സൈബർ ആക്രമണം ; സജിത മഠത്തിലിനെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചവർക്കെതിരെ നടപടിയെടുക്കാൻ വനിതാ കമ്മീഷൻ നിർദ്ദേശം നൽകി

സൈബർ ആക്രമണം ; സജിത മഠത്തിലിനെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചവർക്കെതിരെ നടപടിയെടുക്കാൻ വനിതാ കമ്മീഷൻ നിർദ്ദേശം നൽകി

 

സ്വന്തം ലേഖകൻ

കൊച്ചി : സജിത മഠത്തിലിനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവർക്കെതിരെ കർശന നടപടിയെടുക്കാൻ വനിതാ കമ്മീഷൻ നിർദ്ദേശം നൽകി. എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്കും സൈബർ സെല്ലിനുമാണ് വനിതാ കമ്മീഷൻ നിർദേശം നൽകിയത്. സജിത മഠത്തിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സൈബർ കുറ്റകൃത്യമായതിനാൽ കമ്മീഷന് ഇടപെടാനാകില്ല. അതിനാലാണ് പരാതിയുമായി ബന്ധപ്പെട്ട് പൊലീസിന് നിർദ്ദേശം നൽകിയത്.

സൈബർ ആക്രമണങ്ങൾക്കെതിരെ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും സജിതാ മഠത്തിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്നെ വ്യക്തിപരമായി അപമാനിക്കുകയും അധക്ഷേപിക്കുകയും ചെയ്യുന്ന തരത്തിൽ ലൈംഗിക ചുവയുള്ളതും ജീവന് തന്നെ ഭീഷണി ഉയർത്തുന്നതുമായ ചില പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ബോധപൂർവം വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ടെന്ന് ആരോപിച്ചാണ് സജിത മഠത്തിൽ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയത്. പൊതുസ്ഥലത്ത് താൻ ആക്രമിക്കപ്പെടുമോ എന്ന ഭയമുണ്ടെന്നും സജിത പരാതിയിൽ പറയുന്നു. മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലൻ ശുഹൈബിന്റെ മാതൃസഹോദരിയാണ് സജിത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group