വീട്ടിൽ ആളില്ലാത്ത നേരത്ത് വീട് കുത്തിത്തുറന്ന് മോഷണം ; അലമാരയിൽ സൂക്ഷിച്ചിരുന്ന 20 പവൻ സ്വർണ്ണം കവർന്നു ..!! അന്വേഷണം

സ്വന്തം ലേഖകൻ മലപ്പുറം: വീട് കുത്തി തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന 20 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു.പെരിന്തല്‍മണ്ണ ഏലംകുളം മുതുകുര്‍ശ്ശി എളാട്ട് ഭാഗത്താണ് സംഭവം. കുന്നത്ത് പറമ്പന്‍ വാസുദേവന്റെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ച പുലര്‍ച്ചെ വാസുദേവനും കുടുംബവും എറണാകുളത്തേക്ക് പോയതായിരുന്നു. രാത്രി 11.30ഓടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. വീടിന്റെ പുറകുവശത്തെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. വാതില്‍ തകര്‍ക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. സംഭവത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി. മലപ്പുറത്ത് നിന്നെത്തിയ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും തെളിവുകള്‍ […]

പട്ടാപ്പകൽ കോട്ടയത്ത് ജ്വല്ലറിയിൽ നിന്നും ഒന്നര കിലോ സ്വർണം മോഷ്ടിച്ചത് ഊമയായി അഭിനയിച്ച് ഭിക്ഷ ചോദിച്ചെത്തി; അഞ്ചുവർഷങ്ങൾക്കു മുൻപ് നടന്ന മോഷണത്തിന് സമാനമായി കോട്ടയം നഗരത്തിൽ വീണ്ടും ഊമയുടെ മോഷണം..!! ചിട്ടി സ്ഥാപനത്തിൽ നിന്നും ഒന്നര ലക്ഷം രൂപ കവർന്നു; രണ്ടു കേസുകളിലേയും പ്രതി ഒരാളെന്ന് സൂചന

സ്വന്തം ലേഖകൻ കോട്ടയം : ഊമയായി അഭിനയിച്ച് ഭിക്ഷ ചോദിച്ചെത്തി യുവാവ് പട്ടാപ്പകൽ കോട്ടയം നഗരമധ്യത്തിലെ ചിട്ടി സ്ഥാപനത്തിൽ നിന്നും ഒന്നര ലക്ഷം രൂപ കവർന്നു. കോട്ടയം ചന്തക്കവലയിലെ സ്വകാര്യ ചിട്ടി സ്ഥാപനത്തിലായിരുന്നു കവർച്ച. ഇവിടെ ഭിക്ഷ ചോദിച്ചെത്തിയ ആളാണ് ഒന്നര ലക്ഷം രൂപയുമായി കടന്ന് കളഞ്ഞത്. അഞ്ച് വർഷം മുൻപ് നഗരത്തിലെ ജ്വലറിയിൽ നിന്നും ഒന്നര കിലോ സ്വർണ്ണം തട്ടിയെടുത്തതും ഇതേ രീതിയിലായിരുന്നു. നാളുകൾക്കിപ്പുറം ഇന്നും സമാനമായ രീതിയിലാണ് കോട്ടയം നഗരത്തിൽ മോഷണം നടന്നത്. രണ്ടു കേസുകളിലേയും പ്രതി ഒരാൾ തന്നെയാണെന്നാണ് സൂചന […]

പൂജ കഴിഞ്ഞ് പൂജാരി താക്കോൽ ക്ഷേത്രത്തിൽ വച്ചു..! വൻ കവർച്ച..! സ്വർണ കിരീടം, മാല, വേൽ ഉൾപ്പെടെ നഷ്ടപ്പെട്ടു..! അന്വേഷണം

സ്വന്തം ലേഖകൻ കോഴിക്കോട്: വടകര കോട്ടപ്പള്ളി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വൻ കവർച്ച. സ്വർണ കിരീടം, മാല, വേൽ, 10,000 രൂപ ഉൾപ്പെടെ നഷ്ടപ്പെട്ടു. ഒരു ഭണ്ഡാരം പൊളിച്ചു ഇതിലെ പണവും മോഷ്ടിച്ച നിലയിലാണ്. മറ്റൊരു ഭണ്ഡാരം പൊളിക്കാൻ ശ്രമിച്ച നിലയിലുമാണ്. ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പൂജ കഴിഞ്ഞ് പൂജാരി താക്കോൽ ക്ഷേത്രത്തിൽ തന്നെ വച്ചിരുന്നു. ഇതുപയോഗിച്ചാണ് കവർച്ച. ക്ഷേത്രത്തിന്റെ നവീകരണ പ്രവൃത്തികൾ നടക്കുന്നുണ്ട്. അതിനിടെയാണ് മോഷണം. ക്ഷേത്ര കമ്മിറ്റി നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും […]

