play-sharp-fill

അബുദാബിയിൽ മരിച്ച വയനാടുകാരന്റെ വീട്ടിലെത്തിയത് ചെന്നൈക്കാരന്റെ മൃതദേഹം

സ്വന്തം ലേഖകൻ കൽപ്പറ്റ: അബുദബിയിൽ മരണപ്പെട്ട വയനാട് അമ്പലവയൽ സ്വദേശിയുടെ മൃതദേഹത്തിനു പകരം നാട്ടിലെത്തിയത് ചെന്നൈ സ്വദേശിയുടെ മൃതദേഹം. നരിക്കുണ്ട് അഴീക്കോടൻ ഹരിദാസന്റെ മകൻ നിഥിന്റെ(30) മൃതദേഹമാണ് മാറിപോയത്. എംബാം ചെയ്ത മൃതദേഹം ആശുപത്രി അധികൃതർ നാട്ടിലേക്കയച്ചപ്പോൾ മാറിയതാണെന്നാണ് സൂചന. നിഥിന്റെ മൃതദേഹം നിലവിൽ അബുദബിയിലാണ്. മാറി ലഭിച്ച മൃതദേഹം എന്തുചെയ്ണയമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് നിഥിന്റെ വീട്ടുകാർ. 11 വർഷമായി അബുദബിയിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായിരുന്ന നിഥിൻ അഞ്ചിനാണ് മരിച്ചത്. ഇന്നലെ രാവിലെ മൃതദേഹം കരിപ്പൂർ വിമാനത്താവളത്തിൽ ബന്ധുക്കൾ ഏറ്റുവാങ്ങി അമ്പലവയലിലേക്ക് പുറപ്പെട്ടെങ്കിലും വീട്ടിലെത്തും മുൻപേ […]

തോട്ടം കാവൽക്കാരനെ കാട്ടാന ജീപ്പിൽനിന്ന് വലിച്ചെടുത്ത് നിലത്തടിച്ചുകൊന്നു

സ്വന്തം ലേഖകൻ നിലമ്പൂർ: റബ്ബർതോട്ടം കാവൽക്കാരനെ കാട്ടാന ജീപ്പിൽനിന്ന് വലിച്ചെടുത്ത് നിലത്തടിച്ചുകൊന്നു. പാത്തിപ്പാറ പുത്തൻപുരയ്ക്കൽ മത്തായി (56)യാണ് മരിച്ചത്. ജീപ്പിൽ കിടന്നുറങ്ങിയിരുന്ന മത്തായിയെ തുമ്പിക്കൈ കൊണ്ട് വലിച്ച് നിലത്തിട്ട ശേഷം ചവിട്ടിക്കൊല്ലുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ആനയുടെ ചിന്നം വിളി കേട്ടെത്തിയ സമീപവാസികളാണ് മരണവിവരം ആദ്യം അറിഞ്ഞത്. പിന്നീട് ആനയെ വിരട്ടിഓടിച്ചു. പോലീസ് മൂന്നുമണിയോടെ എത്തി മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

അബുദാബിയിൽ മരിച്ച വയനാടുകാരന്റെ വീട്ടിലെത്തിയത് ചെന്നൈക്കാരന്റെ മൃതദേഹം

സ്വന്തം ലേഖകൻ കൽപ്പറ്റ: അബുദബിയിൽ മരണപ്പെട്ട വയനാട് അമ്പലവയൽ സ്വദേശിയുടെ മൃതദേഹത്തിനു പകരം നാട്ടിലെത്തിയത് ചെന്നൈ സ്വദേശിയുടെ മൃതദേഹം. നരിക്കുണ്ട് അഴീക്കോടൻ ഹരിദാസന്റെ മകൻ നിഥിന്റെ(30) മൃതദേഹമാണ് മാറിപോയത്. എംബാം ചെയ്ത മൃതദേഹം ആശുപത്രി അധികൃതർ നാട്ടിലേക്കയച്ചപ്പോൾ മാറിയതാണെന്നാണ് സൂചന. നിഥിന്റെ മൃതദേഹം നിലവിൽ അബുദബിയിലാണ്. മാറി ലഭിച്ച മൃതദേഹം എന്തുചെയ്ണയമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് നിഥിന്റെ വീട്ടുകാർ. 11 വർഷമായി അബുദബിയിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായിരുന്ന നിഥിൻ അഞ്ചിനാണ് മരിച്ചത്. ഇന്നലെ രാവിലെ മൃതദേഹം കരിപ്പൂർ വിമാനത്താവളത്തിൽ ബന്ധുക്കൾ ഏറ്റുവാങ്ങി അമ്പലവയലിലേക്ക് പുറപ്പെട്ടെങ്കിലും വീട്ടിലെത്തും മുൻപേ […]

