play-sharp-fill

കോട്ടയത്ത് നെല്‍വയല്‍ നികത്തല്‍ വ്യാപകം

കോട്ടയം: നെല്‍പ്പാടങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിയമങ്ങള്‍ കര്‍ശനമാക്കുമ്പോഴും ജില്ലയില്‍ വയല്‍ നികത്തല്‍ തകൃതി. ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് അപ്പര്‍കുട്ടനാടന്‍ മേഖലയില്‍ പാടശേഖരങ്ങള്‍ക്കു രൂപമാറ്റം വരുത്തുന്നതെന്നും ആരോപണമുണ്ട്. കല്ലറ, കടുത്തുരുത്തി പഞ്ചായത്തുകളിലാണ് ഇപ്പോള്‍ വയല്‍ നികത്തല്‍ വ്യാപകമായിരിക്കുന്നത്. ഇതിനെതിരെ നാല്‍പ്പതിലധികം കേസുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഒന്നിനും നടപടിയുണ്ടായിട്ടില്ല. പാടശേഖരത്തിന് രൂപംമാറ്റം വരുത്തി മീന്‍വളര്‍ത്തലിന് ഉപയോഗിക്കുന്നത് ഉള്‍പ്പെടെ നിരവധി സംഭവങ്ങള്‍ കൃഷി വകു്പപിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കൃഷിവകുപ്പ് ജില്ലാ കലക്ടര്‍ക്കും ആര്‍.ഡി.ഒയ്ക്കും റപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതില്‍ ചില കേസുകളില്‍ പാടശേഖരം പഴയരീതിയില്‍ പുനഃസ്ഥാപിക്കാന്‍ വിധിയുണ്ടായങ്കിലും നടപ്പായിട്ടില്ല. […]

കെവിന്റെ വീഴ്ചയും ഏറ്റുമാനൂരിലെ ഉയർച്ചയും: മാധ്യമങ്ങൾ കാണാതെ പോയ കൈകാര്യ മികവ്;  അന്വേഷണ ഉദ്യോഗസ്ഥർക്ക് പാഠമാക്കാവുന്ന  രണ്ടു  സംഭവങ്ങൾ; കിട്ടിയത് കല്ലേറും കയ്യടിയും

ശ്രീകുമാർ കോട്ടയം: കൈകാര്യ പിഴവിന്റെ പേരിൽ കെവിൻ വധക്കേസിൽ പൊലീസിനു സംഭവിച്ച വീഴ്ചകൾ  ആഘോഷമാക്കിയ മാധ്യമങ്ങൾ കാണാതെ  പോയ  ഒന്ന്  ഇങ്ങ്  ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലുണ്ടായി. കെവിൻ കേസിനു സമാനമായ സാഹചര്യത്തിലൂടെ കടന്നുപോയ ഒരു സംഭവത്തെ, തന്ത്രപരമായ കയ്യടക്കത്തിലൂടെയും അനുഭവസമ്പത്തിലൂടെയും കൃത്യമായി പരിഹരിച്ചു. ഒന്ന് പാളിപ്പോയാൽ ഏറെ പഴി കേൾക്കുമായിരുന്ന സംഭവമാണ് കൃത്യമായ കയ്യടക്കത്തോടെ കൈകാര്യം  ചെയ്ത് പൊലീസ് കൈകാര്യം ചെയ്തത്. കെവിനും നീനുവും വീടുവിട്ടിറങ്ങിയതിനു  സമാനമായ സാഹചര്യമായിരുന്നു കഴിഞ്ഞ ദിവസം ഏറ്റുമാനൂർ കിസ്മത്ത് പടിയിൽ  നടന്നത്. സാഹചര്യങ്ങളെല്ലാം  രണ്ടു  കേസിലും  സമാനം. രണ്ടിലും […]

‘കൂടെ’ എന്നും ഫഹദ്.

മാളവിക അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ‘കൂടെ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു. വിവാഹശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന നസ്രിയ മടങ്ങിയെത്തുന്ന ചിത്രം കൂടെ ആയതിനാൽ ഏറെ പ്രതീക്ഷയിലാണ് സിനിമ ആരാധകർ. ബാംഗ്ലൂർ ഡെയ്‌സ് പുറത്തിറങ്ങി നാലു വർഷങ്ങൾക്ക് ശേഷമാണ് അഞ്ജലി തന്റെ പുതിയ ചിത്രവുമായെത്തുന്നത്. നസ്രിയയുടെ ഭർത്താവും നടനുമായ ഫഹദ് ഫാസിലും നാലുവർഷത്തെ ഇടവേളക്കു ശേഷം സ്‌ക്രീനിൽ നസ്രിയയെ കാണാൻ ആരാധകരെപ്പോലെ തന്നെ കാത്തിരിക്കുകയാണ്. കൂടെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഷെയർ ചെയ്തുകൊണ്ട് ഫഹദ് എഴുതിയ […]

ബൈക്ക് യാത്രികൻ സ്വകാര്യ ബസ് തട്ടി മരിച്ചു.

