളുകളിലെ വാഹനങ്ങളുടെ പരിശോധനയിൽ 101 വാഹനങ്ങൾ സർവീസ് നടത്താൻ യോഗ്യത നേടി. ഈ വാഹനങ്ങളിൽ സേഫ് ഇ.ഐ.ബി.(സേഫ് എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ബസ്) സ്റ്റിക്കറും പതിപ്പിച്ചു. 116 വാഹനങ്ങളാണ് ബുധനാഴ്ച രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നുവരെ കോടിമതയിൽ നടന്ന പരിശോധനയിൽ എത്തിയത്. ഇതിൽ 15 വാഹനങ്ങളിൽ പോരായ്മ കണ്ടെത്തി. സ്പീഡ് ഗവർണർ, ടയറുകൾ, ബ്രേക്ക്, […]

കുമരകം ചന്തക്കവലയിലെ കേബിൾ കുഴിയിൽ ഭാരവണ്ടി താഴ്ന്ന് ഗതാഗതം മുടങ്ങി

സ്വന്തം ലേഖകൻ കുമരകം: ബി.എസ്.എൻ.എൽ കേബിൾ സ്ഥാപിക്കുന്നതിന് എടുത്ത് മൂടിയ കുഴിയിൽ ലോഡ് കയറ്റിയ എയ്‌സ് വണ്ടി താഴ്ന്ന് ഗതാഗതം മുടങ്ങി. കുമരകം ജങ്ങ്ഷനിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. വാഹന ഗതാഗതം തടസ്സപ്പെട്ടതോടെ ചുമട്ടുതൊഴിലാളികൾ വാഹനത്തിൽ ഉണ്ടായിരുന്ന സാധനങ്ങൾ ഇറക്കി മാറ്റി, നാട്ടുകാരുടെ സഹായത്തോടെ വണ്ടി കുഴിയിൽ നിന്നും കയറ്റി ഗതാഗതം പുനസ്ഥാപിച്ചു. റോഡിന് വീതി കുറവുള്ളതും കുമരകത്തെ ഏറ്റവും തിരക്കേറിയതുമായ ചന്തകവല റോഡിൽ കേബിൾ കുഴികൾ അപകട ഭീഷണി ഉയത്തുന്നതു മൂലം വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും സഞ്ചാരം ഏറെ ക്ലേശകരമായി മാറി. കേബിൾ ഇടുന്നതിനെടുത്ത […]

സായാഹ്ന ധ്യാനം

കോട്ടയം : യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസനതല പ്രതിവാര സായാഹ്ന ധ്യാനം  വ്യാഴാഴ്ച) വൈകുന്നേരം കോട്ടയം സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ നടക്കും. വൈകുന്നേരം 6 ന് സന്ധ്യാനമസ്‌കാരത്തെതുടര്‍ന്ന് നടത്തപ്പെടുന്ന ധ്യാനപരിപാടികള്‍ക്ക് ഫാ. യൂഹാനോന്‍ വേലിക്കകത്ത്, ഫാ. ജോര്‍ജ്ജ് കരിപ്പാല്‍ എന്നിവര്‍ നേതൃത്വം നല്‍കും.

യുവമോർച്ചയുടെ കളക്ട്രേറ്റ് ഉപരോധം ഇന്ന് മുതൽ

സ്വന്തം ലേഖകൻ കോട്ടയം: പിണറായി സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിൽ യുവമോർച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ട്രേറ്റിന് മുമ്പിൽ 24 മണിക്കൂർ രാപ്പകൽ സമരം സംഘടിപ്പിക്കും. എൽഡിഎഫ് സർക്കാരിന്റെ ഭരണപരാജത്തിന്റെ രണ്ട് വർഷം കണ്ണീരിൽ കുതിർന്ന കേരളം എന്ന മുദ്രാവാക്യവുമായി 24ന് വൈകിട്ട് 4 മണി മുതൽ 25ന് വൈകിട്ട് 5 വരെയാണ് സമരം. സംസ്ഥാന സർക്കാരിന്റെ 2 വർഷത്തെ ഭരണം സംസ്ഥാനത്തെ എല്ലാ മേഖലയിലും അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. ആഭ്യന്തര വകുപ്പ് കൈയ്യാളുന്ന മുഖ്യമന്ത്രി തന്നെ കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. കോട്ടയത്ത് […]

നാട്ടുകാർ കയ്യേറിയ ഓട നഗരസഭ തിരിച്ചു പിടിച്ചു; ഓടകുഴിച്ചപ്പോൾ കണ്ടത് മാലിന്യവും, കെട്ടിടാവശിഷ്ടവും

ശ്രീകുമാർ കോട്ടയം: നഗരത്തിൽ നാട്ടുകാർ കയ്യേറിക്കെട്ടിയടച്ച ഓട നഗരസഭ പൊളിച്ചടുക്കി. കെട്ടിട അവശിഷ്ടവും, മാലിന്യവും തള്ളിയാണ് നഗരമധ്യത്തെ ഓട നാട്ടുകാരും സമീപവാസികളും ചേർന്ന് അടച്ചു കെട്ടിയത്. മുപ്പതു വർഷം പഴക്കമുള്ള ഓടയിലെ ഒഴുക്ക് നിലച്ചതോടെ പ്രദേശത്തെ വീടുകളിലാകെ വെള്ളം നിറഞ്ഞതോടെയാണ് നാട്ടുകാർ പരാതിയുമായി രംഗത്ത് എത്തിയത്. രണ്ടു ദിവസം മുൻപത്തെ മഴയിലാണ് ശാസ്ത്രി റോഡിൽ കെ.എസ്.ഇ.ബി ഓഫിസിനു എതിർവശത്തെ ഓട നിറഞ്ഞ് വെള്ളം റോഡിൽ പടർന്നൊഴുകിയത്. സമീപത്തെ സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം നിറഞ്ഞതോടെ നാട്ടുകാർ പരാതിയുമായി രംഗത്ത് എത്തി. തുടർന്ന് നഗരസഭ അധികൃതർ ഈ […]