play-sharp-fill

കടുത്ത ന്യുമോണിയയും വിളര്‍ച്ചയും; വയനാട്ടില്‍ ചികിത്സ കിട്ടാതെ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; മാനന്തവാടി മെഡിക്കല്‍ കോളജിലെ ഡോക്ടറെ പിരിച്ചുവിട്ടു; രണ്ട് നഴ്സുമാര്‍ക്കും കാരണംകാണിക്കല്‍ നോട്ടീസ്

സ്വന്തം ലേഖകൻ കല്‍പ്പറ്റ: വയനാട്ടില്‍ ആദിവാസി ദമ്പതികളുടെ കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ഡോക്ടറെ പിരിച്ചുവിട്ടു. മാനന്തവാടി മെഡിക്കല്‍ കോളജിലെ താത്കാലിക ജീവനക്കാരിയായ ഡോക്ടറെയാണ് പിരിച്ചുവിട്ടത്. മാനന്തവാടി കെല്ലൂര്‍ കാരാട്ടുകുന്ന് കോളനിയിലെ ബിനീഷ് – ലീല ദമ്പതിമാരുടെ ആറുമാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മാര്‍ച്ച് 22-ന് മരിച്ചത്. ന്യുമോണിയയും വിളര്‍ച്ചയും കാരണമാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പോഷകാഹാരക്കുറവും തൂക്കക്കുറവുമുള്ള കുട്ടിയുടെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ആരോഗ്യവകുപ്പിനും പട്ടികവര്‍ഗ വികസനവകുപ്പിനും ഐസിഡിഎസിനും വീഴ്ചപറ്റിയതായി കണ്ടെത്തി. ആരോഗ്യവകുപ്പിനു കീഴിലെ പ്രാദേശിക ആരോഗ്യപ്രവര്‍ത്തകരായ രണ്ട് നഴ്സുമാര്‍ക്കും കാരണംകാണിക്കല്‍ […]

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നിയമനത്തിനെതിരെ പോസ്റ്റര്‍ പതിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ വയനാട്: വയനാട്ടിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നിയമനത്തിനെതിരെ പോസ്റ്റര്‍ പതിച്ച് മാവോയിസ്റ്റ് സംഘം. തൊണ്ടര്‍നാടിലെ ആദിവാസി കോളനിയില്‍ സായുധ മാവോയിസ്റ്റ് സംഘമെത്തിയതായാണ് വിവരം. അരിമല കോളനിയിലെത്തി/ നാലംഗ മാവോയിസ്റ്റ് സംഘം ലഘു ലേഖകള്‍ വിതരണം ചെയ്തു. കോളനിയിലെ വനം വകുപ്പ് വാച്ചറായ ശശിയാണ് പോലീസില്‍ വിവരം നല്‍കിയത്. വനം വകുപ്പിന്റെ പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നിയമനം റദ്ദ് ചെയ്ത് പുതിയ വിജ്ഞാപനം പുറത്തിറക്കണമെന്നാണ് ആവശ്യം. സി പി ഐ മാവോയിസ്റ്റ് ബാണാസുര ഏരിയാ കമ്മറ്റിയുടെ പേരിലാണ് ലഘുലേഖകളും പോസ്റ്ററുകളും. കോളനിയില്‍ […]

പ്രമേഹം, ആര്‍ത്രൈറ്റിസ് രോഗങ്ങള്‍ക്ക് ഫലപ്രദം..! വയനാട് ഗാന്ധിഗ്രാമം ഔട്ട്‌ലെറ്റുകളില്‍ നിന്ന് വ്യാജ ആയൂര്‍വേദ മരുന്നുകള്‍ പിടിച്ചെടുത്തു ; പിടികൂടിയത് പതിനായിരം രൂപയുടെ വ്യാജമരുന്നുകൾ

