play-sharp-fill
മീനങ്ങാടിയെ വിറപ്പിച്ചവൻ ഒടുവിൽ കൂട്ടിൽ ; കടുവയെ കുടുക്കാനായി സ്ഥാപിച്ചത് ആറ് കൂടുകളും 35 നിരീക്ഷണ ക്യാമറകളും ; കൂട്ടിലകപ്പെട്ടത് ഇന്ന് പുലർച്ചയോടെ

മീനങ്ങാടിയെ വിറപ്പിച്ചവൻ ഒടുവിൽ കൂട്ടിൽ ; കടുവയെ കുടുക്കാനായി സ്ഥാപിച്ചത് ആറ് കൂടുകളും 35 നിരീക്ഷണ ക്യാമറകളും ; കൂട്ടിലകപ്പെട്ടത് ഇന്ന് പുലർച്ചയോടെ

വയനാട്: മീനങ്ങാടിയില്‍ ഭീതി പരത്തിയ കടുവ പിടിയില്‍. കുപ്പമുടി എസ്റ്റേറ്റ് പൊന്‍മുടി കോട്ടയിലാണ് കടുവ കൂട്ടില്‍ കുടുങ്ങിയത്. ഇന്ന് പുലര്‍ച്ചയോടെയാണ് കടുവ കൂട്ടില്‍ അകപ്പെട്ടത്.

നാട്ടുകാരുടെയും വനംവകുപ്പിന്റെയും ഉറക്കം കളഞ്ഞ് കഴിഞ്ഞ  രണ്ടാഴ്ചയിലേറെയായി കടുവ നാട്ടിലിറങ്ങി വിഹരിക്കുകയായിരുന്നു. നിരവധി വളർത്ത് മൃഗങ്ങളെയും കടുവ ആക്രമിച്ചുകൊന്നതോടെ നാട്ടുകാർ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു.  കടുവയെ കൂട്ടിലാക്കാനായി നിരവധിത്തവണ കൂട് സ്ഥാപിച്ചെങ്കിലും കുടുങ്ങിയില്ല. പ്രതിഷേധം വർധിച്ചതോടെ ആറ് കൂടുകളും 35 നിരീക്ഷണ ക്യാമറകളുമടക്കം മേഖലയിൽ സ്ഥാപിച്ചു. കുപ്പമുടി എസ്റേറ്റിൽ സ്ഥാപിച്ച കൂട്ടിലാണ് ഒടുവിൽ കുടുങ്ങിയത്. 

Tags :