ഉയർന്ന് ചൂട് ശരീരത്തിന്റെ പ്രവർത്തനത്തെ തന്നെ മാറ്റിമറിക്കും; ചൂടുകാലത്ത് പ്രമേഹ രോ​ഗികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഉയർന്ന് ചൂട് ശരീരത്തിന്റെ പ്രവർത്തനത്തെ തന്നെ മാറ്റിമറിക്കും; ചൂടുകാലത്ത് പ്രമേഹ രോ​ഗികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

സ്വന്തം ലേഖകൻ

അതിതീവ്രമായ ചൂടിൽ ചുട്ടുപൊള്ളുകയാണ് രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങൾ. ഉയർന്ന താപനില നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങൾ തന്നെ ബാധിക്കാം എന്നതു കൊണ്ട് നിരവധി ആരോ​ഗ്യപ്രശ്നങ്ങളാണ് ഉയർന്നു വരുന്നത്. ഇതിനിടെ പ്രമേഹ രോ​ഗികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഉയർന്ന് ചൂടു പ്രമേഹ രോ​ഗികളിൽ വളരെ പെട്ടന്ന് നിർജ്ജലീകരണത്തിന് കാരണമാകും.

കൂടാതെ ഉയർന്ന് ചൂട് ശരീരം ഇൻസുലിൻ ഉപയോ​ഗിക്കുന്ന രീതിയെ തന്നെ മാറ്റിമാറിക്കാം. അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവു നിരന്തരം പരിശോധിക്കുകയും ഇൻസുലിൻ അല്ലെങ്കിൽ മരുന്നിന്റെ അളവ് ക്രമപ്പെടുത്തേണ്ടിയും വന്നേക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രമേഹ രോ​ഗികളിൽ വിയർപ്പിന്റെ ഉൽപാദനം കുറയാൻ സാധ്യതയുള്ളതിനാൽ ചൂടു പുറത്തു പോകുന്നത് തടയാം. ഈർപ്പവും ചൂടും ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കാം. പ്രമേഹം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ചില മരുന്നുകളും ചൂടുകാലത്ത് രോഗികളിൽ നിർജ്ജലീകരണം വർധിപ്പിക്കും.

ചൂടുകാലത്ത് പ്രമേഹ രോ​ഗികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ശരീരത്തിൽ ജലാംശം നിലനിർത്തുക; ചൂടുള്ള കാലാവസ്ഥയിൽ നന്നായി വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ദിവസവും എട്ട് മുതൽ 10 ​ഗ്ലാസ് വെള്ളം കുടിക്കണം. മൂത്രത്തിൻ്റെ നിറം പരിശോധിച്ച് (ഇളം മഞ്ഞ നിറം മതിയായ ജലാംശം സൂചിപ്പിക്കുന്നു) ദാഹത്തിൻ്റെ അളവ് നിരീക്ഷിച്ചുകൊണ്ട് നിങ്ങളുടെ ജലാംശം നില നിരീക്ഷിക്കുക. നിർജ്ജലീകരണം ഉണ്ടാക്കുന്ന ചായ, കാപ്പി, മദ്യം തുടങ്ങിയവ ഒഴിവാക്കുക.

ജലാംശം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക; ജലാംശം കൂടുതലായി അടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.

പരിശോധന; രക്തത്തിലെ പഞ്ചസാരയുടെ അളവു നിരന്തരം പരിശോധിക്കുക. ഇൻസുലിൻ അല്ലെങ്കിൽ മരുന്ന് ഡോക്ടറുടെ നിർദേശപ്രകാരം അളവിൽ ക്രമീകരിക്കുക.

ചർമ്മത്തെ സംരക്ഷിക്കുക; ചൂടു കാലത്ത് അയഞ്ഞ കോട്ടൻ വസ്ത്രങ്ങൾ ഉപയോ​ഗിക്കുക. പുറത്തിറങ്ങുമ്പോൾ സൺസ്ക്രീം നിർബന്ധമായും പുരട്ടണം.