’18 മോ​തി​ര​ങ്ങ​ൾ, വാ​ച്ച്, ബാ​ഗ്, തുടങ്ങി തുണിത്തരങ്ങൾ വരെ’…! തിരുവനന്തപുരം നേമത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് മോഷണം ; ലക്ഷങ്ങളുടെ നഷ്ടം; അന്വേഷണവുമായി പൊലീസ്

’18 മോ​തി​ര​ങ്ങ​ൾ, വാ​ച്ച്, ബാ​ഗ്, തുടങ്ങി തുണിത്തരങ്ങൾ വരെ’…! തിരുവനന്തപുരം നേമത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് മോഷണം ; ലക്ഷങ്ങളുടെ നഷ്ടം; അന്വേഷണവുമായി പൊലീസ്

Spread the love

സ്വന്തം ലേഖകൻ

നേമം: തിരുവനന്തപുരം നേമത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും മോഷ്ടിച്ചു. നേമം സ്റ്റു​ഡി​യോ റോ​ഡ് ടി.​സി 49/2981 താ​ഴെ ത​ട്ടാ​ര​ക്കു​ഴി വീ​ട്ടി​ൽ വി​നേ​ഷ് കു​മാ​റി​ന്റെ വീ​ട്ടി​ലാ​യി​രു​ന്നു മോ​ഷ​ണം.

ബു​ധ​നാ​ഴ്ച രാ​ത്രി 11.30നും ​പു​ല​ർ​ച്ച 5.30നും ​ഇ​ട​യി​ലാ​ണ് മോ​ഷ​ണമെന്നാണ് പൊലീസ് നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിന്‍റെ പിന്നിലുള്ള വാ​തി​ൽ കു​ത്തി​പ്പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​ക്കള്‍ അകത്ത് ക​ട​ന്ന​ത്. അ​ല​മാ​ര​ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന നാ​ല് സ്വര്‍ണ്ണ​ വ​ള​ക​ൾ, 18 മോ​തി​ര​ങ്ങ​ൾ അടക്കം മൂന്ന് പവന്‍റെ സ്വര്‍ണ്ണാഭരണങ്ങളും, ര​ണ്ടാ​യി​ര​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന വാ​ച്ച്, വീ​ടി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന വി​ല​കൂ​ടി​യ ബാ​ഗ്, തു​ണി​ത്ത​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് മോ​ഷ​ണം പോ​യ​ത്. ല​ക്ഷ​ങ്ങളുടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

രാവിലെയാണ് വീട്ടുകാര്‍ മോഷണം നടന്നത് അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. നേ​മം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags :