ഭവന വായ്പ എടുക്കുന്നവർ ബാങ്കുകളുടെ പലിശ നിരക്ക് അറിഞ്ഞിരിക്കണം ; ഏറ്റവും കുറഞ്ഞ പലിശ ഏത് ബാങ്കിൽ ; വായ്പ എടുക്കുന്നതിന് മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

സ്വന്തം ലേഖകൻ സ്വന്തമായൊരു വീട് എന്നത് എല്ലാവരുടെയും ഒരു സ്വപ്നമായിരിക്കും. ഒരു വീട് വാങ്ങാൻ പദ്ധതിയിടുകയും അതിനായി ഒരു ഭവനവായ്പ തേടുകയും ചെയ്യുകയാണെങ്കിൽ, തീർച്ചയായും രാജ്യത്ത് ഭവന വായ്പ നൽകുന്ന ബാങ്കുകളുടെ പലിശ നിരക്ക് അറിഞ്ഞിരിക്കണം. എപ്പോഴും കഴിയുന്നത്ര വേഗത്തിൽ പണം നൽകാൻ കഴിയുന്ന ഒരു ബാങ്കിനെ മാത്രമല്ല, കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്ന ബാങ്കിനെയും അറിഞ്ഞിരിക്കണം. കാരണം പലിശനിരക്കിലെ നാമമാത്ര വ്യത്യാസം പോലും വായ്പാ കാലയളവിലെ മൊത്തം പലിശയിൽ കാര്യമായ വ്യത്യാസം വരുത്തും. ഒരാൾ 9.8 ശതമാനം പലിശ നിരക്കിൽ 50 ലക്ഷം […]

കോട്ടയം നാഗമ്പടം പാറയിൽ സജീവ് നിര്യാതനായി

കോട്ടയം നാഗമ്പടം പാറയിൽ പരേതനായ രവി ദാസന്റെയും കൗസല്യയുടെയും മകൻ സജീവ് (സജി 56 വയസ്സ്) നിര്യാതനായി. ശവസംസ്കാരം 28- 4 -2024 ഞായറാഴ്ച രാവിലെ 11 മണിക്ക് മുട്ടമ്പലം എസ്എൻഡിപി ശ്മശാനത്തിൽ.  

ചന്നാനിക്കാട് എസ് എൻ പബ്ലിക്ക് സ്കൂൾ മുൻ ക്ലർക്ക് പള്ളം നെയ്‌ച്ചേരിയിൽ ലീന പി രമണൻ നിര്യാതയായി

പള്ളം (അറയ്ക്കൽ ) നെയ്‌ച്ചേരിയിൽ ലീന പി രമണൻ നിര്യാതയായി. ശവ സംസ്കാരം നാളെ (28-4-24) വൈകുന്നേരം 3മണിക്ക് സ്വ വസതിയിൽ. (ചന്നാനിക്കാട് എസ് എൻ പബ്ലിക്ക് സ്കൂൾ മുൻ ക്ലർക്ക് )പരേത തിരുവാർപ്പ് തയ്യപറമ്പിൽ കുടുംബംഗമാണ്. ഭർത്താവ് -ഷിബു എൻ എം (കേരള ബാങ്ക് കോട്ടയം ) മക്കൾ -ദേവനന്ദ (കെ ബി ആർ ബി കോട്ടയം ) ദേവദർശ് (ലൂർദ് പബ്ലിക്ക് സ്കൂൾ, കോട്ടയം)

7 അടി നീളം 30 ഇഞ്ച് വണ്ണം നൂറ് കിലോയോളം ഭാരം ; മരക്കുറ്റിയിൽ നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