മണർകാട്: ബൈക്ക് യാത്രികൻ സ്വകാര്യ ബസ് തട്ടി മരിച്ചു. പേരൂർ വാഴക്കാലായിൽ പരമേശ്വരൻ മകൻ സുദീപ് (38) ആണ് മരിച്ചത്. 12.30ന് മണർകാട് നാലു മണിക്കാറ്റിന് സമീപമായിരുന്നു അപകടം. ബസ് മണർകാട് പോലീസ് കസ്റ്റഡിയിൽ എടുത്തു

എൽ ഡി എഫിന്റെ പരാതി തള്ളി, ജോസ് കെ മാണിയുടെ പത്രിക സ്വീകരിച്ചു.

സ്വന്തം ലേഖകൻ തിരുവനന്തപുരം: ജോസ് കെ മാണിയുടെ നോമിനേഷനെതിരെ എൽഡിഎഫ് നൽകിയ പരാതി തള്ളിക്കൊണ്ട് വരണാധികാരിയാ നിയമസഭാ സെക്രട്ടറി ബി കെ ബാബു പ്രകാശ് അദ്ദേഹത്തിന്റെ പത്രിക സ്വീകരിച്ചു. ലോകസഭാ അംഗത്വം രാജിവെക്കാതെ രാജ്യസഭയിലേക്ക് നോമിനേഷൻ നൽകിയത് ഇരട്ടപദവി ചട്ടത്തിന്റെ ലംഘനമാണ് എന്ന് ചൂണ്ടികാട്ടിയായിരുന്നു എൽഡിഎഫ് പരാതി നൽകിയത് രാജ്യസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജോസ് കെ മാണിയുടെ പത്രിക തള്ളണമെന്നാവശ്യപ്പെട്ടാണ് എൽഡിഎഫ് രംഗത്തെത്തിയത്. ഇരട്ടപദവി വിഷയം ചൂണ്ടിക്കാട്ടിയാണ് ജോസ് കെ മാണിക്കെതിരെ എൽഡിഎഫ് രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടികാട്ടിയാണ് സുരേഷ് കുറുപ്പ് എം […]

വിവരവകാശ നിയമപ്രകാരമുള്ള അപേക്ഷക്ക് മറുപടിയില്ല; പരാതിക്കാരൻ എൻജിനിയറെ തല്ലി.

സ്വന്തം ലേഖകൻ മലപ്പുറം: വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷക്ക് മറുപടി ലഭിക്കാത്തതിൽ ക്ഷുഭിതനായ പരാതിക്കാരൻ എൻജിനിയറെ ഓടിച്ചിട്ട് തല്ലി. ഒടുവിൽ എൻജിനിയർ മതിൽ ചാടി രക്ഷപ്പെട്ടുകയായിരുന്നു. മലപ്പുറം തിരൂർ പൊതുമരാമത്ത് വകുപ്പ് സർക്കാർ വിശ്രമ മന്ദിരവളപ്പിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംഭവം നടന്നത്. തിരൂർ സ്വദേശി പി.വി രാമചന്ദ്രനാണ് പി.ഡബ്ല്യു.ഡി. കെട്ടിടവിഭാഗം അസി.എൻജിനീയർ പയ്യന്നൂർ സ്വദേശി ചന്ദ്രാംഗദ (50) നെ തല്ലിയത്. തന്റെ കെട്ടിടത്തിന് വാടക നിശ്ചയിച്ച് കിട്ടുന്നതിനായി രാമചന്ദ്രൻ റവന്യൂ വകുപ്പിൽ അപേക്ഷ നൽകിയിരുന്നു. ഇതിന്മേലുള്ള നടപടികളെ കുറിച്ച് അറിയുന്നതിന് വേണ്ടി […]

കിം ട്രമ്പ് കൂടിക്കാഴ്ച തുടങ്ങി: ട്രമ്പിന്റെ ലക്ഷ്യം കൊറിയയിലെ കച്ചവടം; യുദ്ധത്തിനു പകരം ടൂറിസം കച്ചവടത്തിനു ട്രമ്പ്

സ്വന്തം ലേഖകൻ സിംഗപ്പൂർ: ലോകത്തിന്റെ സമാധാനം ലക്ഷ്യമിട്ട് സിംഗപ്പൂരിലെ സാന്റോസാ ദ്വീപിലുള്ള കാപെല്ല ഹോട്ടലിൽ കിമ്മും, ട്രമ്പും ചർച്ച നടത്തുമ്പോൾ ഉയർന്നു നിൽക്കുന്നത് ട്രമ്പിന്റെ വ്യവസായ വാണിജ്യ താല്പര്യങ്ങൾ. ലോകത്തെ ഒട്ടു മിക്ക രാജ്യങ്ങളിലും വ്യവസായ ശൃംഖലയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് 3.5 ബില്ല്യൺ അമേരിക്കൻ ഡോളറിന്റെ സമ്പാദ്യമുള്ള വൻ വ്യവസായി കൂടിയാണ്. അമേരിക്കയുടെ ചരിത്രത്തിലെ കോടീശ്വരനായ പ്രസിഡന്റ് കൂടിയാണ് ട്രമ്പ്. മറ്റു അമേരിക്കൻ പ്രസിഡന്റുമാരും, അമേരിക്കയെന്ന രാജ്യവും ആയുധക്കച്ചവടത്തിലൂടെ വൻ നേട്ടങ്ങൾ ഉണ്ടാക്കിയിരുന്നപ്പോൾ ഇവരിൽ നിന്നെല്ലാം വ്യത്യസ്തനാണ് ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ് […]

