play-sharp-fill

വലിയ കാറും ഉയര്‍ന്ന ശമ്പളവും നല്‍കി അവരെ നിയമിച്ചത് എന്തിന്?; കഥാകൃത്ത് ടി പത്മനാഭന്റെ പരാമര്‍ശം വേദനിപ്പിച്ചുവെന്ന് ജോസഫൈന്‍; കിടപ്പുരോഗിയായ വൃദ്ധയെ തള്ള എന്ന് വിളിച്ച് അധിക്ഷേപിച്ചപ്പോള്‍ വേദനിച്ചുവോ എന്ന് ജോസഫൈനോട് സോഷ്യല്‍ മീഡിയ

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ടി പത്മനാഭന്റെ അഭിപ്രായ പ്രകടനം വളരെയേറെ വേദനിപ്പിച്ചെന്നും,വസ്തുത മനസിലാക്കാന്‍ അദ്ദേഹം ശ്രമിക്കേണ്ടതായിരുന്നെന്നും വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈന്‍. പരാമര്‍ശം അവര്‍ പറഞ്ഞു. കാര്യമെന്താണെന്ന് അദ്ദേഹത്തിന് തന്നോട് വിളിച്ച് ചോദിക്കാമായിരുന്നെന്നും ജോസഫൈന്‍ പറഞ്ഞു. കിടപ്പുരോഗിയായ വൃദ്ധ നേരിട്ട് വനിതാ കമ്മീഷന് മുന്നില്‍ ഹാജരാകരണമെന്ന് എംസി ജോസഫൈന്‍ നിര്‍ബന്ധം പിടിച്ചത് വിവാദമായിരുന്നു. പരാതി കേള്‍ക്കാന്‍ നേരിട്ട് ഹാജരാകാതെ മറ്റ് മാര്‍ഗമുണ്ടോ എന്ന് ചോദിച്ച ബന്ധുവിനെ അധിക്ഷേപിച്ച് സംസാരിക്കുന്ന ജോസഫൈന്റെ ഫോണ്‍ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. സി പി എമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടിയുടെ […]

വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളായപ്പോള്‍ ഭാര്യയ്ക്ക് ഉയരം കുറവെന്ന് പരാതി; മുത്തലാഖ് ചൊല്ലാന്‍ തീരുമാനിച്ച ഭര്‍ത്താവിന്റെ വീടിന് മുന്നില്‍ ഷഫീനയും രണ്ട് മക്കളും നടത്തിവരുന്ന കുത്തിയിരുപ്പ് സമരം മൂന്നാം ദിവസത്തിലേക്ക്; നിരോധിച്ചിട്ടില്ലെങ്കിലും നിയമപരമല്ലാത്ത മുത്തലാഖ് ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍..!

സ്വന്തം ലേഖകന്‍ നാദാപുരം: മുത്തലാഖ് ചൊല്ലാനുള്ള ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും തീരുമാനത്തിനെതിരെ കോഴിക്കോട് നാദാപുരം വാണിമേല്‍ സ്വദേശിനി ഷഫീനയാണ് ഭര്‍ത്താവ് കിഴക്കെപറമ്പത്ത് ഷാഫിയുടെ വീട്ടില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. ഇവരുടെ മക്കളായ സിയഫാത്തി, മുഹമ്മദ് ഷീനാസ് എന്നിവരും മാതാവിനൊപ്പം കുത്തിയിരിപ്പ് സമരത്തിലുണ്ട്. 2010 ഏപ്രില്‍ മാസത്തിലാണ് ഷഫീനയും ഷാഫിയും വിവാഹിതരായത്. വര്‍ഷങ്ങളായി ഒമാനില്‍ ജോലി ചെയ്യുന്ന ഷാഫി ഭാര്യയെയും മക്കളെയും വിദേശത്തേക്ക് കൊണ്ട് പോയിരുന്നു. പിന്നീട് കുടുംബത്തെ നാട്ടിലേക്ക് തിരികെ അയക്കുകയും ഭാര്യയോടും മക്കളോടും ഭാര്യയുടെ വാണിമേലിലുള്ള സ്വന്തം വീട്ടിലേക്ക് പോകാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. ഇതിന്‌ശേഷം ഇരുവരും […]

ഭർത്താക്കന്മാരെ മേലുദ്യോഗസ്ഥൻ പീഡിപ്പിക്കുന്നു ; സി.ഐക്കെതിരെ പരാതിയുമായി പൊലീസുകാരുടെ ഭാര്യമാർ വനിതാ കമ്മിഷനിൽ