ലഹരിമരുന്ന് വാങ്ങാൻ പണമില്ല…! പണം കണ്ടെത്താൻ ബൈക്ക് മോഷണം..! കളവ് നടത്തിയ വാഹനം നമ്പർ മാറ്റി കുറഞ്ഞ തുകയ്ക്ക് വിൽക്കും; രണ്ട് യുവാക്കൾ പിടിയിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: ലഹരിമരുന്ന് വാങ്ങാനായി ബൈക്ക് മോഷണം നടത്തിയ യുവാക്കൾ പിടിയിൽ. മാമ്പുഴക്കാട്ട് മീത്തൽ രാഹുൽ (22), പറബിൽ തൊടിയിൽ അക്ഷയ് (19) എന്നിവരെയാണ് എസ് ഐ ധനഞ്ജയദാസ് ടി.വി. യുടെ നേതൃത്വത്തിലുള്ള പന്തീരാങ്കാവ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വർഷം നവബർ മാസം പന്തീരാങ്കാവ് സ്റ്റേഷൻ കോമ്പൗണ്ടിന് പുറത്ത് നിർത്തിയിട്ട സ്കൂട്ടർ പ്രതികൾ രാത്രി സമയത്ത് മോഷ്ടിച്ചിരുന്നു. തുടർന്ന് പന്തീരാങ്കാവ് പൊലിസ് മുൻപ് കളവ് കേസിൽ ഉൾപ്പെട്ടവരെ കുറിച്ചും ലഹരി ഉപയോഗക്കാരെ കുറിച്ചും വിശദമായി അന്വേഷണം നടത്തിയിരുന്നു. നൂറോളം സി.സി.ടിവി ക്യാമറകൾ ഉൾപ്പെടെ […]

സ്കൂട്ടറിനു പിന്നിൽനിന്ന് തീ പിടിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചു..! വാഹനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ യുവതിയെ അടിച്ചുവീഴ്ത്തി; കണ്ണിൽ മുളകുപൊടി വിതറി മോഷണശ്രമം..! മോഷ്ടാക്കളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പോലീസിലേൽപ്പിച്ചു

സ്വന്തം ലേഖകൻ ശാസ്താംകോട്ട: പട്ടാപ്പകൽ യുവതിയെ കണ്ണിൽ മുളകുപൊടി വിതറി മോഷണം നടത്തിയ പ്രതികളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി.ചവറ മുകുന്ദപുരം കരിങ്ങാട്ടിൽ വടക്കതിൽ ഷാജി (48), കരുനാഗപ്പള്ളി ഇടപ്പള്ളിക്കോട്ട നെറ്റിയാട് തണ്ടളത്തുവീട്ടിൽ സുഹൈൽ (45) എന്നിവരാണ് പിടിയിലായത്. ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനുമുന്നിൽ ഞായറാഴ്ച ഉച്ചയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇതുവഴി സ്കൂട്ടറിൽ വരികയായിരുന്ന മൈനാഗപ്പള്ളി കടപ്പ സ്വദേശിനിയുടെ പിന്നാലെ എത്തിയ മോഷ്ടാക്കൾ സ്കൂട്ടറിനു പിന്നിൽനിന്ന് തീ ഉയരുന്നുണ്ടെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തുടർന്ന് റോഡരികിലേക്ക് മാറ്റി സ്കൂട്ടർ നിർത്തിയ യുവതിയ്ക്കരികിൽ പ്രതികൾ സഹായ വാഗ്ദാനവുമായി എത്തി.സ്കൂട്ടറിൽനിന്ന് […]

’18 മോ​തി​ര​ങ്ങ​ൾ, വാ​ച്ച്, ബാ​ഗ്, തുടങ്ങി തുണിത്തരങ്ങൾ വരെ’…! തിരുവനന്തപുരം നേമത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് മോഷണം ; ലക്ഷങ്ങളുടെ നഷ്ടം; അന്വേഷണവുമായി പൊലീസ്