സ്വന്തം ലേഖകൻ കല്‍പ്പറ്റ: വയനാട് ഗാന്ധിഗ്രാമം ഔട്ട്‌ലെറ്റുകളില്‍ നിന്ന് വ്യാജ ആയൂര്‍വേദ മരുന്നുകള്‍ പിടിച്ചെടുത്തു. തളിപ്പുഴയിലെ ഔട്ട്‌ലെറ്റില്‍ നിന്നാണ് മരുന്നുകള്‍ പിടികൂടിയത്. ആയുര്‍വേദ ഡ്രഗ്‌സ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളറുടെ നിര്‍ദേശപ്രകാരം ലക്കിടിമുതല്‍ വൈത്തിരിവരെയുള്ള വയനാട് ഗാന്ധിഗ്രാമം ഔട്ട്‌ലെറ്റുകളിലായിരുന്നു പരിശോധന. പതിനായിരം രൂപയുടെ വ്യാജമരുന്നുകളാണ് റെയ്ഡില്‍ തളിപ്പുഴയില്‍നിന്ന് പിടികൂടിയത്. പ്രമേഹം, ആര്‍ത്രൈറ്റിസ് രോഗങ്ങള്‍ക്ക് ഫലപ്രദമെന്ന് പരസ്യപ്പെടുത്തി നിര്‍മിച്ച മരുന്നുകളാണ് പിടികൂടിയിട്ടുള്ളത്. ‘സിദ്ധ്കൃഷ് ഹെര്‍ബോ ടെക് ജയ്പുര്‍’ എന്നപേരില്‍ ഉദ്പാദിപ്പിച്ച മരുന്നുകള്‍ക്ക് ലൈസന്‍സ് ഇല്ലെന്ന് പ്രാഥമിക പരിശോധനയിൽ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായിട്ടുണ്ട്. […]

വയനാട്ടില്‍ വിദ്യാര്‍ത്ഥിനി കോളേജ് കെട്ടിട്ടത്തില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

സ്വന്തം ലേഖകൻ മുട്ടിൽ: വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി. മുവയനാട് മുട്ടില്‍ ഡബ്ല്യ.എം.ഒ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയും കല്‍പ്പറ്റ സ്വദേശിനിയുമായ ഇരുപതുകാരിയാണ് മൂന്നുനില കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്ക് ചാടിയത്. ആത്മഹത്യ സൂചന നല്‍കുന്ന ഇന്‍സ്റ്റാഗ്രാം റീലിട്ട ശേഷമാണ് കെട്ടിടത്തില്‍ നിന്നും ചാടിയിരിക്കുന്നത്. എന്താണ് കാരണമെന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിനിയെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നട്ടെല്ലിന് പൊട്ടല്‍ ഉണ്ടെന്നാണ് പ്രാഥമിക വിവരം.

വന്യജീവികളുടെ വംശ നിയന്ത്രണം; സംസ്ഥാനം സുപ്രീംകോടതിയിലേക്ക് ; കടുവയുടെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ നാളെ സർവകക്ഷിയോഗം

സ്വന്തം ലേഖകൻ കോഴിക്കോട്: വന്യജീവികളുടെ ജനന നിയന്ത്രണം തടയുന്നതിനുള്ള സാധ്യത തേടി സുപ്രിം കോടതിയെ സമീപിക്കുമെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ . ഹർജി സമർപ്പിക്കുന്നതിന് മുന്നോടിയായി നിയമോപദേശം തേടിയിട്ടുണ്ട്. ജനവാസ മേഖലകളിൽ വന്യജീവി ആക്രമണം നിരന്തരം ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് സർക്കാരിൻറെ ഈ പുതിയ നീക്കം. നിയമോപദേശം ലഭിച്ചു കഴിഞ്ഞാലുടൻ സുപ്രിം കോടതിയിൽ ഹർജി ഫയൽ ചെയ്യും.വന്യമൃഗ ശല്യത്തെ കുറിച്ച് പഠിക്കാൻ കെ എഫ് ആർ ഐയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വയനാട്ടിൽ കടുവയുടെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ സർവകക്ഷി യോഗം ചേരുമെന്ന് […]

വയനാട്ടില്‍ ജനവാസ മേഖലയില്‍ കടുവയിറങ്ങി; കാലിൽ പരിക്കെന്ന് സംശയം; അക്രമാസക്തമാകാൻ സാധ്യത; ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം

