ഭാര്യ അറിയാതെ പൂട്ടുപൊളിച്ച് മോഷ്ടിച്ച സ്വർണ്ണം സനുമോഹൻ പണയം വെച്ചത് 11 ലക്ഷം രൂപയ്ക്ക് ; സനുവിന്റെ സാമ്പത്തിക ഇടപാടുകൾ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി ; ഫ്‌ളാറ്റിൽ കണ്ട രക്തം ആരുടേതെന്ന് കണ്ടെത്താൻ ഡി.എൻ.എ പരിശോധന : ദിവസങ്ങൾ പിന്നിട്ടും സനുമോഹൻ കാണാമറയത്ത് തന്നെ

ഭാര്യ അറിയാതെ പൂട്ടുപൊളിച്ച് മോഷ്ടിച്ച സ്വർണ്ണം സനുമോഹൻ പണയം വെച്ചത് 11 ലക്ഷം രൂപയ്ക്ക് ; സനുവിന്റെ സാമ്പത്തിക ഇടപാടുകൾ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി ; ഫ്‌ളാറ്റിൽ കണ്ട രക്തം ആരുടേതെന്ന് കണ്ടെത്താൻ ഡി.എൻ.എ പരിശോധന : ദിവസങ്ങൾ പിന്നിട്ടും സനുമോഹൻ കാണാമറയത്ത് തന്നെ

സ്വന്തം ലേഖകൻ

കാക്കനാട്: കങ്ങരപ്പടിയിൽ വൈഗയുടെ മുങ്ങിമരണവുമായി ബന്ധപ്പെട്ട് പിതാവ് സനുമോഹനെ ഇനിയും കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പി പൊലീസ്. സനുവിന്റെ ഫ്‌ളാറ്റിൽ നിന്ന് കണ്ടെത്തിയ രക്തം വൈഗയുടേതല്ലയെന്ന് പ്രാഥമിക പരിശോധനയിൽ തന്നെ കണ്ടെത്തിയിരുന്നു.

വൈഗയുടേത് അല്ലെങ്കിൽ ഫ്‌ളാറ്റിൽ കണ്ട രക്തം ആരുടേതെന്ന് കണ്ടുപിടിക്കാൻ ഡി.എൻ.എ. പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പുഴയിൽനിന്ന് കണ്ടെത്തിയ വൈഗയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തതിനു ശേഷം ആന്തരികാവയവങ്ങൾ കാക്കനാട് റീജണൽ കെമിക്കൽ എക്‌സാമിനഴ്‌സ് ലബോറട്ടറിയിലേക്ക് ശാസ്ത്രീയ പരിശോധനയക്കായി അയച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധനയ്ക്ക് ശേഷം അടുത്തയാഴ്ചയോടെ വിശദമായ റിപ്പോർട്ട് നൽകും. സനുവിനായി തിരച്ചിൽ നോട്ടീസും കഴിഞ്ഞദിവസം പൊലീസ് പുറപ്പെടുവിച്ചിരുന്നു. അതിനിടെ സനു മോഹന്റെ മുഴുവൻ സാമ്പത്തിക ഇടപാടുകളും കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കി. ഇതിന്റെ ഭാഗമായി 12 ബാങ്കുകൾക്കാണ് പൊലീസ് നോട്ടീസ് അയച്ചിരിക്കുന്നത്.

സനുമോഹൻ ഭാര്യ അറിയാതെ ആഭരണങ്ങൾ പണയപ്പെടുത്തി 11 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിന്റെ രേഖകൾ അന്വേഷണത്തിൽ ലഭിച്ചതോടെയാണ് നടപടി. ഫ്‌ളാറ്റിനുള്ളിൽ നിന്നും ഭാര്യയുടെ സ്‌കൂട്ടറിന്റെ പെട്ടിയിൽ നിന്നും നിരവധി ഓൺലൈൻ ചൂതാട്ടത്തിന്റെ രേഖകളും ലോട്ടറികളുടെ ശേഖരവും പൊലീസ് കണ്ടെടുത്തിരുന്നു.

21ന് രാത്രി ഒൻപതരയോടെ വൈഗയെ, പുതപ്പിൽ പൊതിഞ്ഞു ചുമലിലിട്ടു സനു മോഹൻ കൊണ്ടുപോകുന്നതു കണ്ടവരുണ്ട്. പിറ്റേന്ന്, മുട്ടാർ പുഴയിൽനിന്നു വൈഗയുടെ മൃദേഹം കണ്ടെത്തി. സനുമോഹനും മരിച്ചിട്ടുണ്ടാകാമെന്ന നിലയിൽ അന്വേഷണം തുടർന്നു.

പിന്നീട് സനു മോഹൻ രക്ഷപ്പെട്ടെന്നും മനസ്സിലായി. വൈഗയുടേത് അപകട മരണമാണോ, സനു മോഹൻ ഉൾപ്പെടെ മറ്റാരെങ്കിലും അപായപ്പെടുത്തിയതാണോ എന്ന കാര്യത്തിലുൾപ്പെടെ ഇതുവരെ വ്യക്തത വന്നിട്ടില്ല.ദുരൂഹതകൾ ഏറെയുള്ള വ്യക്തിയാണു സനു മോഹനെന്നും പൊലീസ് വ്യക്തമാക്കി.