വന്ദേഭാരതിന്റെ സമയം മാറിയേക്കും; ഒരാഴ്ച വിലയിരുത്തിയ ശേഷം സമയം പുനഃക്രമീകരിക്കും

സ്വന്തം ലേഖകൻ കേരളം വളരെ കാത്തിരുന്ന ട്രെയിനാണ് വന്ദേഭാരത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വന്ദേഭാരത് ഉദ്ഘാടനം ചെയ്തത്. 5. 20 നാണ് തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് പുറപ്പെടുന്നത്. 1. 25 ന് ട്രെയിന്‍ കാസര്‍ഗോഡ് എത്തും. ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരത്തേക്ക് തിരിച്ച്‌ പുറപ്പെടും. രാത്രി 10. 35 നണ് തിരുവനന്തപുരത്ത് ട്രെയിവ്‍ എത്തുന്നത്. 8 മണിക്കൂര്‍ 05 മിനിറ്റാണ് റണ്ണിങ് ടൈം. എന്നാല്‍ വന്ദേഭാരതിന്റെ സമയം പുന പരിശോധിച്ച്‌ വേണ്ടുന്ന മാറ്റം വരുത്തുമെന്നാണ് ഇപ്പോള്‍ പറയുന്നത്. ഒരാവ്ച ട്രെയിനിന്റെ ഓട്ടം വിലയിരുത്തിയ ശേഷമാണ് ആയിരിക്കും […]

വന്ദേഭാരതിന് കല്ലേറ്: തിരൂരിൽ സ്റ്റോപ്പ്‌ അനുവദിക്കാത്തതിനെ തുടർന്നെന്ന് സുചന!

സ്വന്തം ലേഖകൻ കേരളത്തില്‍ പുതുതായി ഓടിത്തുടങ്ങിയ വന്ദേഭാരത് ട്രെയിനിനു നേരെ കല്ലേറ്. കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേക്കു പോയ ട്രെയിനിനുനേരെ തിരൂര്‍ സ്റ്റേഷനും തിരുനാവായ സ്റ്റേഷനും ഇടയില്‍ വച്ചാണ് കല്ലേറുണ്ടായത്. ചില്ലിനു കാര്യമായി കേടുപാടുണ്ടായി എന്നാണ് ആദ്യം റിപ്പോര്‍ട്ട് വന്നത്. ഷൊര്‍ണൂര്‍ സ്റ്റേഷനിലെത്തി നടത്തിയ പരിശോധനയില്‍ കാര്യമായ കേടുപാടുകള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. യാത്രക്കാര്‍ക്കും പരുക്കില്ല. ട്രെയിന് വലിയ കേടുപാടുകളില്ലാത്തതിനാല്‍ യാത്ര തുടര്‍ന്നു. കോഴിക്കോട്ടുനിന്നും തിരൂരില്‍നിന്നും ആര്‍പിഎഫ് ഉദ്യോഗസ്ഥരെത്തി സംഭവ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. പൊലീസും സ്‌പെഷല്‍ ബ്രാഞ്ചും പരിശോധന നടത്തി. കല്ലെറിഞ്ഞവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വ്യാപക പരിശോധന […]

വന്ദേഭാരതിന് നന്ദി, ഇനിയും സര്‍വീസുകള്‍ പ്രതീക്ഷിക്കുന്നു എന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം :വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ എത്തിച്ചേര്‍ന്നതില്‍ സന്തോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വന്ദേഭാരത് അനുവദിച്ചതിന് നന്ദി പറഞ്ഞ മുഖ്യമന്ത്രി സംസ്ഥാനത്തിന് കൂടുതല്‍ സര്‍വീസുകള്‍ പ്രതീക്ഷിക്കുന്നതായും പറഞ്ഞു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്‍റെ ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തെ ഒരു വിജ്ഞാന സമ്ബദ്ഘടനയായും നൂതനത്വ സമൂഹമായും പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. അതിന്‍റെ ഭാഗമായി കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റേയും ഗവേഷണത്തിന്‍റേയും ഹബ്ബായി മാറ്റുകയാണ്. ശാസ്ത്ര സാങ്കേതിക-വിവരസങ്കേതിക രംഗങ്ങളിലെല്ലാം നൂതന വൈദഗ്ധ്യമുള്ള സ്ഥാപനങ്ങള്‍ക്ക് കേരളത്തില്‍ തുടക്കം […]

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ, കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം

സ്വന്തം ലേഖകൻ കൊച്ചി:രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കൊച്ചി വില്ലിങ്ടൺ ദ്വീപിലെ നാവികസേനാ വിമാനത്താവളത്തിൽ വൈകീട്ട് 5ന് എത്തുന്ന പ്രധാനമന്ത്രി 5.30നു തേവര ജം ഗ്ഷൻ മുതൽ തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനം വരെ 1.8 കിലോമീറ്റർ ദൂരം മെഗാ റോഡ്ഷോ നടത്തും. 6 ന് ‘യുവം 2023’ പരിപാടിയിൽ പങ്കെടുക്കും. 7.45ന് വില്ലിങ്ടൻ ദ്വീപിലെ ഹോട്ടൽ താജ് മലബാറിൽ ക്രൈസ്തവ മതമേലധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തും. താജ് മലബാറിൽ തന്നെയാണു താമസവും. നാളെ […]

