കളിക്കുന്നതിനിടയിൽ ജനലില്‍ കെട്ടിയിട്ട തോര്‍ത്തില്‍ കഴുത്ത് കുരുങ്ങി; പത്ത് വയസുകാരൻ മരിച്ചു

സ്വന്തം ലേഖകൻ പാലക്കാട്: പാലക്കാട് തൃത്താലയിൽ പത്ത് വയസുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല വേട്ടുപറമ്പിൽ വീട്ടിൽ ഫൈസലിന്‍റെ മകൻ മുഹമ്മദ് ഫാമിസാണ് മരിച്ചത്. മുറിയിലെ ജനലിൽ കെട്ടിയിട്ട തോർത്തിൽ കഴുത്ത്‌ കുരുങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം. ഉടനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് കുട്ടിയുടെ പിതൃസഹോദരൻ പറഞ്ഞു. കളിക്കുന്നതിനിടയിൽ തോർത്ത് കഴുത്തിൽ കുരുങ്ങിയതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തൃത്താല പൊലീസ് സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

കോട്ടയം കടനാട് പഞ്ചായത്തിൽ വോട്ട് രേഖപ്പെടുത്തിയ വോട്ടർമാരുടെ എണ്ണവും രേഖപ്പെടുത്തപ്പെട്ട വോട്ടുകളുടെ എണ്ണവും തമ്മിൽ വ്യത്യാസം ; വോട്ട് ചെയ്തത് 715 പേർ, വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തിയത് 719 വോട്ടുകൾ ; പരാതിയുമായി എൽ ഡി എഫും യു ഡി എഫും

സ്വന്തം ലേഖകൻ കോട്ടയം: കടനാട് പഞ്ചായത്തിലെ 25 -ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ വോട്ടർമാരുടെ എണ്ണവും രേഖപ്പെടുത്തപ്പെട്ട വോട്ടുകളുടെ എണ്ണവും തമ്മിൽ വ്യത്യാസം. 25 -ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തത് 715 പേരാണ്. എന്നാൽ മെഷീനിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് 719 വോട്ടുകളെന്നാണ്. ഇക്കാര്യം ചൂണ്ടികാട്ടി എൽ ഡി എഫും യു ഡി എഫും പ്രിസൈഡിങ് ഓഫീസർക്ക് പരാതി നൽകി. പരാതി ജില്ലാ കളക്ടർക്ക് കൈമാറുമെന്ന് പ്രിസൈഡിങ് ഓഫീസർ ബൂത്ത് ഏജന്‍റുമാരെ അറിയിച്ചു. അതേസമയം : ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ […]

മസ്‌കത്തില്‍ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരാൾ മരണപ്പെട്ടു ; ഏഴ് പേരുടെ നില ഗുരുതരം

സ്വന്തം ലേഖകൻ മസ്കത്ത്: മസ്‌കത്തില്‍ കടലില്‍ വീണ എട്ട് പ്രവാസികളിൽ ഒരാൾക്ക് ജീവൻ നഷ്ടമായി. ബാക്കി ഏഴ് പേരുടെ നില ഗുരുതരമായി തുടരുകയാണ്. മസ്‌കത്ത് ഗവര്‍ണറേറ്റിലെ ബൗശര്‍ വിലായത്തില്‍ ശാത്തി അല്‍ ഖുറം ബീച്ചില്‍ ആയിരുന്നു അപകടം സംഭവിച്ചത്. കടലിൽ വീണതിൽ ഒരാള്‍ മരണപ്പെട്ടതായും മറ്റു ഏഴ് പേരെ രക്ഷപ്പെടുത്തിയതായും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം അറിയിച്ചു. അപകടത്തില്‍ പെട്ടവര്‍ ഏഷ്യന്‍ രാജ്യക്കാരാണെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ഈഡനില്‍ ചരിത്രം! 42 സിക്സുകള്‍; കൊൽക്കത്തയ്‌ക്കെതിരെ പഞ്ചാബിന്‍റെ റെക്കോഡ് ചേസ് ; 8 വിക്കറ്റ് വിജയം

സ്വന്തം ലേഖകൻ കൊൽക്കത്ത: പഞ്ചാബിനെതിരെ വമ്പൻ സ്കോര്‍ ഉയർത്തിയിട്ടും കൊൽക്കത്തയ്ക്കു രക്ഷയില്ല. ഈ‍ഡൻ ഗാർഡന്‍സിൽ നടന്ന ത്രില്ലർ പോരാട്ടത്തിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ എട്ടു പന്തുകൾ ബാക്കിനിൽക്കെയാണ് പഞ്ചാബ് വിജയ റൺസ് കുറിച്ചത്. സ്കോർ– കൊൽക്കത്ത: ആറിന് 261, പഞ്ചാബ്: 18.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 262. സെഞ്ചറി നേടിയ ജോണി ബെയർസ്റ്റോയാണ് പഞ്ചാബിന്റെ വിജയശിൽപി. 48 പന്തുകൾ നേരിട്ട ഇംഗ്ലിഷ് താരം 108 റൺസുമായി പുറത്താകാതെനിന്നു. ശശാങ്ക് സിങ് (28 പന്തിൽ 68), പ്രബ്സിമ്രൻ സിങ് (20 പന്തിൽ 54) എന്നിവർ […]

