പതിമൂന്നുകാരിയെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം : കുട്ടിയുടെ പിതാവ് സനു മുംബൈ പൊലീസ് തിരയുന്ന പ്രതി ; ഒരാഴ്ച കഴിഞ്ഞിട്ടും സനുവിനെ കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പി പൊലീസ്

പതിമൂന്നുകാരിയെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം : കുട്ടിയുടെ പിതാവ് സനു മുംബൈ പൊലീസ് തിരയുന്ന പ്രതി ; ഒരാഴ്ച കഴിഞ്ഞിട്ടും സനുവിനെ കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പി പൊലീസ്

സ്വന്തം ലേഖകൻ

കൊച്ചി: കാക്കനാട് പതിമൂന്നുകാരിയായ വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാഴ്ച കഴിഞ്ഞിട്ടും കുട്ടിയുടെ പിതാവ് സനു മോഹനെ കുറിച്ച് ഒരു വിവരമില്ല. സനുവിനെ കാണാതായതിനെ തുടർന്ന് നാട്ടിലും ഇതര സംസ്ഥാനത്തും മൂന്ന് സ്‌ക്വാഡുകളായി തിരിഞ്ഞ് പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. എങ്കിലും കണ്ടെത്താൻ സാധിക്കാതെ വരികെയായിരുന്നു.

മാർച്ച് 21ന് രാത്രി മഞ്ഞുമ്മൽ ഗ്ലാസ് കോളനിക്കു സമീപം മുട്ടാർ പുഴയിൽ കുട്ടിയെ പിതാവ് തള്ളിയിട്ട ശേഷം തമിഴ്‌നാട്ടിലേക്കു കടന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സനു മോഹന്റെ തന്നെ ആസൂത്രിതമായ തിരക്കഥയാണോ തിരോധാനത്തിനു പിന്നിൽ എന്നാണ് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്‌നാട്ടിലേക്ക് കടന്നെന്ന വിവരത്തെ തുടർന്ന് കോയമ്പത്തൂർ കേന്ദ്രീകരിച്ച് ഒരു സംഘം അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനാകാതെ മടങ്ങി. അടുത്ത ദിവസം അന്വേഷണത്തിനായി പുതിയ സംഘം തമിഴ്‌നാട്ടിലേക്ക് പോകും.

കങ്ങരപ്പടിയിലെ ഫ്‌ളാറ്റിലാണ് സനുവും കുടുംബവും അഞ്ചു വർഷമായി താമസിച്ചിരുന്നത്.കഴിഞ്ഞ 21ന് വൈകീട്ട് സനു ഭാര്യ രമ്യയെ ആലപ്പുഴയിലുള്ള ബന്ധുവീട്ടിൽ ആക്കിയതിന് ശേഷം മറ്റൊരു വീട്ടിൽ പോകുകയാണ് എന്നു പറഞ്ഞാണ് മകളുമായി ഇറങ്ങിയത്.

എന്നാൽ രാത്രിയായിട്ടും തിരിച്ചെത്താതിനെ തുടർന്ന് സംശയം തോന്നി വിളിച്ചുനോക്കിയെങ്കിലും ഫോൺ എടുത്തില്ല. ഇതിന് രണ്ടു ദിവസം മുൻപ് തന്റെ ഫോൺ കേടാണെന്നു പറഞ്ഞ് ഭാര്യയുടെ ഫോണാണ് സനു ഉപയോഗിച്ചിരുന്നത്.

കാണാതായതിന്റെ പിറ്റേന്നാണ് വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ കണ്ടെത്തിയത്.സനുവിന്റെ മൊബൈൽ ഫോൺ കാണാതായി എന്ന് പറഞ്ഞതിലും ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക നിഗമനം.

കുട്ടിയെ അബോധാവസ്ഥയിലാണ് സംഭവ ദിവസം രാത്രി കങ്ങരപ്പടിയിലെ ഫ്‌ളാറ്റിൽനിന്ന് സനു കൊണ്ടുപോയിട്ടുള്ളതെന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വ്യക്തമായിട്ടുണ്ട്. കുട്ടിയുടേത് കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നുണ്ടെങ്കിലും ഇയാളെ കണ്ടെത്തിയാൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കൂ.