വയനാട് : വയനാട്ടില്‍ ജനവാസ മേഖലയില്‍ കടുവയിറങ്ങി. വാകേരി ഗാന്ധിനഗർ ഭാഗത്തിറങ്ങിയ കടുവ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ കിടക്കുകയാണ്. കടുവയുടെ കാലിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് സംശയം. മെഡിക്കൽ സംഘം എത്തിയശേഷം തുടർനടപടി സ്വീകരിക്കുമെന്ന് വനംവകുപ്പറിയിച്ചു. രാവിലെ ആറ് മണിയോടെയാണ് നാട്ടുകാരിലൊരാൾ കടുവയെ കണ്ടത്. മതിൽ ചാടിക്കടക്കാൻ സാധിക്കാത്ത നിലയിലായിരുന്നു കടുവയെന്നാണ് ഇയാൾ വ്യക്തമാക്കുന്നത്. അപ്പോൾ തന്നെ വനപാലകരെ വിവരമറിയിച്ചു. നേരത്തേ കൃഷ്ണിഗിരിയിലും ചീരാലിലും ഇറങ്ങിയ കടുവയെ കൂട് വച്ച് പിടികൂടിയിരുന്നു. കടുവ ഏത് നിമിഷവും അക്രമാസക്തമാകാമെന്നതിനാൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. 

വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി ; കടുവ റോഡിലൂടെ നടന്നു പോകുന്ന ദൃശ്യം സിസിടിവിയിൽ ; മേഖലയിൽ നിരീക്ഷണം ശക്തമാക്കുമെന്ന് വനം വകുപ്പ്

കല്‍പ്പറ്റ: വയനാട്ടില്‍ അമ്പലവയൽ പൊൻമുടി കോട്ടയിൽ വീണ്ടും കടുവയിറങ്ങി. കടുവ റോഡിലൂടെ നടന്നു പോകുന്ന ദൃശ്യം സ്വകാര്യ വ്യക്തിയുടെ വീട്ടിൽ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞു. കഴിഞ്ഞ ഒരു മാസക്കാലമായി ഇവിടെ കടുവയുടെ സാന്നിധ്യമുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ദിവസങ്ങൾക്ക് മുൻപ് വനപാലകർ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായിരുന്നില്ല. വനത്താൽ ചുറ്റപ്പെട്ട പ്രദേശമാണിത്. മേഖലയിൽ നിരീക്ഷണം ശക്തമാക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. കടുവ വളർത്തുമൃഗങ്ങളെ ആക്രമിച്ചാൽ കൂടും നിരീക്ഷണ ക്യാമറകളും ഒരുക്കുമെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം സുൽത്താൻ ബത്തേരി […]

മൂന്നുമാസത്തെ കാത്തിരിപ്പ് ; ഒടുവിൽ കൂറ്റൻ യന്ത്രങ്ങളുമായെത്തിയ ട്രെയ്‌ലറുകൾ ചുരം കയറി ; യാത്രയ്ക്കായി ഒരുക്കിയത് യുദ്ധസമാനമായ ഒരുക്കങ്ങളാണ്

താമരശ്ശേരി : മൂന്നുമാസത്തെ കാത്തിരിപ്പിനൊടുവിൽ കൂറ്റൻ യന്ത്രങ്ങളുമായെത്തിയ രണ്ടു ട്രെയ്‌ലറുകൾ ചുരം കയറി. രാത്രി പതിനൊന്നു മണിയോടെ തുടങ്ങിയ യാത്ര പുലർച്ച രണ്ടോടെയാണ് 9 കൊടും വളവുകൾ താണ്ടി ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തിരിച്ചു . ഏഴാം വളവിൽ എത്തിയപ്പോൾ വയനാടു ഭാഗത്തുനിന്നു വന്ന ആംബുലൻസിനു കടന്നുപോകാൻ കുറച്ചുനേരം യാത്ര നിർത്തിവച്ചു. യാത്രയ്ക്കായി യുദ്ധസമാനമായ ഒരുക്കങ്ങളാണ് ചുരത്തിന്റെ രണ്ടു ഭാഗത്തും ഒരുക്കിയത്. നെസ്‌ലെയുടെ നഞ്ചൻകോട്ടെ ഫാക്ടറിയിലേക്ക് കൊറിയയിൽ നിന്ന് ഇറക്കുമതി ചെയ്ത യന്ത്രഭാഗങ്ങളാണ് ട്രെയ്‌ലറുകളിലുള്ളത്. ചുരത്തിൽ ഗതാഗതതടസ്സം ഉണ്ടാകുമെന്ന കാരണത്താലാണ് തടഞ്ഞിട്ടിരുന്നത്. നഷ്ടപരിഹാരമായി കമ്പനി 20 […]

