കശ്മീർ ഭൂചലനം; സുരക്ഷിതർ എന്ന് ലിയോ ടീം
സ്വന്തം ലേഖകൻ
കശ്മീർ: വിജയും ലോകേഷ് കനകരാജും മാസ്റ്ററിനു ശേഷം വീണ്ടും ഒന്നിക്കുന്ന ലിയോ സിനിമയുടെ ചിത്രീകരണം കാശ്മീരിൽ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഭൂചലനത്തിന്റെ തുടർചലനങ്ങൾ കാശ്മീരിലും പ്രതിഫലിച്ചത്. ഭൂചനലത്തിന്റെ നേരനുഭവങ്ങൾ ട്വിറ്ററിലൂടെ ടീം പങ്കുവെച്ചു.
നിർമ്മാതാക്കളായ സെവൻസ് സ്ക്രീൻ സ്റ്റുഡിയോസാണ് ഇക്കാര്യം അറിയിച്ചത്. ഞങ്ങൾ സുരക്ഷിതമായിരിക്കുന്നു എന്നാണ് അവർ ട ട്വീറ്റ് ചെയ്തത്. ചന്ദ്രമുഖി എന്ന സിനിമയിലെ വടിവേലു അവതരിപ്പിച്ച കഥാപാത്രത്തിൻറെ ചെറു വീഡിയോയും അവർ ഷെയർ ചെയ്തിട്ടുണ്ട്. ഈ വീഡിയോ ലിയോ ടീം ഭൂചലനം നേരിട്ടനുഭവിച്ചതിന്റെ പ്രതീകാത്മക വിതരണം ആയിട്ടാണ് ആരാധകർ കരുതുന്നത്.
സഞ്ജയ് ദത്ത്, മിഷ്കിൻ, ഗൗതം മേനോൻ, അർജുൻ, തൃഷ, പ്രിയ ആനന്ദ്, മാത്യു തോമസ് എന്നിവരാണ് സിനിമയിലെ താരങ്ങൾ. ഏതാനും ആഴ്ചകൾക്കു മുൻപാണ് സഞ്ജയ് ദത്ത് സിനിമയിൽ അഭിനയിക്കാൻ എത്തിയത്. കെജിഎഫ് 2ന് ശേഷം സഞ്ജയ് ദത്ത് അഭിനയിക്കുന്ന രണ്ടാമത്തെ തെന്നിന്ത്യൻ സിനിമ കൂടിയാണ് ലിയോ. സിനിമയിൽ വില്ലൻ വേഷത്തിലാണ് സഞ്ജയ് ദത്ത് എത്തുന്നതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group