കോട്ടയം മൂലവട്ടം മേൽപ്പാലത്തിന് സമീപം അപകടം;  റോഡരികിൽ നിർത്തിയിട്ട കാറിൽ സ്കൂട്ടറിടിച്ചു;  കാർ യാത്രക്കാരി അടക്കം മൂന്നു പേർക്ക് പരിക്ക്; പരിക്കേറ്റത് കടുവാക്കുളം , തോപ്പ് സ്വദേശികൾക്ക്

കോട്ടയം മൂലവട്ടം മേൽപ്പാലത്തിന് സമീപം അപകടം; റോഡരികിൽ നിർത്തിയിട്ട കാറിൽ സ്കൂട്ടറിടിച്ചു; കാർ യാത്രക്കാരി അടക്കം മൂന്നു പേർക്ക് പരിക്ക്; പരിക്കേറ്റത് കടുവാക്കുളം , തോപ്പ് സ്വദേശികൾക്ക്

സ്വന്തം ലേഖകൻ

കോട്ടയം: മൂലവട്ടം മേൽപ്പാലത്തിന് സമീപത്തെ ഡിസ്പെൻസറിയ്ക്ക് മുന്നിൽ റോഡരികിൽ നിർത്തിയിട്ട കാറിൽ സ്കൂട്ടറിടിച്ച് കാർ യാത്രക്കാരി അടക്കം മൂന്നു പേർക്ക് പരിക്ക്.

കടുവാക്കുളം സ്വദേശിയായ വീട്ടമ്മയ്ക്കും , തോപ്പ് സ്വദേശികളായ സ്കൂട്ടർ യാത്രക്കാർക്കുമാണ് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരെ കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദിവാൻകവല ഭാഗത്ത് നിന്നും എത്തിയ സ്കൂട്ടർ ദിശ തെറ്റിയെത്തി കാറിൽ ഇടിക്കുകയായിരുന്നു. കാറിനുള്ളിൽ ഇരിക്കുകയായിരുന്ന വീട്ടമ്മ ഇടിയുടെ ആഘാതത്തിൽ കാറിനുള്ളിൽ നിന്നും തെറിച്ച് പുറത്തേയ്ക്ക് വീണു.

അപകടത്തെ തുടർന്ന് മണിപ്പുഴ – ദിവാൻ കവല റോഡിൽ ഗതാഗത തടസവും ഉണ്ടായി.