play-sharp-fill
വന്ദേ ഭാരത് എക്‌സ്‌പ്രസ്, ബുക്കിംഗ് ആരംഭിച്ചു,തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ടിക്കറ്റ് വില 2880 രൂപ

വന്ദേ ഭാരത് എക്‌സ്‌പ്രസ്, ബുക്കിംഗ് ആരംഭിച്ചു,തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ടിക്കറ്റ് വില 2880 രൂപ

സ്വന്തം ലേഖകൻ

തിരുവനന്തപുരം :വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ ബുക്കിംഗ് ഇന്ന് രാവിലെ എട്ടുമണി മുതല്‍ ആരംഭിച്ചതായി റെയില്‍വേ മന്ത്രാലയം അറിയിച്ചു.

ടിക്കറ്റ് നിരക്കും റെയില്‍വേ അറിയിച്ചു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ചെയര്‍കാറില്‍ യാത്ര ചെയ്യുന്നതിന് 1590 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതേ റൂട്ട് എക്‌സിക്യൂട്ടീവ് കോച്ചിന് 2880 രൂപയാണ് നിരക്ക്. ഏപ്രില്‍ 26ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള യാത്രയ്ക്കും, 28ന് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള യാത്രയ്ക്കുമാണ് ബുക്കിംഗ് ചെയ്യാനാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group