ജാമ്യം ലഭിച്ചാല്‍ സാക്ഷി മൊഴികളെ സ്വാധീനിക്കാന്‍ സാദ്ധ്യതയെന്ന് ഇഡി; ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി; സി എം രവീന്ദ്രന്  ഈ മാസം ഏഴിന് ഹാജരാകാന്‍ ഇഡി വീണ്ടും നോട്ടീസ് നല്‍കി

ജാമ്യം ലഭിച്ചാല്‍ സാക്ഷി മൊഴികളെ സ്വാധീനിക്കാന്‍ സാദ്ധ്യതയെന്ന് ഇഡി; ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി; സി എം രവീന്ദ്രന് ഈ മാസം ഏഴിന് ഹാജരാകാന്‍ ഇഡി വീണ്ടും നോട്ടീസ് നല്‍കി

സ്വന്തം ലേഖിക

കൊച്ചി: ലെെഫ്‌ മിഷന്‍ അഴിമതിക്കേസില്‍ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

എറണാകുളം പ്രത്യേക സിബിഐ കോടതിയാണ് അപേക്ഷ തള്ളിയത്.
പന്ത്രണ്ട് ദിവസമായി ശിവശങ്കര്‍ റിമാന്‍ഡില്‍ തുടരുന്നതിനിടെയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വപ്ന സുരേഷിന്റെയും മുന്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെയും ഉള്‍പ്പെടെ മൊഴികള്‍ ശിവശങ്കറിനെതിരെയാണെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) വാദിക്കുന്നത്. ഇനി സി എം രവീന്ദ്രനെക്കൂടി ചോദ്യം ചെയ്യാനുണ്ട്. ഈ പശ്ചാത്തലത്തില്‍ ശിവശങ്കര്‍ ജാമ്യം നേടി പുറത്തിറങ്ങിയാല്‍ അത് സാക്ഷിമൊഴികളെ സ്വാധീനിക്കാന്‍ സാദ്ധ്യതയുണ്ടെന്നും ഇ ഡി കോടതിയില്‍ വാദിച്ചു.

ഇനി ഒരാഴ്ചയ്ക്ക് ശേഷം മാത്രമേ ജാമ്യാപേക്ഷ സമപ്പിക്കാന്‍ സാധിക്കൂ. 4.5 കോടി രൂപയുടെ ക്രമക്കേടു നടന്ന കേസാണിതെന്നും ഒരു കോടി രൂപ മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞതെന്നും ഇ ഡി വിശദീകരിച്ചു.

ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കിയത്. അതേസമയം, ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ ഈ മാസം ഏഴിന് ഹാജരാകാന്‍ ഇ ഡി വീണ്ടും നോട്ടീസ് നല്‍കി.

കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഏഴിന് രാവിലെ 10.30ന് ഹാജരാകണം. ഫെബ്രുവരി 27ന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും രവീന്ദ്രന്‍ എത്തിയില്ല. നിയമസഭാ സമ്മേളനമായതിനാല്‍ അന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് രവീന്ദ്രന്‍ ഇ ഡിയെ അറിയിച്ചിരുന്നു. മൂന്നു തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ ഇ ഡിക്ക് അധികാരമുണ്ട്.