കണ്ടു നിന്നവര്‍ക്കും സഹിക്കാനായില്ല ആ അമ്മയുടെ കരച്ചില്‍

  ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച കണ്‍മണി മരണത്തിന് കീഴടങ്ങിയപ്പോള്‍ തകര്‍ന്നത് ഈ അമ്മയാണ്. സ്വന്തം മോള്‍ ഇനി അരികിലില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാകാതെ അലറി കരഞ്ഞപ്പോള്‍ കണ്ടുനിന്നവരുടെയും മിഴി ഈറനണിഞ്ഞു. ഇന്നലെ മരടില്‍ സ്‌കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച വിദ്യാ ലക്ഷ്മിയുടെ മാതാവിന്റെ കരച്ചിലാണ് അയല്‍വാസികളെ ഏറെ സങ്കടത്തിലാക്കിയത്. സ്‌കൂളില്‍ നിന്നു വിദ്യാലക്ഷ്മി വരുന്നതു കാത്തു ഇരുന്ന അമ്മ കേട്ടതു മകളുടെ മരണവാര്‍ത്തയായിരുന്നു. ഏറെ കാത്തിരുന്നു ജനിച്ച മകളുടെ ജീവന്‍ 100 മീറ്റര്‍ അകലെ വച്ചു നഷ്ട്ടപ്പെട്ട വിവരം അറിഞ്ഞു […]

ഇരുരാജ്യങ്ങളും കാരാറില്‍ ഒപ്പുവെച്ചു; ഉന്നിന് വൈറ്റ്ഹൗസിലേക്ക് ക്ഷണം

സിംഗപ്പൂര്‍: . സമാധാനത്തിന് ഉറപ്പുനല്‍കുന്ന ധാരണാപത്രത്തില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. കൂടിക്കാഴ്ച പുതിയ ചരിത്രമാണെന്നും ഭൂതകാലത്തെ പിന്നില്‍ ഉപേക്ഷിക്കുന്നുവെന്നും കിം ജോങ് ഉന്‍ പറഞ്ഞു. കൂടിക്കാഴ്ചയോടെ തങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ വളരെയധികം പുരോഗതിയുണ്ടായിട്ടുണ്ടെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. വളരെ പ്രത്യേകതയുള്ള ബന്ധം തങ്ങള്‍ക്കിടയില്‍ ഉടലെടുത്തിട്ടുണ്ട്. ഉത്തര കൊറിയയിലെ ആണവനിരായുധീകരണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് ആരംഭിക്കും. കിമ്മുമായി തുടര്‍ന്നും കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. കിം ജോങ്ങിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, സമാധാനത്തിലേക്കുള്ള ചുവടുവയ്പായിരിക്കും കൂടിക്കാഴ്ചയെന്ന് കിം ജോങ് ഉന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ലോകമെമ്പാടുമുള്ളവര്‍ […]

വര്‍ഗീയതയ്ക്ക് കാരണം ഖുറാന്‍, മതവിദ്വേഷ പ്രസംഗവുമായി വീണ്ടും ബി.ജെ.പിി എം.എല്‍.എ

ഹൈദരാബാദ്: മതവിദ്വേഷ പ്രസംഗം നടത്തിയ ബിജെപി എംഎല്‍എ വിവാദത്തില്‍. തെലുങ്കാനയിലെ ഗോഷാ മഹല്‍ മണ്ഡലത്തിലെ ബിജെപി എംഎല്‍എയായ ടിജി രാജാ സിങ് ലോധയാണ് ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്ത വീഡിയയോയിലൂടെ മതവിദ്വേഷ പ്രസ്താവനകള്‍ നടത്തിയത്.ഞാന്‍ ഹിന്ദുമത വിശ്വാസിയാണ്. ജനങ്ങളെ പരസ്പരം സ്‌നേഹിക്കാനാണ് ഹിന്ദു മതം പഠിപ്പിക്കുന്നത്. എന്നാല്‍ ചില മതങ്ങളും അവരുടെ മതഗ്രന്ധങ്ങളും ഹിന്ദുക്കളെ കൊലപ്പെടുത്താനാണ് ആഹ്വാനം ചെയ്യുന്നത്. ഹിന്ുക്കളെ കൊന്നൊടുക്കുന്നവര്‍ക്കൊപപം എങ്ങനെയാണ് താന്‍ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കുക. രാജാ സിങ് ചോദിക്കുന്നു. തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഇഫ്താര്‍ പാര്‍ട്ടി സംഘടിപ്പിക്കുന്നതിനെ വിമര്‍ശിച്ചാണ് […]