play-sharp-fill

കശ്മീർ ഭൂചലനം; സുരക്ഷിതർ എന്ന് ലിയോ ടീം

സ്വന്തം ലേഖകൻ കശ്മീർ: വിജയും ലോകേഷ് കനകരാജും മാസ്റ്ററിനു ശേഷം വീണ്ടും ഒന്നിക്കുന്ന ലിയോ സിനിമയുടെ ചിത്രീകരണം കാശ്മീരിൽ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഭൂചലനത്തിന്റെ തുടർചലനങ്ങൾ കാശ്മീരിലും പ്രതിഫലിച്ചത്. ഭൂചനലത്തിന്റെ നേരനുഭവങ്ങൾ ട്വിറ്ററിലൂടെ ടീം പങ്കുവെച്ചു. നിർമ്മാതാക്കളായ സെവൻസ് സ്ക്രീൻ സ്റ്റുഡിയോസാണ് ഇക്കാര്യം അറിയിച്ചത്. ഞങ്ങൾ സുരക്ഷിതമായിരിക്കുന്നു എന്നാണ് അവർ ട ട്വീറ്റ് ചെയ്തത്. ചന്ദ്രമുഖി എന്ന സിനിമയിലെ വടിവേലു അവതരിപ്പിച്ച കഥാപാത്രത്തിൻറെ ചെറു വീഡിയോയും അവർ ഷെയർ ചെയ്തിട്ടുണ്ട്. ഈ വീഡിയോ ലിയോ ടീം ഭൂചലനം നേരിട്ടനുഭവിച്ചതിന്റെ പ്രതീകാത്മക വിതരണം ആയിട്ടാണ് […]

ലോക് ഡൗൺ : ഇളയ ദളപതിയുടെ മകൻ കാനഡയിൽ കുടുങ്ങി ; ആശങ്കയോടെ വിജയ്‌യും കുടുംബവും

സ്വന്തം ലേഖകൻ കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക രാജ്യങ്ങൾ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ പഠനാവശ്യത്തിനായും ജോലിക്കുമായി പോയ നിരവധി ആളുകൾ വിദേശരാജ്യങ്ങളിൽപ്പെട്ടുപോയവരാണ്. സിനിമാ പഠനത്തിനായി കാനഡയിലാണ് വിജയ്‌യുടെ മകനുള്ളത്. കാനഡയിൽ കൊവിഡ് കേസുകളും മരണങ്ങളും കൂടിവരുന്ന സാഹചര്യമാണ്. കാനഡയിൽ 24000 ത്തിലധികം പോസിറ്റീവ് കേസുകളും എഴുന്നൂറിൽപരം മരണങ്ങളും കാനഡയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന കാനഡയുടെ ഇപ്പോഴത്തെ അവസ്ഥ വിജയ്‌യെ ആശങ്കപ്പെടുത്തുകയും ചെയ്യുന്നുണ്ട്. രാജ്യം കൊറോണ വൈറസിനോട് പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള ലോക്ക് ഡൗണിൽ ഭാര്യയ്ക്കും മകൾക്കുമൊപ്പം ചെന്നൈയിലാണ് […]

ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിന് ഹാജരാവാൻ സാധിക്കില്ല : വിജയ്

സ്വന്തം ലേഖകൻ ചെന്നൈ: ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിന് ഹാജരാവാൻ സാധിക്കില്ലെന്ന് വിജയ് ചൂണ്ടിക്കാണിച്ച് ആദായ നികുതി അധികൃതർക്ക് കത്ത് നൽകി. ഷൂട്ടിംഗ് തിരക്കുകൾ ഉള്ളതിനാൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാണിച്ച് ആദായ നികുതി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്കാണ് വിജയ് കത്തു നൽകിയത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം ആവശ്യമുണ്ടെന്നും കത്തിൽ വിജയ് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വത്ത് വിവരങ്ങൾ സൂക്ഷ്മമായി പരിശോധിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകണമെന്ന് കാണിച്ച് വിജയ്ക്ക് ആദായ നികുതി വകുപ്പ് അധികൃതർ നോട്ടീസ് നൽകിയത്. […]