എംസി റോഡിൽ നാട്ടകത്ത് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് യാത്രക്കാരന് പരിക്ക്; പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകൻ നാട്ടകം: എം.സി റോഡിൽ നാട്ടകം അകവളലിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്കേറ്റു. ഇടുക്കി തൊടുപുഴ സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നു തൃശൂർ പൊന്നാനി റൂട്ടിൽ സഞ്ചരിക്കുകകയായിരുന്ന സൂപ്പർ ഫാസ്റ്റും സ്വിഫ്റ്റ് കാറുമാണ് ഇടിച്ചത്. നിയന്ത്രണം നഷ്ടമായ കാർ റോഡിന്റെ എതിർദിശയിലേയ്ക്കു പാഞ്ഞു കയറുകയായിരുന്നു. കെഎസ്ആർടിസിബസിന്റെ ഡ്രൈവറുടെ ക്യാബിനു സമീപത്തേയ്ക്കാണ് കാർ പാഞ്ഞു കയറിയത്. അപകടത്തിൽപ്പെട്ട കാറിൽ ഡ്രൈവർ അടക്കം നാല് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇടുക്കിയിൽ നിന്നും തിരുവനന്തപുരത്തേയ്ക്കു യാത്ര […]

മൂന്നര വയസുള്ള കുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കൻ പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: മൂന്നര വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. നാട്ടകം മുട്ടം കുമ്പളാംപറമ്പിൽ വീട്ടിൽ രാജേഷി (മടുപ്പ് രാജേഷ് – 47 ) നെയാണ് ചിങ്ങവനം എസ് ഐ അനൂപ് സി. നായർ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു. ഒരാഴ്ച മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂളിൽ നിന്ന് വീട്ടിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാജേഷ് പീഡിപ്പിച്ചതായി വ്യക്തമായത്. വിവരമറിഞ്ഞെത്തിയ ചൈൽഡ് ലൈൻ പ്രവർത്തകർ പീഡനം സംബന്ധിച്ച് ചിങ്ങവനം പൊലീസിൽ […]

അച്ഛനെ കോടാലിക്ക് വെട്ടിക്കൊന്ന സംഭവം: മകൻ അറസ്റ്റിൽ; കോടാലിയും പിടിച്ചെടുത്തു

ക്രൈം ഡെസ്ക് ചിങ്ങവനം: ചാന്നാനിക്കാട് അച്ഛനെ വെട്ടിക്കൊന്ന സംഭവത്തിൽ മകൻ അറസ്റ്റിൽ. ചിങ്ങവനം ചാന്നാനിക്കാട് ദുർഗക്ഷേത്രത്തിനുസമീപം ഇടയാടിക്കരോട്ട് ശിവരാമനാചാരിയെയാണ് (81) വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെ മകൻ വെട്ടിക്കൊലപ്പെടുത്തിയത്. ​ സംഭവവുമായി ബന്ധപ്പെട്ട് പാക്കിൽ ചിറക്കരോട്ട് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മകൻ രാജേഷിനെ (ദാസ്​-51) ചിങ്ങവനം എസ്‌ഐ അനൂപ് സി നായർ അറസ്റ്റ് ചെയ്തു. കൊലപാതകം നടന്ന വീടിന്റെ പിന്നിൽ നിന്നും കോടാലി പിടിച്ചെടുത്തു. ഇരിക്കുകയായിരുന്ന ശിവരാമനെ പിന്നിലൂടെ എത്തിയ മകന്‍ രാജേഷ് കോടാലി ഉപയോഗിച്ച്​ വെട്ടുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. തലയുടെ പിന്‍ഭാഗം പിളര്‍ന്ന്​ […]

കുമ്പസാര രഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം: കുറ്റം സമ്മതിച്ച് വൈദികൻ