സ്വന്തം ലേഖകൻ നേമം: തിരുവനന്തപുരം നേമത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും മോഷ്ടിച്ചു. നേമം സ്റ്റു​ഡി​യോ റോ​ഡ് ടി.​സി 49/2981 താ​ഴെ ത​ട്ടാ​ര​ക്കു​ഴി വീ​ട്ടി​ൽ വി​നേ​ഷ് കു​മാ​റി​ന്റെ വീ​ട്ടി​ലാ​യി​രു​ന്നു മോ​ഷ​ണം. ബു​ധ​നാ​ഴ്ച രാ​ത്രി 11.30നും ​പു​ല​ർ​ച്ച 5.30നും ​ഇ​ട​യി​ലാ​ണ് മോ​ഷ​ണമെന്നാണ് പൊലീസ് നിഗമനം. വീടിന്‍റെ പിന്നിലുള്ള വാ​തി​ൽ കു​ത്തി​പ്പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​ക്കള്‍ അകത്ത് ക​ട​ന്ന​ത്. അ​ല​മാ​ര​ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന നാ​ല് സ്വര്‍ണ്ണ​ വ​ള​ക​ൾ, 18 മോ​തി​ര​ങ്ങ​ൾ അടക്കം മൂന്ന് പവന്‍റെ സ്വര്‍ണ്ണാഭരണങ്ങളും, ര​ണ്ടാ​യി​ര​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന വാ​ച്ച്, വീ​ടി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന വി​ല​കൂ​ടി​യ ബാ​ഗ്, തു​ണി​ത്ത​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് മോ​ഷ​ണം […]

മാല മുക്കുപണ്ടവും കൊളുത്ത് സ്വർണവും..! സംസ്ഥാനത്തെ ജ്വല്ലറികളിൽ മുക്കുപണ്ടം നൽകി സ്വർണം വാങ്ങി മുങ്ങും; അന്തര്‍ സംസ്ഥാന തട്ടിപ്പ് വീരൻ പിടിയിൽ

സ്വന്തം ലേഖകൻ കൊല്ലം : സംസ്ഥാനത്തെ ജ്വല്ലറികളിൽ മുക്കുപണ്ടം നൽകി പകരം സ്വർണം വാങ്ങി തട്ടിപ്പ് നടത്തിയ അന്തര്‍ സംസ്ഥാന തട്ടിപ്പ് വീരൻ പിടിയിൽ. കൊല്ലത്തെ ഒരു ജൂവല്ലറിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.മധ്യപ്രദേശ് ഇൻഡോര്‍ സ്വദേശി അങ്കിത് സോണിയെ ആണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. തിരവനന്തപുരത്തെ പ്രശസ്ത ജ്വല്ലറിയിലെ ജീവനക്കാരെ കബളിപ്പിച്ചാണ് അങ്കിത് സ്വര്‍ണ്ണം കൈക്കലാക്കിയത്. മുക്കുപണ്ടത്തിൽ യഥാര്‍ത്ഥ സ്വര്‍ണ്ണം കൊണ്ടുള്ള കൊളുത്ത് പിടിപ്പിച്ചാണ് പരിശോധനക്കായി നൽകിയത്. ഈ കൊളുത്ത് ഉരച്ചു നോക്കിയ ജീവനക്കാ‍ർക്ക് മുക്കുപണ്ടമാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. 21 ഗ്രാം തൂക്കമുള്ള […]

പടക്കം പൊട്ടിച്ച് എടിഎം തകർത്ത് മോഷണശ്രമം ; അലാറം കിട്ടിയതോടെ ബാങ്ക് അധികൃതർ പോലീസിൽ വിവരമറിയിച്ചു ; പോലീസ് എത്തിയതോടെ മോഷ്ടാവിന്റെ പദ്ധതി പൊളിഞ്ഞു