ഇളയദളപതി വിജയ്ക്ക്‌ കുരുക്ക് മുറുകുന്നു : വിശദമായ ചോദ്യം ചെയ്യലിന് മൂന്ന് ദിവസത്തിനകം ഹാജരാകാൻ ആദായവകുപ്പിന്റെ നോട്ടീസ്

സ്വന്തം ലേഖകൻ കൊച്ചി : ഇളയ ദളപതി വിജയ്ക്ക് വീണ്ടും കുരുക്ക് മുറുകുന്നു. മൂന്ന് ദിവസത്തിനകം വിശദമായ ചോദ്യം ചെയ്യലിന് ഹാജരാവാൻ ആദായ വകുപ്പിന്റെ നോട്ടീസ്. ബിഗിൽ എന്ന സിനിമയുടെ സാമ്പത്തിക ക്രമക്കേട് പരിശോധിക്കാൻ ചിത്രത്തിൽ നായകനായി അഭിനയിച്ച വിജയ്‌യെ കഴഞ്ഞ ദിനസം കസ്റ്റഡിയിലെടുത്ത് 30 മണിക്കൂറോളം ചെയ്യുകയാണുണ്ടായത്. എന്നാൽ ദീർഘമായ ചോദ്യം ചെയ്തതിൽ വലിയ ഫലങ്ങളൊന്നും ആദായനികുതി വകുപ്പിന് കണ്ടെത്താനായില്ല. വിജയ്‌യുടെ സ്വത്ത് വിവരങ്ങളെല്ലാം പരിശോധിച്ച ആദായനികുതിവകുപ്പ് താരത്തെ വെറുതെ വിടുകയായിരുന്നു. എല്ലാം കെട്ടടങ്ങി എന്നു വിചാരിച്ചിരുന്ന ഏവരെയും ഞെട്ടിച്ചു കൊണ്ട് വീണ്ടും […]

വിജയ് ലൊക്കേഷനിലേക്ക് തിരിച്ചെത്തി : വൻ സ്വീകരണവുമായി ആരാധകരും അണിയറപ്രവർത്തകരും

സ്വന്തം ലേഖകൻ ചെന്നെ : രണ്ട് ദിവസം നീണ്ടുനിന്ന ആദായ വകുപ്പിന്റെ ചോദ്യം ചെയ്യലിന് ശേഷം വിജയ് മാസ്റ്ററിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ തിരിച്ചെത്തി. ഇതോടെ ചിത്രത്തിന്റെ ഷൂട്ടിംഗും ആരംഭിച്ചു. തിരച്ചെത്തിയ വിജയ്ക്ക് ലൻ സ്വീകരണമാണ് ആരാധകരും അണിയറപ്രവർത്തകരും ഒരുക്കിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിന്റെ ലൊക്കേഷനിൽ വച്ചാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ബുധനാഴ്ചയാണ് വിജയ്‌യെ കസ്റ്റഡിയിലെടുത്തത്. മാസ്റ്ററിന്റെ നെയ്‌വേലിയിലെ സെറ്റിലേക്കാണ് വിജയ് തിരികെയെത്തിയത്. വിജയ് നായകനായ ‘ബിഗിൽ’ എന്ന സിനിമയുടെ നിർമാണത്തിന് പണം പലിശയ്ക്ക് നൽകിയയാളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതിവകുപ്പ് നടത്തിയ […]

ഒടുവിൽ വിജയ് കുടുങ്ങി ; ചെന്നൈയിൽ ആദായ നികുതി വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് 65 കോടി

