വൈഗയുടെ മൃതദേഹം വിട്ടുകിട്ടാനായി ബന്ധുക്കൾ ആശുപത്രിയ്ക്ക് മുന്നിൽ കാത്തുനിന്നപ്പോൾ മൾട്ടിപ്ലക്‌സിൽ ക്രൈം ത്രില്ലർ സിനിമ കണ്ട് ആസ്വദിച്ച് പിതാവ് ; മകളെ കൊലപ്പെടുത്തിയ ശേഷമുള്ള തന്റെ സുഖജീവിതം വിവരിച്ച് സനുമോഹൻ : സൈക്കോയെ പോലെ സനു പെരുമാറുന്നുവെന്ന് പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി: മുട്ടാർ പുഴയിൽ പതിമൂന്നുകാരിയായ വൈഗയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരോ ദിവസം കഴിയുന്തോറും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. സ്വന്തം മകളെ കൊലപ്പെടുത്തിയ സനു മോഹന്റെ ക്രൂരത വെളിവാക്കുന്ന മറ്റൊരു വിവരമാണ് അന്വേഷണ സംഘത്തിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. വൈഗയുടെ മൃതദേഹം കണ്ടുകിട്ടിയതിന് പിന്നാലെ പോസ്റ്റുമോർട്ടത്തിന് ശേഷം വൈഗയുടെ മൃതദേഹം വിട്ടുകിട്ടാനായി ബന്ധുക്കൾ എറണാകുളം ജനറൽ ആശുപത്രിക്ക് മുന്നിൽ കാത്തുനിപ്പോൾ സനുവാകട്ടെ മൾട്ടിപ്ലക്‌സ് തീയേറ്ററിലിരുന്ന് സിനിമ കാണുകയായിരുന്നു. ഈ വിവരം സനുമോഹൻ തന്നെയാണ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. […]

ആത്മഹത്യാ ചെയ്യാനുറപ്പിച്ച് സ്വന്തം മകളെ പുഴയിലെറിഞ്ഞപ്പോൾ  മകളുടെ ശരീരത്തിൽ നിന്നും സ്വർണ്ണാഭരണങ്ങൾ സനുമോഹൻ ഊരിയെടുത്തു ; വൈഗയുടെ മരണത്തെക്കുറിച്ച് മറ്റാർക്കെല്ലാമോ മുൻകൂട്ടി അറിയാമെന്ന് പൊലീസ് : സനുമോഹന്റെ ഭാര്യ ചോദ്യം ചെയ്യലിൽ നിന്നും ഒഴിവാകുന്നതും പൊലീസിന്റെ സംശയത്തെ ബലപ്പെടുത്തുന്നു

സ്വന്തം ലേഖകൻ കൊച്ചി: മുട്ടാർ പുഴയിൽ പതിമൂന്നുകാരിയായ വൈഗയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇതുവരെ ദുരൂഹത മാറിയിട്ടില്ല. മകളെ പുഴയിൽ തള്ളും മുൻപു തന്നെ വൈഗയുടെ സ്വർണാഭരണങ്ങൾ അഴിച്ചെടുത്തിരുന്നതായി പിതാവ് സനു മോഹൻ പൊലീസിനോട് സമ്മതിച്ചു. വൈഗയുടെ ശരീരത്തിൽ നിന്നും ഊരിയെടുത്ത മാലയും മോതിരവും വിറ്റുവെന്നും കേരളാ അതിർത്തി വിടും മുൻപ് ആവശ്യത്തിനു മദ്യവും സിഗരറ്റും കാറിൽ കരുതിയിരുന്നുവെന്നും സനുമോഹൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അതേസമയം കുട്ടിയുടെ മരണത്തിൽ മറ്റാർക്കും പങ്കില്ലെന്ന് സനുമോഹൻ പറയുമ്പോഴും സംഭവത്തിൽ മൂന്നാമതൊരാളുടെ പങ്കുണ്ടോ എന്ന […]

വൈഗയെ കൊലപ്പെടുത്തിയത് പിതാവ് സനുമോഹൻ ഒറ്റയ്ക്ക് ; സനുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി, ചുമത്തിയിരിക്കുന്നത് കൊലക്കുറ്റം : സ്ഥിരതയില്ലാത്ത മൊഴികളാണ് ഇയാൾ നൽകുന്നതെന്ന് പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി : മുട്ടാർ പുഴയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ കൊലപാതകത്തിൽ പിതാവ് സനു മോഹന് അല്ലാതെ മറ്റാർക്കും പങ്കില്ലെന്ന് പൊലീസ്. സനുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൊലക്കുറ്റമാണ് ഇയാൾക്കെതിെ പൊലീസ് ചുമത്തിയിരിക്കുന്നത്. എന്നാൽ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്നാമതൊരാൾ കൊലയ്ക്ക് പിന്നിൽ ഉണ്ടെന്ന സംശയം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വന്നെന്നും സിറ്റി പൊലീസ് കമീഷണർ സി എച്ച് നാഗരാജു പറഞ്ഞു. കടബാധ്യതയും മറ്റ് ആശങ്കകളുമാണ് കുട്ടിയെ കൊലപ്പെടുത്താൻ കാരണമെന്നാണ് സനു മോഹൻ പൊലീസിനോട് പറഞ്ഞ്. […]