സ്വന്തം ലേഖകൻ അമ്പലപ്പുഴ: ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് മാന്തി മാറ്റിയ മരക്കുറ്റിയിൽ നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. നീർക്കുന്നം തേവരുനട ക്ഷേത്രക്കുളത്തിന് സമീപത്ത് റോഡ് നിർമാണം നടക്കുന്ന ഭാഗത്ത് നിന്നായിരുന്നു പാമ്പിനെ കണ്ടത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. പ്രത്യേകതരം തുണി സഞ്ചിയിൽ പിടിച്ച പെരും പാമ്പിന് 7 അടി നീളും 30 ഇഞ്ച് വണ്ണം നൂറ് കിലോയുടെ താഴെ ഭാരവുമുണ്ട്. പറവൂർ തൂക്കുകുളത്തെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ സ്നേക്ക് റെസ്ക്യൂ വിഭാഗത്തിലെ അംഗങ്ങളായ അരുൺ, സി മോഹൻ, നവീൻ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.

വോട്ട് ചെയ്യാൻ നാട്ടിലെത്തി; കോട്ടയം വെള്ളൂപ്പറമ്പ്‌ പാലത്തിന്‌ സമീപം ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു ; ഒപ്പമുണ്ടായിരുന്ന സുഹൃത്ത്‌ പാറമ്പുഴ സ്വദേശി മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ

സ്വന്തം ലേഖകൻ കോട്ടയം :വെള്ളൂപ്പറമ്പ്‌ പാലത്തിന്‌ സമീപമുണ്ടായ ബൈക്കപകടത്തിൽ നേഴ്‌സിങ്‌ വിദ്യാർഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്‌ ഗുരുതരമായി പരിക്കേറ്റു. നട്ടാശ്ശേരി മാവേലിപ്പടിയിൽ വാടകക്ക്‌ താമസിക്കുന്ന തൃപ്പാക്കൽ ടി എസ്‌ അക്ഷയ്‌കുമാർ (സുഷീർ) (22) ആണ്‌ മരിച്ചത്‌. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം ഞായറാഴ്‌ച. ഒപ്പമുണ്ടായിരുന്ന സുഹൃത്ത്‌ പാറമ്പുഴ സ്വദേശി റോസ്‌ മോഹൻ (21) മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലാണ്‌. ശനി വൈകിട്ട്‌ നാലോടെയായിരുന്നു അപകടം. ബംഗളുരുവിൽ നേഴ്‌സിങ്‌ വിദ്യാർഥികളായ ഇരുവരും മണർകാട്ടേക്ക്‌ പോകുകയായിരുന്നു. തെരഞ്ഞെടുപ്പിൽ വോട്ട്‌ ചെയ്യാൻ നാട്ടിലെത്തിയതായിരുന്നു ഇരുവരും. ഇവർ […]

അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; സംഭവത്തിൽ നാല് പേര്‍ കസ്റ്റഡിയിൽ ; മീന്‍ വില്‍പ്പനയിലെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സൂചന

സ്വന്തം ലേഖകൻ ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടിയില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു. ബംഗാള്‍ മാള്‍ഡ സ്വദേശി ഓം പ്രകാശാണ് മരിച്ചത്. സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഡാണാപ്പടിയിലുള്ള ബാറിനു മുന്‍വശം റോഡില്‍ കുത്തേറ്റ് കിടക്കുന്ന നിലയിലാണ് ഓം പ്രകാശിനെ കണ്ടെത്തിയത്. ഡാണാപ്പടിയില്‍ മീന്‍കട നടത്തുന്ന ആളാണ് കൊല്ലപ്പെട്ട ഓംപ്രകാശ്. മീന്‍ വില്‍പ്പനയിലെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. ഇരുട്ടായതിനാല്‍ കുത്തിയത് ആരെന്ന് വ്യക്തമായിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ഹൃദയാഘാതത്തെ തുടർന്ന് ആറ്റിലേക്ക് വീണു ; കോട്ടയം കൊല്ലാട് പാറക്കൽ കടവിൽ മീൻ പിടിക്കാൻ എത്തിയ ഇത്തിത്താനം സ്വദേശി വെള്ളത്തിൽ വീണ് മരിച്ചു