സ്വന്തം ലേഖകൻ ചെന്നൈ: ഒടുവിൽ ഇളയദളപതിയും കുടുങ്ങി. ചെന്നെയിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് 65 കോടി രൂപ. ആദായ നികുതി വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ തമിഴ് സിനിമാ നിർമ്മാതാക്കൾക്ക് വായ്പ നൽകുന്ന അൻപു ചെഴിയന്റെ ചെന്നൈയിലേയും മധുരയിലേയും കേന്ദ്രങ്ങളിൽ നിന്നാണ് പണം പിടിച്ചെടുത്തത്. ഇത് ചെന്നൈയിൽ നിന്ന് അമ്പത് കോടിയും മധുരയിൽ നിന്ന് പതിനഞ്ച് കോടിയുമാണ് കണ്ടെത്തിയത്. വിജയ് നായകനായ ബിഗിലിന്റെ നിർമ്മാതാക്കൾ എ.ജി.എസ് സിനിമാസിന് വായ്പ നൽകിയത് അൻപു ചെഴിയനായിരുന്നു. ഈ സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കണക്കുകളിൽ […]

വിജയ്ക്ക് കുരുക്ക് മുറുകുന്നു ; പാനൂരിലെ വസതിയിൽ നടക്കുന്ന ചോദ്യം ചെയ്യൽ പതിനെട്ടാം മണിക്കൂറിലേക്ക്

സ്വന്തം ലേഖകൻ ചെന്നൈ: ഇളയ ദളപതിയ്‌ക്കെതിരായ കുരുക്ക് മുറുകുന്നു. വിജയ്‌യുടെ പാനൂരിലെ വസതിയിൽ നടക്കുന്ന ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലും പരിശോധനയും പതിനെട്ടാം മണിക്കൂറിലേക്ക്. അർധരാത്രിയിലും ആദായനികുതി വകുപ്പ് അധികൃതർ വിജയ്‌യുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഈ അടുത്ത് വിജയ്‌യുടെതായി പുറത്തിറങ്ങിയ ബിഗിൽ സിനിമയുടെ ആദായ നികുതി റിട്ടേണുകൾ സംബന്ധിച്ചാണ് തെളിവെടുപ്പ് പുരോഗമിക്കുന്നത്. മാസ്റ്റർ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷിലെത്തി ചോദ്യം ചെയ്ത ശേഷമാണ് വിജയ്‌യെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്തത്. പിന്നീട് വിശദമായി ചോദ്യം ചെയ്യലിനായി ചെന്നൈ ആദായ നികുതി ഓഫീസിൽ ഹാജരാകാൻ […]

ഇളയദളപതി വിജയ്‌യുടെ വീട്ടിൽ ബോംബ് ഭീഷണി ; അല്പസമയത്തിനുള്ളിൽ പൊട്ടിത്തെറിക്കുമെന്നു പോലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ കോൾ

  സ്വന്തം ലേഖിക ചെന്നൈ: ഇളയ ദളപതി വിജയ്യുടെ വീടിന് ബോംബ് ഭീഷണി ഉണ്ടായതായി റിപ്പോർട്ട്. തമിഴ്‌നാട് സംസ്ഥാന പൊലീസിന്റെ കൺട്രോൾ റൂമിലേക്ക് അജ്ഞാതൻ വിളിച്ച് ഭീഷണി മുഴക്കുകയായിരുന്നു. ഇതേതുടർന്ന് സാലിഗ്രാമത്തിലെ വിജയ്യുടെ വീട്ടിൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. വിജയ്യുടെ സാലിഗ്രാമിലെ വീട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്നും അത് കുറച്ച് സമയത്തിനുള്ളിൽ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു അജ്ഞാതൻ സംസ്ഥാന പോലീസ് കൺട്രോൾ റൂമിന് നൽകിയ വിവരം. കോൾ വന്നപ്പോൾ തന്നെ നടനും കുടുംബത്തിനും സുരക്ഷ ഒരുക്കുന്നതിനുള്ള നടപടികൾ പോലീസ് സ്വീകരിച്ചു. ആദ്യം തന്നെ വിജയ്യുടെ മാതാപിതാക്കളെ വിവരം അറിയിച്ച് ജാഗ്രതാ […]