വൈഗയുടെ ശരീരത്തില്‍ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നുവെന്ന് പരിശോധനാ റിപ്പോര്‍ട്ട് ; സംശയമുന നീളുന്നത് സനുമോഹനിലേക്ക് തന്നെ ; മദ്യം നല്‍കി വൈഗയെ ബോധരഹിതയാക്കി പുഴയില്‍ തള്ളിയതാകാമെന്ന് സംശയം : സനുമോഹനായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

സ്വന്തം ലേഖകന്‍ കൊച്ചി: മുട്ടാര്‍ പുഴയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടെ ശരീരത്തില്‍ ആല്‍ക്കാഹോളിന്റെ അംശം കണ്ടെത്തിയതായി പരിശോധനാ റിപ്പോര്‍ട്ട്. ഇതോടെ കുട്ടിയ്ക്ക് മദ്യം നല്‍കി ബോധരഹിതയാക്കി പുഴയില്‍ തള്ളിയിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. വൈഗയുടെ ആന്തരിക അവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് കാക്കനാട് കെമിക്കല്‍ ലാബോറട്ടറി അധികൃതര്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. അതേസമയം വൈഗയുടെ പിതാവ് സനു മോഹനായി മംഗലുരുവിലും കൊല്ലൂര്‍ മൂകാംബികയിലും തിരച്ചില്‍ തുടരുന്നു. സനു മോഹന്‍ ആറ് ദിവസം തങ്ങിയ മൂകാംബികയിലെ ഹോട്ടലിനുള്ളിലെ കൂടുതല്‍ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സനുമോഹന്‍ സ്വന്തം […]

സനുമോഹൻ മൂകാംബികയിൽ ; ലോഡ്ജ് ജീവനക്കാർ തിരിച്ചറിഞ്ഞതോടെ ബിൽതുക പോലും നൽകാതെ ഓടിരക്ഷപ്പെട്ടു : മൂന്ന് ദിവസമായി സനു ലോഡ്ജിൽ ഉണ്ടായിരുന്നതായി പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി : മുട്ടാർ പുഴയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ പിതാവ് സനുമോഹൻ മുകാംബികയിലുണ്ടെന്ന് തിരിച്ചറിഞ്ഞതായി പൊലീസ്. രണ്ട് ദിവസം ഹോട്ടലിൽ റൂമെടുത്ത് സനു താമസിച്ചതായും പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി മൂകാംബികയിലെ ലോഡ്ജിൽ കഴിഞ്ഞ് വരികെയായിരുന്നു. എന്നാൽ ലോഡ്ജ് ജീവനക്കാർക്ക് സംശയമുണ്ടായതിനെ തുടർന്ന് സനു ലോഡ്ജിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. മൂകാംബികയിലുണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്ന് സനുമോഹനെ പിടികൂടാൻ കൊച്ചിയിൽ നിന്നുള്ള അന്വേഷണ സംഘം മൂകാംബികയിലെത്തി. വൈഗയെ ദുഹൂ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിട്ട് […]

ഭാര്യ അറിയാതെ പൂട്ടുപൊളിച്ച് മോഷ്ടിച്ച സ്വർണ്ണം സനുമോഹൻ പണയം വെച്ചത് 11 ലക്ഷം രൂപയ്ക്ക് ; സനുവിന്റെ സാമ്പത്തിക ഇടപാടുകൾ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി ; ഫ്‌ളാറ്റിൽ കണ്ട രക്തം ആരുടേതെന്ന് കണ്ടെത്താൻ ഡി.എൻ.എ പരിശോധന : ദിവസങ്ങൾ പിന്നിട്ടും സനുമോഹൻ കാണാമറയത്ത് തന്നെ