അര്‍ധരാത്രി വരെ നീണ്ട വോട്ടെടുപ്പ് ; ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളം വിധിയെഴുതി; 70 ശതമാനവും കടന്ന് പോളിങ്; ഇനി ഫലമറിയാന്‍ ജൂണ്‍ നാല് വരെയുള്ള കാത്തിരിപ്പ്; പ്രതീക്ഷയില്‍ മുന്നണികള്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളം വിധിയെഴുതി. ഇനി ജൂണ്‍ നാലിന് ഫലമറിയാനുള്ള കാത്തിരിപ്പ്. അര്‍ധരാത്രി വരെ പോളിങ് നീണ്ടു. രാത്രി 8.15 വരെയുള്ള ഔദ്യോഗിക കണക്ക് അനുസരിച്ച് 70.35 ശതമാനമാണ് പോളിംഗ്. അര്‍ധരാത്രി വരെ വോട്ടെടുപ്പ് നീണ്ട പശ്ചാത്തലത്തില്‍ യഥാര്‍ത്ഥ കണക്ക് ഇതിലും അല്‍പം വര്‍ധിക്കും. ഔദ്യോഗിക പോളിംഗ് ശതമാനം ഉടന്‍ പുറത്തുവരും. വടകര കുറ്റ്യാടി മണ്ഡലത്തിലെ 141 -ാം ബൂത്തിലാണ് (മുടപ്പിലാവില്‍ എല്‍ പി സ്‌കൂള്‍) ഏറ്റവും അവസാനം പോളിങ് അവസാനിച്ചത്. 11.43നാണ് അവസാനത്തെ ആള്‍ വോട്ട് ചെയ്തത്. ചില […]

ഉയർന്ന് ചൂട് ശരീരത്തിന്റെ പ്രവർത്തനത്തെ തന്നെ മാറ്റിമറിക്കും; ചൂടുകാലത്ത് പ്രമേഹ രോ​ഗികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

സ്വന്തം ലേഖകൻ അതിതീവ്രമായ ചൂടിൽ ചുട്ടുപൊള്ളുകയാണ് രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങൾ. ഉയർന്ന താപനില നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങൾ തന്നെ ബാധിക്കാം എന്നതു കൊണ്ട് നിരവധി ആരോ​ഗ്യപ്രശ്നങ്ങളാണ് ഉയർന്നു വരുന്നത്. ഇതിനിടെ പ്രമേഹ രോ​ഗികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഉയർന്ന് ചൂടു പ്രമേഹ രോ​ഗികളിൽ വളരെ പെട്ടന്ന് നിർജ്ജലീകരണത്തിന് കാരണമാകും. കൂടാതെ ഉയർന്ന് ചൂട് ശരീരം ഇൻസുലിൻ ഉപയോ​ഗിക്കുന്ന രീതിയെ തന്നെ മാറ്റിമാറിക്കാം. അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവു നിരന്തരം പരിശോധിക്കുകയും ഇൻസുലിൻ അല്ലെങ്കിൽ മരുന്നിന്റെ അളവ് ക്രമപ്പെടുത്തേണ്ടിയും വന്നേക്കാം. പ്രമേഹ രോ​ഗികളിൽ വിയർപ്പിന്റെ ഉൽപാദനം കുറയാൻ […]

2024 പുരുഷ ടി20 ലോകകപ്പ് ബ്രാന്‍ഡ് അംബാസഡറായി യുവരാജ് സിങ്

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ഐ.സി.സി. 2024 പുരുഷ ടി20 ലോകകപ്പ് ക്രിക്കറ്റ് ബ്രാന്‍ഡ് അംബാസഡറായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം യുവരാജ് സിങ്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി.) ആണ് പ്രഖ്യാപനം നടത്തിയത്. 2007 ടി20 ലോകകപ്പില്‍ ഒരോവറില്‍ ആറ് സിക്‌സുകള്‍ നേടിയ താരമാണ് യുവരാജ്. ആ ലോകകപ്പില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തു. യുവരാജ് ടി20 ലോകകപ്പ് അംബാസഡറാവുന്നതില്‍ അഭിമാനിക്കുന്നു. അന്താരാഷ്ട്ര ടി20 മത്സരത്തില്‍ ആദ്യമായി ഒരോവറില്‍ ആറ് സിക്‌സ് നേടിയ താരമായ അദ്ദേഹത്തിന്റെ പേര് ടി20 ലോകകപ്പ് രംഗത്ത് സുപരിചിതമാണ്. നേരത്തേ ലോകകപ്പ് […]