വന്ദേ ഭാരത് എക്‌സ്‌പ്രസ്, ബുക്കിംഗ് ആരംഭിച്ചു,തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ടിക്കറ്റ് വില 2880 രൂപ

സ്വന്തം ലേഖകൻ തിരുവനന്തപുരം :വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ ബുക്കിംഗ് ഇന്ന് രാവിലെ എട്ടുമണി മുതല്‍ ആരംഭിച്ചതായി റെയില്‍വേ മന്ത്രാലയം അറിയിച്ചു. ടിക്കറ്റ് നിരക്കും റെയില്‍വേ അറിയിച്ചു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ചെയര്‍കാറില്‍ യാത്ര ചെയ്യുന്നതിന് 1590 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതേ റൂട്ട് എക്‌സിക്യൂട്ടീവ് കോച്ചിന് 2880 രൂപയാണ് നിരക്ക്. ഏപ്രില്‍ 26ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള യാത്രയ്ക്കും, 28ന് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള യാത്രയ്ക്കുമാണ് ബുക്കിംഗ് ചെയ്യാനാകുന്നത്.

വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരെ ലീഗ്

സ്വന്തം ലേഖകൻ കോഴിക്കോട്: വന്ദേഭാരത് ട്രയിനിന് തിരൂരില്‍ സ്റ്റോപ്പ് ഒഴിവാക്കിയതിനെതിരെ മുസ്‍ലിം ലീഗ്. മലപ്പുറത്തെ ജനങ്ങളോടുള്ള വിവേചനമാണെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം കുറ്റപ്പെടുത്തി. വന്ദേഭാരത് കടന്നുപോകുന്ന മറ്റ് ജില്ലകളിലെല്ലാം സ്റ്റോപ്പുണ്ട്. രാഷ്ട്രീയ താത്പര്യങ്ങള്‍ വെച്ച്‌ ഇത്തരം തീരുമാനം എടുക്കുമ്ബോള്‍ ഉദ്ദേശശുദ്ധി വഴിമാറും . തിരൂരില്‍ സ്റ്റോപ്പ് ആവശ്യപ്പെട്ട് മുസ്‍ലിം ലീഗ് സമര രംഗത്തേക്ക് കടക്കുമെന്നും പി.എം.എ സലാം ആവശ്യപ്പെട്ടു.

വന്ദേഭാരത് ഫ്ലാ​ഗ് ഓഫ് മാത്രം, ഉദ്ഘാടനയാത്രയ്ക്ക് മോദിയില്ല.

തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ഈ മാസം 25 ന് തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. രാവിലെ 10.30 മുതൽ 10.50 വരെയാണ് ഫ്ലാഗ് ഓഫ് ചടങ്ങുകൾ നടക്കുക. ഫ്ലാഗ് ഓഫ് മാത്രമാകും പ്രധാനമന്ത്രി നിർവഹിക്കുക. വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയിൽ പ്രധാനമന്ത്രി ഉണ്ടാകില്ല. പകരം റെയിൽവേ സ്റ്റേഷനിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി സംവദിക്കുമെന്നാണ് റിപ്പോർട്ടുകൾ. രാവിലെ 10.15 നാണ് പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തുക. ഇവിടെ നിന്നും നേരെ റെയിൽവേ സ്റ്റേഷനിലെത്തുന്ന മോദി വന്ദേഭാരതിന്റെ ഫ്ലാഗ് ഓഫ് നിർവഹിക്കും. ഇതിനു […]

സംസ്ഥാനം ഇതുവരെ ഒരു വിമാനത്തിനും അനുമതി നിഷേധിച്ചിട്ടില്ല ; വിദേശത്ത് കുടുങ്ങിയവരെ തിരികെ കൊണ്ടുവരുന്നതിനായി വിമാനം ചാർട്ട് ചെയ്യുന്നതിന് തടസമില്ലെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്നും ആളുകളിലേക്ക് നാട്ടിലേക്ക് കൊണ്ടുവരുന്നതിനായി സംസ്ഥാനം ഇതുവരെ ഒരു വിമാനത്തിനും അനുമതി നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനങ്ങൾ വരുന്നതിന് സംസ്ഥാന സർക്കാർ ഒരു നിബന്ധനയും വച്ചിട്ടില്ലെന്നും ഒരു വിമാനത്തിന്റെയും അനുമതി നിഷേധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ചോദിച്ച എല്ലാ വിമാനങ്ങൾക്കും അനുമതി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാംഘട്ടത്തിൽ ജൂണിൽ ഒരു ദിവസം 12 വിമാനങ്ങൾ ഉണ്ടാകുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. അതുപ്രകാരം ജൂണിൽ 360 വിമാനങ്ങളാണ് വരേണ്ടത്. […]