സ്വന്തം ലേഖകൻ മണ്ണാർക്കാട്: പാലക്കാടും എടിഎം തകർത്ത് മോഷണശ്രമം.പടക്കം പൊട്ടിച്ചാണ് എടിഎം തകർത്തത്. മണ്ണാർക്കാട് എളുമ്പലാശ്ശേരിയിലാണ് സംഭവം. പക്ഷേ പണം എടുക്കാനുള്ള ശ്രമം നടന്നില്ല. ഇന്ന് പുലർച്ചെ 4 മണിയോടെ ആണ് സംഭവം.സൌത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ എടിഎമ്മാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. അലാറം കിട്ടിയതോടെ ബാങ്ക് അധികൃതർ വിവരം പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. നീല ഷര്‍ട്ട് ധരിച്ച മുഖം മറച്ച ആളാണ് എടിഎമ്മിന്‍റെ സൈഡില്‍ പടക്കം വച്ച് പൊട്ടിച്ചത്. മാനേജരുടെ സന്ദേശം ലഭിച്ച പൊലീസ് കൃത്യ സമയത്ത് എത്തിയതിനാല്‍ മോഷ്ടാവിന് […]

വീട്ടുപകരണങ്ങളും ഇരുമ്പ് സാധനങ്ങളുമടക്കം മോഷണം; മാസങ്ങളായി പോലീസിനെ ചുറ്റിച്ച പ്രതികളെ ഒടുവിൽ വലയിലാക്കി…!

സ്വന്തം ലേഖകൻ കസബ : വീട്ടുപകരണങ്ങളും ഇരുമ്പ് സാധനങ്ങളുമടക്കം മോഷണം നടത്തിയ എലപ്പുള്ളി ചാത്തംപുള്ളി വെങ്കൊടി സ്വദേശികളായ വിനോദ് (42), സുഭാഷ് (36) എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്. സംശയം തോന്നി പ്രതികളിലൊരാളെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണം വിവരം പുറത്തായത്. പിന്നീട് കൂട്ടുപ്രതിയെക്കൂടി പിടികൂടുകയായിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. വേങ്ങോടി സ്വദേശി ഗിരീഷിന്റെ വീടിന്റെ ഗെയ്റ്റ് നഷ്ടപ്പെട്ടെന്ന പരാതിയിലാണ് പ്രതികളെ പിടികൂടിയത്. മോഷ്ടാക്കള്‍ ഗെയ്റ്റ് വില്‍പന നടത്തിയ സ്ഥലമേതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി […]

പ്രണയം തലയ്ക്ക് പിടിച്ചാൽ പിന്നെന്ത് ചെയ്യാനാ…! കാമുകിയെ ‘ഇംപ്രസ് ’ ചെയ്യാൻ 19കാരൻ അടിച്ചുമാറ്റിയത് 13 ബൈക്കുകൾ ; അതും ലക്ഷങ്ങൾ വിലയുള്ളത് ; ഒടുവിൽ ‘കള്ളൻ കാമുകനെ’ പോലീസ് പൊക്കി

സ്വന്തം ലേഖകൻ മഹാരാഷ്ട്ര‌‌ : പ്രണയം തലയ്ക്ക് പിടിച്ചാൽ പിന്നെ മനുഷ്യന് കണ്ണുകാണില്ലെന്നു പറയുന്നത് ചുമ്മാതല്ല. സംഭവം ശരിയാണെന്ന് തെളിയിച്ചിരിക്കുകയാണ് മഹാരാഷ്ട്ര സ്വദേശി ശുഭം ഭാസ്കർ പവാർ. തന്റെ കാമുകിക്ക് മുമ്പിൽ ഒന്ന് ഷൈൻ ചെയ്യാൻ ഈ 19കാരൻ മോഷ്ടിച്ചത് 13 ബൈക്കുകളാണ്.അതും ചെറിയ വിലയുടെ ബൈക്കൊന്നുമല്ല ലക്ഷങ്ങളുടെ ബൈക്കാണ് ഇയാൾ അടിച്ചുമാറ്റിയത്. അങ്ങനെ കാമുകിയെ ‘ഇംപ്രസ് ’ ചെയ്യാൻ വിലകൂടിയ ബൈക്കുകൾ മോഷ്ടിച്ച വിരുതൻ ഒടുവിൽ പോലീസ് പിടിയിലുമായി. തിങ്കളാഴ്ചയാണ് യുവാവ് പോലീസിന്റെ പിടിയിലായത്. ചോദ്യം ചെയ്യലിൽ ലാത്തുർ, സോലാപുർ, പുണെ തുടങ്ങി […]