  സ്വന്തം ലേഖകൻ കാസർകോട്: ഭർത്താക്കന്മാരെ മേലുദ്യോഗസ്ഥൻ മാനസികമായി പീഡിപ്പിക്കുന്നു. പൊലീസുകാരനെതിരെ പരാതിയുമായി 12 പൊലീസ് ഉദ്യോഗസ്ഥരുടെ ഭാര്യമാർ വനിതാ കമ്മിഷനെ സമീപിച്ചു. കാസർകോട് പൊലീസിലെ വാർത്താവിനിമയ വിഭാഗം ഇൻസ്‌പെക്ടർക്കെതിരേയാണ് ഇവർ പരാതി നൽകിയിരിക്കുന്നത്. ഇതേതുടർന്ന് തിങ്കളാഴ്ച തെളിവെടുപ്പിന് ഹാജരാകാൻ ഇൻസ്‌പെക്ടർക്ക് നോട്ടീസ് നൽകിയെങ്കിലും ഹാജരായില്ല. ഇതോടെ ജനുവരി 24ന് നടക്കുന്ന അടുത്ത സിറ്റിങ്ങിൽ ഇൻസ്‌പെക്ടറോട് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഓഫീസിൽ എസ്.ഐ.മാരും സിവിൽ പോലീസ് ഓഫീസർമാരുമായി 28 ജീവനക്കാരാണുള്ളത്. ഇതിൽ 12 പേരുടെ ഭാര്യമാരാണ് പരാതി നൽകിയത്. ഭർതൃപിതാവ് കുഴഞ്ഞുവീണതായി വിവരമറിയിച്ചിട്ടും […]

സൈബർ ആക്രമണം ; സജിത മഠത്തിലിനെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചവർക്കെതിരെ നടപടിയെടുക്കാൻ വനിതാ കമ്മീഷൻ നിർദ്ദേശം നൽകി

  സ്വന്തം ലേഖകൻ കൊച്ചി : സജിത മഠത്തിലിനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവർക്കെതിരെ കർശന നടപടിയെടുക്കാൻ വനിതാ കമ്മീഷൻ നിർദ്ദേശം നൽകി. എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്കും സൈബർ സെല്ലിനുമാണ് വനിതാ കമ്മീഷൻ നിർദേശം നൽകിയത്. സജിത മഠത്തിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സൈബർ കുറ്റകൃത്യമായതിനാൽ കമ്മീഷന് ഇടപെടാനാകില്ല. അതിനാലാണ് പരാതിയുമായി ബന്ധപ്പെട്ട് പൊലീസിന് നിർദ്ദേശം നൽകിയത്. സൈബർ ആക്രമണങ്ങൾക്കെതിരെ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും സജിതാ മഠത്തിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്നെ വ്യക്തിപരമായി അപമാനിക്കുകയും അധക്ഷേപിക്കുകയും ചെയ്യുന്ന തരത്തിൽ ലൈംഗിക […]

ഫിറോസ് കുന്നുംപറമ്പിലിനെതിരെ കേസെടുത്ത ശേഷം ഭീഷണി കോളുകൾ വരുന്നു ; വനിതാ കമ്മിഷൻ അദ്ധ്യക്ഷ

  സ്വന്തം ലേഖിക കൽപ്പറ്റ: യുവതിയെ അപമാനിച്ച സംഭവത്തിൽ ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസെടുത്തതിന് ശേഷം തനിക്കെതിരെ സ്ഥിരമായി ഭീഷണികോളുകൾ വരുന്നതായി സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ എം.സി ജോസഫൈൻ. ഫോൺ വിളിക്കുന്നവർ വളരെ മോശമായാണ് സംസാരിക്കുന്നതെന്നും ഒരു പ്രത്യേക മതത്തിനെതിരെയാണ് തന്റെ നിലപാടെന്ന രീതിയിലാണ് സംസാരം. ഇപ്പോൾ വിദേശത്തു നിന്നുള്ള ഫോൺ കോളുകൾ എടുക്കാറില്ല. എന്നാൽ പോലീസിൽ പരാതി നൽകിയിട്ടില്ലെന്നും ജോസഫൈൻ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ ലൈവ് വീഡിയോയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച് പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് സന്നദ്ധപ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെതിരേ സംസ്ഥാന […]

പോലീസുകാരിയോട് അപമര്യാദയായി പെരുമാറിയ മേലുദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ

സ്വന്തം ലേഖകൻ വയനാട്: എസ്പി ഓഫീസിൽ വച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്കൊരുങ്ങി സംസ്ഥാന വനിതാ കമ്മീഷൻ. വയനാട് എസ്.പിയോട് പത്തുദിവസത്തിനകം റിപ്പോർട്ട് നൽകാൻ കമ്മീഷൻ നിർദ്ദേശം നൽകി. വയനാട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ സൈബർസെല്ലിന്റെ ഭാഗമായി പ്രവർത്തിക്കവേ സഹപ്രവർത്തകരോട് സംസാരിച്ചതിന് ഓഫീസിലെ അഡ്മിനിസ്‌ട്രേഷൻ വിഭാഗം ഉദ്യോഗസ്ഥൻ തന്നേട് മോശമായി പെരുമാറിയെന്നും , ഭീഷണിപ്പെടുത്തിയെന്നുമാണ് വനിതാ പോലീസ് ഉദ്യോഗസ്ഥ നൽകിയ പരാതിയിലുള്ളത്. സംഭവത്തെക്കുറിച്ച് മേലുദ്യോഗസ്ഥനോട് പരാതിപ്പെട്ടപ്പോൾ ഇതേ ഉദ്യോഗസ്ഥൻ ഇടപെട്ട് തന്നെ സ്ഥലംമാറ്റിയെന്നും പരാതിയിലുണ്ട്. ഇപ്പോൾ […]