വയനാട് മേപ്പാടി പോളിടെക്നിക്കിലെ സംഘർഷം ; അറസ്റ്റിലായ കെഎസ്‌യു പ്രവർത്തകരുടെ ബൈക്കുകൾ കത്തിച്ച നിലയിൽ; സംഭവം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഭീഷണി മുഴക്കിയതിന് പിന്നാലെ

വയനാട്: വയനാട് മേപ്പാടി പോളിടെക്നിക്കിലെ സംഘർഷത്തിൽ അറസ്റ്റിലായ കെഎസ്‌യു പ്രവർത്തകരുടെ ബൈക്കുകൾ കത്തിച്ച നിലയിൽ. വടകര സ്വദേശി കെപി അതുലിന്റെയും ഏറാമല സ്വദേശി കിരൺ രാജിന്റെയും ബൈക്കുകളാണ് നശിപ്പിച്ചത്. വെള്ളിയാഴ്ചയുണ്ടായ വിദ്യാർത്ഥി സംഘർഷത്തിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘർഷത്തിൽ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അപർണ ഗൗരിക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു . അപർണയെ മർദിച്ച കെഎസ്‌യു എംഎസ്എഫ്. പ്രവർത്തകർക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് എസ്എഫ്ഐ നേരത്തെ ആരോപിച്ചിരുന്നു. ഇതിനെതിരെ നിലപാടെടുത്തതിനാണ് അപർണയെ ആക്രമിച്ചതെന്നും ആരോപണമുണ്ട്. മേപ്പാടിയിലെ അക്രമത്തിനു […]

മീനങ്ങാടിയെ വിറപ്പിച്ചവൻ ഒടുവിൽ കൂട്ടിൽ ; കടുവയെ കുടുക്കാനായി സ്ഥാപിച്ചത് ആറ് കൂടുകളും 35 നിരീക്ഷണ ക്യാമറകളും ; കൂട്ടിലകപ്പെട്ടത് ഇന്ന് പുലർച്ചയോടെ

വയനാട്: മീനങ്ങാടിയില്‍ ഭീതി പരത്തിയ കടുവ പിടിയില്‍. കുപ്പമുടി എസ്റ്റേറ്റ് പൊന്‍മുടി കോട്ടയിലാണ് കടുവ കൂട്ടില്‍ കുടുങ്ങിയത്. ഇന്ന് പുലര്‍ച്ചയോടെയാണ് കടുവ കൂട്ടില്‍ അകപ്പെട്ടത്. നാട്ടുകാരുടെയും വനംവകുപ്പിന്റെയും ഉറക്കം കളഞ്ഞ് കഴിഞ്ഞ  രണ്ടാഴ്ചയിലേറെയായി കടുവ നാട്ടിലിറങ്ങി വിഹരിക്കുകയായിരുന്നു. നിരവധി വളർത്ത് മൃഗങ്ങളെയും കടുവ ആക്രമിച്ചുകൊന്നതോടെ നാട്ടുകാർ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു.  കടുവയെ കൂട്ടിലാക്കാനായി നിരവധിത്തവണ കൂട് സ്ഥാപിച്ചെങ്കിലും കുടുങ്ങിയില്ല. പ്രതിഷേധം വർധിച്ചതോടെ ആറ് കൂടുകളും 35 നിരീക്ഷണ ക്യാമറകളുമടക്കം മേഖലയിൽ സ്ഥാപിച്ചു. കുപ്പമുടി എസ്റേറ്റിൽ സ്ഥാപിച്ച കൂട്ടിലാണ് ഒടുവിൽ കുടുങ്ങിയത്.