വന്ദേഭാരതിന് നന്ദി, ഇനിയും സര്‍വീസുകള്‍ പ്രതീക്ഷിക്കുന്നു എന്ന് മുഖ്യമന്ത്രി

വന്ദേഭാരതിന് നന്ദി, ഇനിയും സര്‍വീസുകള്‍ പ്രതീക്ഷിക്കുന്നു എന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം :വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ എത്തിച്ചേര്‍ന്നതില്‍ സന്തോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
വന്ദേഭാരത് അനുവദിച്ചതിന് നന്ദി പറഞ്ഞ മുഖ്യമന്ത്രി സംസ്ഥാനത്തിന് കൂടുതല്‍ സര്‍വീസുകള്‍ പ്രതീക്ഷിക്കുന്നതായും പറഞ്ഞു.

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്‍റെ ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തെ ഒരു വിജ്ഞാന സമ്ബദ്ഘടനയായും നൂതനത്വ സമൂഹമായും പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. അതിന്‍റെ ഭാഗമായി കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റേയും ഗവേഷണത്തിന്‍റേയും ഹബ്ബായി മാറ്റുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശാസ്ത്ര സാങ്കേതിക-വിവരസങ്കേതിക രംഗങ്ങളിലെല്ലാം നൂതന വൈദഗ്ധ്യമുള്ള സ്ഥാപനങ്ങള്‍ക്ക് കേരളത്തില്‍ തുടക്കം കുറിക്കുകയുമാണ്. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും വാട്ടര്‍ മെട്രോയും സംസ്ഥാന സര്‍ക്കാരിന്‍റെ മുന്‍ കൈയിലുള്ള പദ്ധതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.