ഇളയദളപതി വിജയ്ക്ക് കുരുക്ക് മുറുകുന്നു : വിശദമായ ചോദ്യം ചെയ്യലിന് മൂന്ന് ദിവസത്തിനകം ഹാജരാകാൻ ആദായവകുപ്പിന്റെ നോട്ടീസ്
സ്വന്തം ലേഖകൻ
കൊച്ചി : ഇളയ ദളപതി വിജയ്ക്ക് വീണ്ടും കുരുക്ക് മുറുകുന്നു. മൂന്ന് ദിവസത്തിനകം വിശദമായ ചോദ്യം ചെയ്യലിന് ഹാജരാവാൻ ആദായ വകുപ്പിന്റെ നോട്ടീസ്. ബിഗിൽ എന്ന സിനിമയുടെ സാമ്പത്തിക ക്രമക്കേട് പരിശോധിക്കാൻ ചിത്രത്തിൽ നായകനായി അഭിനയിച്ച വിജയ്‌യെ കഴഞ്ഞ ദിനസം കസ്റ്റഡിയിലെടുത്ത് 30 മണിക്കൂറോളം ചെയ്യുകയാണുണ്ടായത്. എന്നാൽ ദീർഘമായ ചോദ്യം ചെയ്തതിൽ വലിയ ഫലങ്ങളൊന്നും ആദായനികുതി വകുപ്പിന് കണ്ടെത്താനായില്ല.
വിജയ്‌യുടെ സ്വത്ത് വിവരങ്ങളെല്ലാം പരിശോധിച്ച ആദായനികുതിവകുപ്പ് താരത്തെ വെറുതെ വിടുകയായിരുന്നു. എല്ലാം കെട്ടടങ്ങി എന്നു വിചാരിച്ചിരുന്ന ഏവരെയും ഞെട്ടിച്ചു കൊണ്ട് വീണ്ടും ആദായനികുതി വകുപ്പ് നടൻ വിജയിക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്. മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ആദായ നികുതി വകുപ്പ് വിജയ്ക്ക് അയച്ച നോട്ടീസിൽ ഉള്ളത്. വളരെ വിശദമായ ചോദ്യം ചെയ്യലിനും രേഖകൾ പരിശോധിക്കുന്നതിനും വിധേയനായ വിജയ്യെ വീണ്ടും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ആദായനികുതി വകുപ്പിനെ നടപടിക്ക് ചെറിയ ദുരൂഹതകൾ കാണുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം വിജയ് ആദായ നികുതി വകുപ്പിൽ നേരിട്ട് ഹാജരാകാതെ കോടതിയെ സമീപിക്കാൻ സാധ്യതയുണ്ടെന്നും സൂചനകളുണ്ട്. എന്നാൽ കസ്റ്റഡിയിലെടുത്തതിൽ താരത്തിന്റെ പരസ്യപ്രസ്താവനയ്ക്കും തുറന്നു പറച്ചിലും വേണ്ടി ഏവരും കാത്തിരിക്കുകയാണ്.
വലിയ ബഡ്ജറ്റിൽ ചിത്രീകരണം പുരോഗമിക്കുന്ന മാസ്റ്റർ എന്ന ചിത്രത്തെ ആദായ വകുപ്പിന്റെ ഈ നടപടികൾ വളരെ മോശമായി തന്നെ ബാധിക്കുമെന്ന് ഉറപ്പാണ്.