സംസ്ഥാനം ഇതുവരെ ഒരു വിമാനത്തിനും അനുമതി നിഷേധിച്ചിട്ടില്ല ; വിദേശത്ത് കുടുങ്ങിയവരെ തിരികെ കൊണ്ടുവരുന്നതിനായി  വിമാനം ചാർട്ട് ചെയ്യുന്നതിന് തടസമില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനം ഇതുവരെ ഒരു വിമാനത്തിനും അനുമതി നിഷേധിച്ചിട്ടില്ല ; വിദേശത്ത് കുടുങ്ങിയവരെ തിരികെ കൊണ്ടുവരുന്നതിനായി വിമാനം ചാർട്ട് ചെയ്യുന്നതിന് തടസമില്ലെന്ന് മുഖ്യമന്ത്രി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്നും ആളുകളിലേക്ക് നാട്ടിലേക്ക് കൊണ്ടുവരുന്നതിനായി സംസ്ഥാനം ഇതുവരെ ഒരു വിമാനത്തിനും അനുമതി നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

വിമാനങ്ങൾ വരുന്നതിന് സംസ്ഥാന സർക്കാർ ഒരു നിബന്ധനയും വച്ചിട്ടില്ലെന്നും ഒരു വിമാനത്തിന്റെയും അനുമതി നിഷേധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുവരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ചോദിച്ച എല്ലാ വിമാനങ്ങൾക്കും അനുമതി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാംഘട്ടത്തിൽ ജൂണിൽ ഒരു ദിവസം 12 വിമാനങ്ങൾ ഉണ്ടാകുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

അതുപ്രകാരം ജൂണിൽ 360 വിമാനങ്ങളാണ് വരേണ്ടത്. എന്നാൽ ജൂൺ മൂന്ന് മുതൽ 10 വരെ 36 വിമാനങ്ങൾ മാത്രമാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം അനുമതി നൽകിയ 324 വിമാനം ജൂൺ മാസത്തിലേക്ക് ഇനിയും ഷെഡ്യൂൾ ചെയ്യാനുണ്ട്.

ഇപ്പോൾ അനുമതി നൽകിയതിൽ ബാക്കിയുള്ള 324 എണ്ണം ഷെഡ്യൂൾ ചെയ്തു കഴിഞ്ഞാൽ വിമാനങ്ങൾക്ക് ഇനിയും അനമുതി നൽകാൻ ഒരുക്കമാണെന്നും അതുമായി ബന്ധപ്പെട്ട് ചെയ്യേണ്ട ക്രമീകരണങ്ങൾ സർക്കാർ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.