സ്വന്തം ലേഖകൻ തിരുവല്ല: കുമ്പസാര രഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ വൈദികൻ കുറ്റം സമ്മതിച്ചു. കേസിൽ മൂന്നാം പ്രതിയായ ഫാ. ജോൺസൺ വി. മാത്യൂവാണ് അന്വേഷണ സംഘത്തിന് മുൻപാകെ കുറ്റസമ്മതം നടത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ തിരുവല്ലയിൽ നിന്നാണ് ഫാ. ജോൺസൺ മാത്യൂവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നതിനാണ് വൈദികനെതിരെ കേസ് ചുമത്തിയിരിക്കുന്നത്. ഫാ. ജോൺസൺ ഫോണിലൂടെ അശ്ലീല ചുവയുള്ള സംഭാഷണം നടത്തിയെന്നും ശരീരത്തിൽ സ്പർശിച്ചുവെന്നും യുവതി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബലാത്സംഗ കുറ്റത്തിൽനിന്നും ഫാ. […]

ജോലി വാഗ്ദാനം നൽകി പണം തട്ടിപ്പ്; യൂത്ത് കോൺഗ്രസ് നേതാവ് അജി .ബി. റാന്നി അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ദേവസ്വം ബോർഡിൽ നിയമനം നൽകാമെന്ന് പറഞ്ഞു പതിനഞ്ചോളം പേരെ കബിളിപ്പിച്ചതിനാണ് പത്തനംതിട്ട റാന്നി സ്വദേശിയായ അജി.ബിയെ പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം മാരായമുട്ടം സ്വദേശിയായ യുവാവിന് ജോലി വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്. അജികുമാർ എന്ന ഇയാൾ അജി .ബി. റാന്നി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മുൻപും വിവിധ ദേവസ്വം ബോർഡുകളിൽ നിയമന വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയിട്ടുണ്ട്. ദേവസ്വം ബോർഡുകളുടെ […]

കള്ളനോട്ടടി: സീരിയൽ നടി ജാമ്യം തേടി ഹൈക്കോടതിയിൽ

സ്വന്തം ലേഖകൻ കൊച്ചി: കള്ളനോട്ട് കേസിൽ അറസ്റ്റിലായ സീരിയൽ നടി സൂര്യയും സഹോദരി ശ്രുതിയും ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. വെള്ളിയാഴ്ചയാണ് ഇരുവരും ജാമ്യാപേക്ഷ സമർപ്പിച്ചത്. അതേസമയം കേസിൽ അറസ്റ്റിലായ ഇവരുടെ അമ്മ രമാദേവി ജാമ്യാപേക്ഷ സമർപ്പിച്ചിട്ടില്ല. കൊല്ലം മുളങ്കാടത്തെ ഇവരുടെ വീട്ടിൽ നിന്നും 57 ലക്ഷം രൂപയുടെ കള്ളനോട്ടുകളും, നോട്ട് അടിക്കുന്നതിനുള്ള യന്ത്രസാമഗ്രികളും പോലീസ് റെയ്ഡിൽ പിടിച്ചെടുത്തിരുന്നു.

പിണറായി മന്ത്രിസഭയിലെ അടുത്ത വിക്കറ്റും തെറിക്കുമോ? മാർത്തോമാ സഭയെ രംഗത്തിറക്കി മന്ത്രി സ്ഥാനം സംരക്ഷിക്കാൻ മാത്യു റ്റി. തോമസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: രണ്ട് വർഷം പൂർത്തിയാക്കുന്നതിനിടെ പിണറായി മന്ത്രിസഭയിൽ നിന്ന് രാജിവെച്ച് പുറത്ത് പോവേണ്ടി വന്നത് മൂന്ന് മന്ത്രിമാർക്കായിരുന്നു. ബന്ധുനിയമനത്തിന്റെ പേരിൽ സിപിഎം മന്ത്രിയായ ഇപി ജയരാജനായിരുന്നു ആദ്യം രാജിവെച്ച് പുറത്ത് പോയത്. പിന്നീട് വിവാദമായ ഫോൺ വിളിയുടെ പേരിൽ എൻസിപി നേതാവ് ശശ്രീന്ദ്രനെ എൻ.സി.പിയിലെ തോമസ് ചാണ്ടി വിഭാഗം തന്നെ പുകച്ച് പുറത്തു ചാടിച്ചു. ശശീന്ദ്രനു പകരമെത്തിയ തോമസ് ചാണ്ടി കായൽ കൈയ്യേറിയെന്ന ആരോപണങ്ങൾ കത്തി നിൽക്കെ ശശീന്ദ്രൻ വിഭാഗം തോമസ് ചാണ്ടിയേയും പുറത്താക്കി. എന്നാൽ പിണറായി മന്ത്രിസഭയിലെ തന്നെ മികച്ച […]