സ്വന്തം ലേഖകൻ കാക്കനാട്: കങ്ങരപ്പടിയിൽ വൈഗയുടെ മുങ്ങിമരണവുമായി ബന്ധപ്പെട്ട് പിതാവ് സനുമോഹനെ ഇനിയും കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പി പൊലീസ്. സനുവിന്റെ ഫ്‌ളാറ്റിൽ നിന്ന് കണ്ടെത്തിയ രക്തം വൈഗയുടേതല്ലയെന്ന് പ്രാഥമിക പരിശോധനയിൽ തന്നെ കണ്ടെത്തിയിരുന്നു. വൈഗയുടേത് അല്ലെങ്കിൽ ഫ്‌ളാറ്റിൽ കണ്ട രക്തം ആരുടേതെന്ന് കണ്ടുപിടിക്കാൻ ഡി.എൻ.എ. പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പുഴയിൽനിന്ന് കണ്ടെത്തിയ വൈഗയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തതിനു ശേഷം ആന്തരികാവയവങ്ങൾ കാക്കനാട് റീജണൽ കെമിക്കൽ എക്‌സാമിനഴ്‌സ് ലബോറട്ടറിയിലേക്ക് ശാസ്ത്രീയ പരിശോധനയക്കായി അയച്ചിരിക്കുകയാണ്. പരിശോധനയ്ക്ക് ശേഷം അടുത്തയാഴ്ചയോടെ വിശദമായ റിപ്പോർട്ട് നൽകും. സനുവിനായി […]

സനു ഭാര്യയുടെ സ്വർണ്ണം കവർന്നത് മേശ നന്നാക്കാനെന്ന വ്യാജേനെ വർക് ഷോപ്പിൽ നിന്നും ആളെ വിളിച്ചുവരുത്തി പൂട്ട് മുറിച്ച്; തട്ടിപ്പുകാരനാണെന്ന്‌ അറിഞ്ഞതോടെ ബന്ധുക്കൾ അകറ്റി നിർത്തി ; സിംഗപ്പൂരിലാണെന്ന് പറഞ്ഞ സുഹൃത്തുള്ളത് ചെന്നൈയിലും : സർവത്ര ദുരുഹത നിറഞ്ഞ സനുവിനെക്കുറിച്ച് ഒരു തുമ്പും കിട്ടാതെ ഇരുട്ടിൽ തപ്പി പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി: മുട്ടാർ പുഴയിൽ മരിച്ച നിലയിൽ പതിമൂന്നുകാരിയായ വെഗയുടെ പിതാവ് കങ്ങരപ്പടി സനു മോഹന്റെ കൂടുതൽ തട്ടിപ്പുകൾ പുറത്ത്. മാസങ്ങൾക്ക് മുൻപു സ്വന്തം വീട്ടിലെ മേശ പൊളിച്ചു ഭാര്യയുടെ സ്വർണം ഇയാൾ കവർന്നിരുന്നു. എന്നാൽ മോഷണ വിവരം വീട്ടുകാർ പരാതി നൽകാതിരുന്നതിനാൽ കേസാകാതെ വരികെയായിരുന്നു. സ്വന്തം വീട്ടിൽ മോഷണം നടത്താൻ മേശ നന്നാക്കാനെന്ന വ്യാജേനെ വർക് ഷോപ്പിൽ നിന്നു ആളെ വരുത്തിയാണ് മേശയുടെ പൂട്ടു മുറിച്ചു മാറ്റിയത് എന്നാണ് സൂചന. പുനെയിലും ചെന്നൈയിലും കേരളത്തിലുമായി അടുപ്പക്കാരും അല്ലാത്തവരും സനു പറ്റിച്ചിട്ടുണ്ട്. ഏതുസമയവും […]

പതിമൂന്നുകാരിയെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം : കുട്ടിയുടെ പിതാവ് സനു മുംബൈ പൊലീസ് തിരയുന്ന പ്രതി ; ഒരാഴ്ച കഴിഞ്ഞിട്ടും സനുവിനെ കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പി പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി: കാക്കനാട് പതിമൂന്നുകാരിയായ വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാഴ്ച കഴിഞ്ഞിട്ടും കുട്ടിയുടെ പിതാവ് സനു മോഹനെ കുറിച്ച് ഒരു വിവരമില്ല. സനുവിനെ കാണാതായതിനെ തുടർന്ന് നാട്ടിലും ഇതര സംസ്ഥാനത്തും മൂന്ന് സ്‌ക്വാഡുകളായി തിരിഞ്ഞ് പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. എങ്കിലും കണ്ടെത്താൻ സാധിക്കാതെ വരികെയായിരുന്നു. മാർച്ച് 21ന് രാത്രി മഞ്ഞുമ്മൽ ഗ്ലാസ് കോളനിക്കു സമീപം മുട്ടാർ പുഴയിൽ കുട്ടിയെ പിതാവ് തള്ളിയിട്ട ശേഷം തമിഴ്‌നാട്ടിലേക്കു കടന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സനു മോഹന്റെ തന്നെ ആസൂത്രിതമായ തിരക്കഥയാണോ തിരോധാനത്തിനു […]