രാഹുലിനെതിരായ അധിക്ഷേപ പരാമര്‍ശം; പിവി അന്‍വറിനെതിരെ കേസ് ; രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന പരാമര്‍ശത്തിന് എതിരെയാണ് നടപടി

സ്വന്തം ലേഖകൻ പാലക്കാട്: രാഹുല്‍ ഗാന്ധിക്ക് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പിവി അന്‍വര്‍ എംഎല്‍എയ്ക്ക് എതിരെ കേസ്. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന പരാമര്‍ശത്തിന് എതിരെയാണ് നടപടി. മണ്ണാര്‍കാട് കോടതി നിര്‍ദേശപ്രകാരം പാലക്കാട് നാട്ടുകല്‍ പൊലീസാണ് കേസെടുത്തത്. ഹൈക്കോടതി അഭിഭാഷകന്‍ ബൈജു നോയല്‍ നല്‍കിയ സ്വകാര്യ ഹര്‍ജിയിലാണ് കോടതി നാട്ടുകല്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്. പാലക്കാട് എടത്തനാട്ടുകരയില്‍ നടന്ന എല്‍ഡിഎഫ് പ്രചാരണയോഗത്തിലായിരുന്നു അന്‍വറിന്റെ അധിക്ഷേപ പരാമര്‍ശം. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാന്‍ പോലും യോഗ്യതയില്ലാത്ത ആളായി രാഹുല്‍ മാറിയെന്നും അന്‍വര്‍ പറഞ്ഞിരുന്നു. […]

സംസ്ഥാനത്ത് വോട്ടെടുപ്പ് സുഗമവും സുരക്ഷിതവുമായി പൂര്‍ത്തിയായി ; ഇനി വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്‌ട്രോങ് റൂമുകളില്‍: സൂക്ഷിക്കുന്ന കേന്ദ്രങ്ങള്‍ അറിയാം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് സംസ്ഥാനത്ത് സുഗമവും സുരക്ഷിതവുമായി പൂര്‍ത്തിയായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിച്ചു. ആറ് മണിക്ക് ശേഷവും ക്യൂവിലുണ്ടായിരുന്ന മുഴുവന്‍ പേര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ഒരുക്കി.സംസ്ഥാനത്തൊരിടത്തും അനിഷ്ട സംഭവവികാസങ്ങളുണ്ടായില്ല. ചിലയിടങ്ങളില്‍ ഉണ്ടായ സാങ്കേതിക പ്രശ്‌നങ്ങളും പരാതികളും അപ്പപ്പോള്‍ തന്നെ പരിഹരിക്കാന്‍ കഴിഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ പോളിങ് ബൂത്തുകളിലും രാവിലെ ഏഴിന് വോട്ടിങ് ആരംഭിച്ചപ്പോള്‍ തന്നെ വലിയതോതിലുള്ള പങ്കളിത്തമാണുണ്ടായത്. കടുത്ത ചൂടും പ്രതികൂല കാലാവസ്ഥയും അവഗണിച്ച് യുവ […]

സ്ത്രീജനങ്ങൾക്ക് ഈടില്ലാതെ 10 ലക്ഷം രൂപ വരെ തൊഴിൽ സംരംഭങ്ങൾക്കായി വായ്പ ; നാരീശക്തി ഫിൻങ്കുവേഷൻ സെന്റർ കേന്ദ്ര ധനകാര്യ മന്ത്രി മന്ത്രി നിർമ്മലാ സീതാരാമൻ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ നാരീശക്തി ഫിൻങ്കുവേഷൻ സെൻ്റെറിൻ്റെ ഉദ്ഘാടനം കേന്ദ്ര ധനകാര്യ മന്ത്രി മന്ത്രി നിർമ്മലാ സീതാരാമൻ ബാംഗ്ലൂർ താജ് വെസ്റ്റ്ൻഡിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. സ്ത്രീജനങ്ങൾക്ക് ഈടില്ലാതെ 10 ലക്ഷം രൂപ വരെ തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ വായ്പ നൽകുന്ന പദ്ധതിയാണ് ഇത് . സ്ത്രീകൾക്ക് പലിശ ഇല്ലാതെ വായ്പ നൽകുന്ന ഈ പദ്ധതി രാജ്യത്തെ പ്രമുഖ NBFC യായ ഹോൺബിൽ ഫിനാൻസ് ലിമിറ്റഡ് കമ്പനിയാണ് നടപ്പിലാക്കുന്നത്. ബാംഗ്ലൂരിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കേന്ദ്ര ധനകാര്യ മന്ത്രി കൊപ്പം വിവിധ എംഎൽഎമാർ, […]