സ്വന്തം ലേഖകൻ കോട്ടയം : കൊല്ലാട് പാറക്കൽ കടവിൽ മീൻ പിടിക്കാൻ എത്തിയ ഇത്തിത്താനം സ്വദേശി വെള്ളത്തിൽ വീണു മരിച്ചു. ചങ്ങനാശേരി ഇത്തിത്താനം എസ് പി സി നമ്പർ 78 ൽ ഗോപാലകൃഷ്ണനാണ് മരിച്ചത്. മൃതദ്ദേഹം നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്നാണ് കരയ്ക്ക് എത്തിച്ചത്. ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മീൻ പിടിക്കാൻ എത്തിയ ഇദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് ആറ്റിലേക്ക് വീണത്.

മനോരോഗിയായ അമ്മയെ മർദ്ദിച്ച് അവശയാക്കി ; അനുജനെ വിരട്ടിയോടിച്ചു ; അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പ്രതിക്ക് 30 വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

സ്വന്തം ലേഖകൻ തിരുവനന്തപുരം: അമ്മയെ മർദ്ദിച്ച് അവശയാക്കി അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 9 വയസ്സുള്ള കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 30 വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ. ആറ്റിങ്ങൾ കരവാരം സ്വദേശിയായ രാജുവിനെ(56) ആണ് തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ആര്‍ രേഖ ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ പ്രതി 8 മാസം കൂടുതൽ തടവ് അനുഭവിക്കണം. 2020 ജൂണിൽ അഞ്ചാം ക്ലാസ് കാരിയായ കുട്ടി അവധിക്ക് വീട്ടിൽ എത്തിയപ്പോഴായിരുന്നു കേസിന് ആസ്പദമായ സംഭവം. രാവിലെ 10 മണിക്ക് ഇയാൾ […]

യാത്രക്കാർ ശ്രദ്ധിക്കുക…; മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

സ്വന്തം ലേഖകൻ കോട്ടയം: മേയ് ഒന്നു മുതൽ വേണാട് എക്സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല. ഷൊർണൂർ നിന്ന് തിരിച്ചുള്ള സർവീസിലും സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല. ഇതോടെ, എറണാകുളം നോർത്ത് – ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ 30 മിനിറ്റോളം മുൻപേ ഓടും. തിരിച്ചുള്ള യാത്രയിൽ എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തും. ഷൊർണൂരിലേക്കുള്ള പുതുക്കിയ സമയം എറണാകുളം നോർത്ത്: 9.50 AM ആലുവ: 10.15 AM അങ്കമാലി: 10.28 […]

വേനൽ കടുക്കുന്നു ; കുമ്മനത്ത് വോൾട്ടേജ് ക്ഷാമം രൂക്ഷം : പരാതിയിൽ നപടിയില്ലാതെ കെ എസ് ഇ ബി ; പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ

സ്വന്തം ലേഖകൻ കുമ്മനം : കുമ്മനത്തും പരിസരപ്രദേശങ്ങളും കഴിഞ്ഞ 6 മാസത്തിലധികമായി വോൾട്ടേജ് ക്ഷാമം നേരിടുന്നതായി പരാതി. ഇതുമായി ബന്ധപ്പെട്ട് അധികൃതരെ പരാതി അറിയിച്ചിട്ടും യാതൊരുവിധ നടപടിയും കെ എസ് ഇ ബി യുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. വേനൽ കടുത്തതോടെ വീടുകളിൽ ഫാൻ പോലും പ്രവർത്തിക്കാത്ത അവസ്ഥയാണുള്ളത്. ആറു മാസങ്ങൾക്ക് മുൻപ് ഏഴാം വാർഡ് മെമ്പർ ഇത് സംബന്ധിച്ചു പരാതി അയ്മനം എ ഇ യ്ക്ക് നൽകിയിരുന്നു.എന്നാൽ അധികൃതരുടെ ഭാഗത്ത്‌ നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. വീണ്ടും പരാതി നൽകിയപ്പോൾ 3ഫേസ് ആക്കണമെന്നും അതിന് […]